'അഹങ്കാരംമൂത്ത് അന്യഗ്രഹത്തിൽ നിന്ന് വന്നവരെ പോലെ പെരുമാറുന്നവന്മാരേയും സിനിമകളിൽ നിന്ന് ഒഴിവാക്കണം'
കൊച്ചി: കൊല്ലങ്ങളായി നമ്മൾ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്നത് , ലഹരിയുമായി ചേർന്ന് ഏതാനും ചിലയാളുകളുടെ പേരുകൾ മാത്രമാണ്... അതിൽ പെടാത്ത പേരുകളുമുണ്ടാകാമെന്നും എങ്കിലും അറിയപ്പെടുന്ന ലഹരി വീരന്മാരെ സിനിമയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാൻ സിനിമാ അസോസിയേഷനുകളോ, പണം മുടക്കുന്ന നിർമ്മിതാവോ, സംവിധായകനോ വിചാരിച്ചാൽ സാധിക്കില്ലേ എന്നും നിർമാതാവ് വേണു കുന്നപ്പിള്ളി.എന്നും ലഹരി വാർത്തയിൽ നിറഞ്ഞു നിൽക്കുന്നവരെ വെച്ച് വീണ്ടും സിനിമയെടുക്കുന്ന നിർമിതാവിനെയോർത്ത്
സഹതപിക്കയല്ലാതെ എന്ത് ചെയ്യാനെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വേണു പറഞ്ഞു.
ജനങ്ങളാണ് വിധി കർത്താക്കളെന്ന് പൂർണ്ണ ബോധ്യമുള്ളപ്പോൾ പിന്നെ ടാലൻറുള്ള സംവിധായകനും നിർമിതാവും എന്തിനാണീ അന്യഗ്രഹ ജീവികളെ പേടിക്കുന്നചെന്നും മേൽപ്പറഞ്ഞ ജാതി ടീമുകളെ തീർത്തും സിനിമയിൽ നിന്നും അകറ്റി നിർത്താൻ സംവിധായകനും,നിർമിതാവും തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഇന്ന് മലയാളം സിനിമയിലുള്ളൂവെന്നും എന്നാൽ ചങ്കുറപ്പോടെ തീരുമാനം എടുക്കാൻ കഴിയണമെന്നും വേണു പറഞ്ഞു.
വേണു കുന്നപ്പിള്ളി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്:

വീണ്ടുമിതാ ചില സിനിമാ ലഹരി വിവാദങ്ങൾ ... . വർഷത്തിൽ ഇടക്കെല്ലാം വന്നും, പോയുമിരിക്കുന്ന ഇതുപോലുള്ള വാർത്തകൾ കേട്ട് ആരെങ്കിലും അതിശയിക്കുന്നുണ്ടോ? കൊല്ലങ്ങളായി നമ്മൾ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്നത് , ലഹരിയുമായി ചേർന്ന് ഏതാനും ചിലയാളുകളുടെ പേരുകൾ മാത്രമാണ്... അതിൽ പെടാത്ത പേരുകളുമുണ്ടാകാം...
എങ്കിലും അറിയപ്പെടുന്ന ലഹരി വീരന്മാരെ സിനിമയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാൻ സിനിമാ അസോസിയേഷനുകളോ, പണം മുടക്കുന്ന നിർമ്മിതാവോ, സംവിധായകനോ വിചാരിച്ചാൽ സാധിക്കില്ലേ? ഇന്ന് കണ്ട ഒരു വാർത്തയിൽ, 35 ദിവസം കൊണ്ട് ചിത്രീകരണം തീർക്കേണ്ടിയിരുന്ന ഒരു സിനിമ , ലഹരി ഉപയോഗിക്കുന്ന ഒരു യുവനടൻ കാരണം 120 ദിവസം ആയത്രേ!!!
എന്നും ലഹരി വാർത്തയിൽ നിറഞ്ഞു നിൽക്കുന്നവരെ വെച്ച് വീണ്ടും സിനിമയെടുക്കുന്ന നിർമിതാവിനെയോർത്ത്
സഹതപിക്കയല്ലാതെ എന്ത് ചെയ്യാൻ... കുറേയേറെ ലഹരിയടിമകളും, സ്ത്രീ പീഡകരും, ലൈംഗിക ചുവയോടെ സംസാരിക്കുന്നവരും മലയാള
സിനിമയിലുണ്ട് , ക്യാമറയുടെ മുന്നിലും, പിന്നിലുമായിവരെ കാണാം...
ഒരു സിനിമ തുടങ്ങുന്നതിന് മുന്നോടിയായുള്ള ചർച്ചയിൽ തന്നെ, നിർമിതാവും ഡയറക്ടറുമെല്ലാം ചേർന്ന് പൂർണ്ണമായും ഇതുപോലുള്ളവരെ ഒഴിവാക്കിയാൽ, സീസണായി വന്നുകൊണ്ടിരിക്കുന്ന കുറേ സിനിമാക്കഥകളും,വാർത്തകളും ഒഴിവാക്കാൻ സാധിക്കുന്നതാണ്...
അതുപോലെ തന്നെ അഹങ്കാരം മൂത്ത് അന്യഗ്രഹത്തിൽ നിന്ന് വന്നവരെപ്പോലെ പെരുമാറുന്നവന്മാരേയും തീർത്തും സിനിമകളിൽ നിന്ന് ഒഴിവാക്കണമെന്നാണ് എൻറെ എളിയ അഭിപ്രായം...
ജനങ്ങളാണ് വിധി കർത്താക്കളെന്ന് പൂർണ്ണ ബോധ്യമുള്ളപ്പോൾ പിന്നെ ടാലൻറുള്ള സംവിധായകനും നിർമിതാവും എന്തിനാണീ അന്യഗ്രഹ ജീവികളെ പേടിക്കുന്നത് ? മേൽപ്പറഞ്ഞ ജാതി ടീമുകളെ തീർത്തും സിനിമയിൽ നിന്നും അകറ്റി നിർത്താൻ സംവിധായകനും ,നിർമിതാവും തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഇന്ന് മലയാളം സിനിമയിലുള്ളൂ... ചങ്കുറപ്പോടെ തീരുമാനിക്കണമെന്നു മാത്രം












Click it and Unblock the Notifications