Get Updates
Get notified of breaking news, exclusive insights, and must-see stories!

സലിം കുമാറിന് വേണ്ടി ദിലീപ് ശബ്ദം കൊടുത്തിട്ടുണ്ടോ? അതും 17 കൊല്ലം മുൻപ് റിലീസായ ആ സിനിമയിൽ..

ദിലീപ് - സലിം കോമ്പോ എന്നും പ്രേക്ഷകരെ ചിരിപ്പിച്ച് കയ്യടി നേടിയ കോമ്പോയാണ്. ഒരുമിച്ച് അഭിനയിക്കുമ്പോൾ അപാര ടൈമിംഗും പെർഫെക്ഷനുമാണ് ദിലീപും സലീം കുമാറും തമ്മിൽ. പാണ്ടിപ്പട, കല്യാണ രാമൻ, സി ഐ ജഡി മൂസ, എന്നിങ്ങനെ എത്രയോ സിനിമകളിൽ ഇവരുടെ കോമ്പോ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്. കോമഡ് രം​ഗങ്ങളിൽ‌ ഇരുവരും മത്സരിച്ചാണ് അഭിനയിക്കാറുള്ളതെന്ന് തോന്നിപ്പോകും. കല്യാണ രമാനിലെ രാമൻ കുട്ടിയും പ്യാരിയും ഒക്കെ അതിന് ഉദാഹരണമാണ്.

മിമിക്രിയിൽ നിന്ന് സിനിയമയിലേക്ക് എത്തിയ ദിലീപ്, സിനിമയുടെ വിവധ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയം, മിമിക്രി, നിർമാണം എന്നിവ കൂടാതെ ഗായകൻ എന്ന നിലയിലും ദിലീപിനെ നമുക്ക് അറിയാം. സ്വന്തം കഥാപാത്രത്തിന് തന്നെ വ്യത്യസ്ത ശബ്ദത്തിൽ ദിലീപ് ഡബ് ചെയ്തിട്ടുണ്ട്. എന്നാൽ മറ്റൊരു അഭിനയേതാവിന് വേണ്ടി ദിലീപ് ശബ്ദം നൽകിയതായി നിങ്ങൾ കേട്ടിട്ടുണ്ടോ..

Dileep

വളരെ ശ്രദ്ധ വേണ്ടുന്ന ഒരു ജോലിയാണ് ഡബ്ബിംഗ്. ലിപ് സിങ്ക് വിട്ടുപോകാതെ കഥാപാത്രത്തിന്റെ ഇമോഷൺ ഉൾക്കൊണ്ട് ഡബ് ചെയ്യുക എന്ന് പറയുന്നത് നിസ്സാരമല്ല. മലയാളത്തിലെ നായകനടന്മാരിൽ ചിലരെങ്കിലും തുടക്ക സമയത്ത് ഡബ്ബിംഗ് ആർട്ടിസ്റ്റുകളുടെ ശബ്ദം സ്വീകരിച്ചിട്ടുണ്ട്. സിനിമയുടെ വിവിധ മേഖലകളിൽ ദിലീപ് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും മറ്റ് നടന്മാർക്ക് വേണ്ടി ശബ്ദം നൽകിയതായി കേട്ടിട്ടില്ല.

എന്നാൽ സലിം കുമാറിന് വേണ്ടി ദിലീപ് ശബ്ദം നൽകിയതായാണ് പറയുന്നത്. 17 വർഷം മുൻപ് ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രത്തിലാണ് സലിം കുമാറിന് ശബ്ദം നൽകിയത് എന്നാണ് റിപ്പോർട്ട്. ഒരു മുഴു നീള കഥാപാത്രത്തിന് വേണ്ടിയല്ല ദിലീപ് ശബ്ദം നൽകിയ, നീണ്ട ഡയലോ​ഗും അല്ല.

2008 ൽ റിലീസ് ചെയ്ത ക്രെയ്‌സി ഗോപാലൻ എന്ന ചിത്രത്തിൽ ദിലീപന്റെ സുഹൃത്തായാണ് സലിം കുമാർ എത്തുന്നത്. ഈ ചിത്രത്തിൽ ദിലീപ് സലിം കുമാറിന് ശബ്ദം നൽകിയതായാണ് വിവരം. ചിത്രത്തിലും ഇരുവരും മോഷ്ടാക്കളായി ആയാണ് എത്തുന്നു. ഇതിൽ ദിലീപും സലിം കുമാറും ബാങ്ക് മോഷണം നടത്താൻ പോകുന്ന രം​ഗമുണ്ട്. ഇവിടെ സലിം കുമാറിനോട് ദിലീപ് ഇരുട്ടിലെ നേർത്ത വെളിച്ചത്തിൽ സംസാരിക്കുന്ന സീനുണ്ട്. അത് നമ്മുടെ നിഴലാ എന്ന് സലിം കുമാർ പറയുന്ന ഭാ​ഗം ദിലീപാണ് പറയുന്നത് എന്നാണ് റിപ്പോർട്ട്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+