Get Updates
Get notified of breaking news, exclusive insights, and must-see stories!

'സംഭവം സത്യമാണെന്ന് തോന്നുന്നു, അവർ സമയം പോലെ പറയട്ടേ'; ദിയയുടെയും അശ്വിന്റെയും മാറ്റത്തിൽ ആരാധകർ

അടുത്തിടെയാണ് ദിയ കൃഷ്ണയുടെയും അശ്വിന്റെയും വിവാഹം കഴിഞ്ഞത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. അശ്വിൻ ദിയയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ വൻ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ ദിയയ്ക്ക് ധാരാളം ആരാധകർ ഉണ്ട്. ദിയ യൂട്യൂബിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ ട്രെന്റിംഗ് ആവാറുണ്ട്. അടുത്തിടെ ദിയയുടെ പ്രൊഡക്റ്റുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ ഉണ്ടായിരുന്നവെങ്കിലും തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് ദിയ മറുപടി നൽകിയിരുന്നു.

ദിയയുടെ സംസാരരീതി കൊണ്ട് തന്നെയാണ് ദിയയ്ക്ക് ഇത്രയധികം ആരാധകർ ഉണ്ടായത്. എന്തും മുഖത്ത് നോക്കിപ്പറയുന്ന രീതിയാണ് ദിയയുടേത്. ഫാമിലിയുമായി ദിയ അത്ര അടുപ്പം കാണിക്കാറില്ലാ എന്ന വിമർശനം ഉണ്ടായിരുന്നെങ്കിലും വിവാഹത്തിന് ശേഷം ദിയയ്ക്ക് നല്ല മാറ്റം വന്നുവെന്നാണ് ആരാധകർ പറയുന്നത്. കുടുംബവുമായി ഇപ്പോൾ ദിയ കൂടുതൽ അടുത്തുവെന്നാണ് ആരാധകർ പറയുന്നത്.

aswin

കഴിഞ്ഞ ദിവസം അശ്വിന്റെ അമ്മയുടെ പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ ദിയ പങ്കുവെച്ചിരുന്നു. ഗംഭീമായ ആഘോഷമായിരുന്നു. എന്നാൽ ഈ വീഡിയോ കണ്ട ശേഷം ദിയയുടെ ആരാധകർ ഒരു കാര്യം ഉറപ്പിക്കുകയാണ്. ദിയ ഗർഭിണി ആണെന്നാണ് ഇവർ പറയുന്നത്. കാരണങ്ങളും പറയുന്നുണ്ട്.

ദിയ പ്രെ​ഗ്നന്റ് ആണെന് ഒരിക്കലൽ പ്രസവിച്ച എല്ലാവർക്കും മനസിലാവും.. അത് അവരുടെ സമയം പോലെ പറയട്ടെ, എന്നാലും പ്രെ​ഗ്നന്റ് ആണെന്ന കാര്യത്തിൽ സംശയമില്ല, ഓസി പ്ര​ഗ്നന്റ് തന്നെ തമിഴ് ആളുകൾ ഭാര്യ പ്ര​ഗ്നെന്റ് ആയാൽ ഭർത്താവ് താടി വെട്ടാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട്.ഒരു ആചാരം ആണെന്നാണ് തോന്നുന്നത് ഒരുപാട് കേട്ടിട്ടുണ്ട്. അശ്വിൻ താടി വളർത്തിയിരിക്കുന്നു. ഇതൊരു സൂചനയാണ്, എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേ സമയം, എന്തിനാണ് ആളുകളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്നത് എന്നാണ് ചില കമന്റുകൾ, വിവാഹം കഴിഞ്ഞയുടൻ എന്തിനാണ് ഇത്തരം കാര്യങ്ങൾ ചോദിക്കുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ദിയയുടെയും അശ്വിന്റെയും വിവാഹം കഴിഞ്ഞത്. വളരെ അടുത്ത ബന്ധുക്കൽ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു. വിവാഹത്തിന്റെ ചെലവ് മൊത്തം ദിയ തന്നെയായിരുന്നു എടുത്തത്. ദിയയുടെ ഈ തീരുമാനത്തിന് നിറഞ്ഞ കയ്യടി ലഭിക്കുകയും ചെയ്തിരുന്നു.

അതേ സമയം സെപ്റ്റംബർ അഞ്ചിന് കഴിഞ്ഞത് തങ്ങളുടെ ഔദ്യോ​ഗിക വിവാഹം മാക്രമാണെന്നും എന്ത് സംഭവിച്ചാലും താങ്ങുതണലുമായി ഞങ്ങൾ രണ്ട് പേരും ഉണ്ടാകുമെന്ന് കഴിഞ്ഞ വർഷം തന്നെ പ്രോമിസ് ചെയ്തതാണെന്നും ലോകത്തിന് അറിയാത്ത കുഞ്ഞ് രഹസ്യമാണതെന്നും വിവാഹത്തിന് പിന്നാലെ ദിയയും അശ്വിനും പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+