Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവളാണോ ബിഗ്‌ബോസ്? അക്ബർ പെട്ടു, ആര്യൻ വാവയുടെ കരച്ചിൽ.. അത് അങ്ങനെയൊരു മണ്ടൻ! ജിസേലിന്റെ അടിമയാണോ?

ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു ബിഗ് ബോസ് മലയാളത്തിലെ ഈ ആഴ്ചത്തെ ജയിൽ നോമിനേഷൻ. സ്വന്തം ഗ്രൂപ്പിലെ ജിസേലിനെ ആണ് അക്ബർ അടക്കം നോമിനേറ്റ് ചെയ്തത്. ഇത് ജിസേലിനെ വല്ലാതെ ഞെട്ടിച്ച് കളഞ്ഞു. പിന്നാലെ താനും അക്ബറും അടക്കം പ്ലാൻ ചെയ്താണ് ജിസേലിന് സ്ക്രീൻ സ്പേസ് കൊടുക്കാൻ ജയിൽ നോമിനേറ്റ് ചെയ്തതത് എന്ന് ആര്യൻ പറഞ്ഞത് വലിയ വിഷയമായി.

അതിന് പിന്നാലെ തന്നെ ചെറിയ കാര്യങ്ങൾക്ക് നോമിനേറ്റ് ചെയ്തു എന്ന് പറഞ്ഞുളള ജിസേലിന്റെ കരച്ചിലും ആര്യനും അക്ബറും ചേർന്നുളള ആശ്വസിപ്പിക്കലുമാണ് ഇന്ന് ഷോയിൽ കണ്ടത്. ഇതോടെ അക്ബറിനേയും ആര്യനേയും ട്രോളുകളും വിമർശിക്കുകയുമാണ് ബിഗ് ബോസ് ആരാധകർ. ചില പ്രതികരണങ്ങൾ നോക്കാം.

ജിസെല് മോള്‌ കരഞ്ഞപ്പോൾ അക്കു മോനും ആര്യൻ കുട്ടനും നൊന്തല്ലോ. പാവം..... ന്താലേ..? സ്വന്തം ഡ്യൂട്ടി നോക്കാതെ കിച്ചൻ ടീം ഒരു ഹെല്പ് ചോദിച്ചപ്പോൾ അവരുടെ നെഞ്ചത്ത് കേറിയിട്ട് ഇപ്പോൾ ഇരുന്ന് കരയുന്നു... പട്ടിയ്ക്ക് എല്ലിൻ കഷ്ണം ഇട്ടുകൊടുക്കുന്നപോലെ കൊടുത്തിട്ട് ആളുകളെ കൂടെ നിർത്തിയപ്പോൾ വിചാരിച്ചില്ല ഇങ്ങനെ വരുമെന്ന്.... ഞാൻ നിനക്ക് തന്നിട്ടില്ലേ എന്നാ ചോദ്യം കൊണ്ടാണ് ജിസെൽ പ്രതിരോധിച്ചുകൊണ്ടിരുന്നത്... ജിസലിന് വേണ്ടി തങ്ങളെ ഉപയോഗിക്കുവായിരുന്നു എന്ന് തിരിച്ചറിഞ്ഞവർ ഇപ്പോൾ തിരിച്ച് തെറ്റ് ചൂണ്ടിക്കാണിക്കുന്നു... തെറ്റ് അംഗീകരിക്കാൻ ജിസെൽ ഒരിക്കലും തയ്യാറല്ല...

akbar

ആര്യൻ, അത് അങ്ങനെയൊരു മണ്ടൻ. ജിസലിന് സ്ക്രീൻ സ്പേസ് ഉണ്ടാക്കി കൊടുക്കാൻ ഞങ്ങൾ പ്ലാൻ ചെയ്താണ് എന്ന് പബ്ലിക് ആയിട്ട് പറയുന്നു. ജിസെലിനെ നോമിനേറ്റ് ചെയ്ത അക്ബർ പെട്ടു... ബിന്നി, റെന ഒക്കെ പ്രതി സ്ഥാനത്ത് വരുന്ന സ്റ്റേറ്റ്മെന്റ് ആയിരുന്നു അത്... ജിസലിന്റെ നിഴൽ മാത്രമായി ആര്യൻ മാറിപോകുന്നു, ഇങ്ങനെ പോയാൽ ആര്യന്റെ വ്യക്തിത്വം തന്നെ ഇല്ലാതായിപ്പോകും... അക്ബർ ഇതിലും വലിയ രീതിയിൽ, പേർസണൽ വൈരാഗ്യം വെച്ച് എത്രപേരെ നോമിനേറ്റ് ചെയ്തിരിക്കുന്നു, അപ്പോഴൊന്നും തോന്നാത്ത സങ്കടം ഇപ്പോഴെങ്ങനെ വന്നു...

ഇത്രേം നാളും ജിസെൽ എടുത്തുകൊണ്ടിരുന്ന പ്രിവിലേജ് ഇതിന് മുന്നേ തന്നെ ചോദ്യപ്പെടേണ്ട ഒന്നായിരുന്നു, ഇപ്പോഴെങ്കിലും ബാക്കിയുള്ള ഉള്ളവർ തിരിച്ചറിഞ്ഞല്ലോ... എത്ര വട്ടം ജിസ്‌ല് വായിൽ വെച്ച സ്പൂൺ കൊണ്ട് കറിയിൽ ഇട്ടിട്ടുണ്ട്... കഴിഞ്ഞ സീസണിൽ ജാസ്മിൻ തുമ്മിയത് വരെ എടുത്ത് കാണിച്ചിട്ടുണ്ട്... പക്ഷെ ഇതൊക്കെ മറയ്ക്കപെടുന്നു... വീക്കെൻഡ് എപ്പിസോഡിൽ പോലും ഇത് ചർച്ച ആകുമെന്ന് തോന്നുന്നില്ല... അഥവാ ആയാൽ അത് ഷുഗർ കോട്ട് ചെയ്തേ സംസാരിക്കുള്ളൂ... അത് ഉറപ്പാണ്...''

മറ്റൊരു പ്രതികരണം ഇങ്ങനെ: '' അക്‌ബർ ജിസെലിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തു. വാലിഡ്‌ റീസൺ ആയിരുന്നു. അത് കഴിഞ്ഞ് ആര്യൻ വാവയുടെ കരച്ചിൽ.. "നീ എന്തിനാ അവളെ നോമിനേറ്റ് ചെയ്തേ.. അവളെ പ്രൊട്ടക്റ്റ് ചെയണ്ടേ" എന്ന് പറഞ്ഞ് കരയുന്നു.. അപ്പുറം ജിസെൽ നിവിനോട് പറയുന്നു.. "നീ എന്തിനാ ഞാൻ കക്കൂസ് കഴുകിയിട്ടില്ല എന്ന്.. എനിക്ക് വേണ്ടി ആര്യൻ കഴുകിയിട്ടുണ്ടല്ലോ" എന്ന്.. എന്തോന്നാഡെയ്‌ ഇത്. ഇവർ ഒറ്റ കണ്ടസ്റ്റണ്ട് ആണോ. അതോ ആദില-നൂറ പോലെ കപ്പിൾ ആണോ.. അതോ ജിസെലിന്റെ വേലക്കാരൻ ആയി ഇറക്കിയതാണോ ആര്യനെ..??''

'' അയ്യേ.. അയ്യേ.. അയ്യേ.. ദെ പെർഫെക്ട് ബിബി മെറ്റിരിയൽ പോയി ജിസെലിന്റെ കാല് പിടിക്കുന്നു.. എന്തിന്?? അവളെ നോമിനേറ്റ് ജയിലിലേക്ക് ചെയ്തതിന്.. "കരയല്ലേ ജിസെലെ... ഞാൻ അപ്പൊ അങ്ങനെ പറഞ്ഞതല്ലേ.. പോട്ടെ.. വിട്.. സോറി.. " എന്നിട്ട് അവളെ സുഖിപ്പിക്കാൻ അവളുടെ മുന്നിൽ വെച്ച് നിവിനോട് പോയി ചൂടാവുന്നു.. അയ്യേ അയ്യേ...
ഇവനൊക്കെ ജിസെലിനെ കൺവീൻസ് ചെയ്ത് ജീവിക്കുന്നെ... ഇവളാണോ ബിഗ്‌ബോസ്.. ജിസെലിന്റെ അടിമ ആര്യൻ മാത്രം ആണെന്നാ വിചാരിച്ചത്. ഇതിപ്പോ അക്ബർ അതിലും കഷ്ടം..''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+