'ആ പറഞ്ഞത് ലാലേട്ടന് ഇഷ്ടപ്പെട്ടില്ല', ബൈജുവിനെ മോഹൻലാൽ പറപ്പിച്ചോ? അമ്മ യോഗത്തിൽ സംഭവിച്ചത് ഇതാണ്
''ബൈജുവിന് എതിരെ പൊട്ടിത്തെറിച്ച് മോഹൻലാൽ!! അമ്മ മീറ്റിംഗിൽ, സ്റ്റേജിൽ കയറിയ ബൈജു, "വെറുതെ താടിയിൽ കൈ കൊടുത്ത് ഇരുന്നാൽ പോരെ, എന്തിനാ അമ്മ പ്രസിഡന്റ് സ്ഥാനത് നിന്ന് ഒഴിയണം എന്നൊക്കെ പറയുന്നത് " എന്ന് മോഹൻലാലിനെ പറ്റി പറഞ്ഞു.. "പ്രസംഗിക്കാൻ വന്നാൽ അത് ചെയ്തിട്ട് പോണം.. ഞാൻ നിൽക്കണോ രാജി വെക്കണോ എന്നൊക്കെ ഞാൻ തീരുമാനിക്കും " എന്ന് മോഹൻലാൽ എഴുനേറ്റ് നിന്ന് പറഞ്ഞു'' ; കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു കുറിപ്പാണിത്. മോഹൻലാൽ ബൈജുവിനെ പറപ്പിച്ചുവെന്നും ബൈജു അത് അർഹിക്കുന്നുണ്ട് എന്നുമുളള തരത്തിലാണ് പോസ്റ്റുകൾ.
അമ്മ അംഗവും നടിയുമായ സരയൂ അടക്കമുളള ഇത്തരം പ്രചാരണങ്ങൾ തള്ളി രംഗത്ത് വന്നിരുന്നു. ആഹാ.. എന്നിട്ട് എന്നിട്ട് എന്നാണ് ഇത്തരമൊരു പോസ്റ്റിന് താഴെ സരയൂ പരിഹാസരൂപേണ കമന്റ് ചെയ്തിരിക്കുന്നത്. അമ്മ പ്രസിഡണ്ട് സ്ഥാനത്ത് മോഹൻലാൽ തുടരണമെന്ന കാര്യത്തിൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ ചർച്ചയായിരുന്നു. എന്നാൽ പ്രസിഡണ്ട് സ്ഥാനത്ത് തുടരാനില്ലെന്നും തിരഞ്ഞെടുപ്പിലേക്ക് പോകട്ടെ എന്നുമാണ് മോഹൻലാലിന്റെ നിലപാട്.

അമ്മ യോഗത്തിൽ നടൻ ബൈജു സന്തോഷ് അടക്കമുളളവർ മോഹൻലാൽ പ്രസിഡണ്ടായി തുടരണം എന്ന് ആവശ്യപ്പെട്ടതായി വാർത്തകൾ പുറത്ത് വന്നിരുന്നു. പ്രസംഗിക്കാൻ സ്റ്റേജിൽ കയറിയ ബൈജു ആർക്കൊക്കെ മോഹൻലാൽ പ്രസിഡണ്ടായി തുടരണം എന്നുണ്ട് എന്ന് ചോദിച്ചപ്പോൾ എല്ലാ അംഗങ്ങളും കൈ പൊക്കി. ബൈജുവിന്റെ ഈ പെരുമാറ്റം മോഹൻലാലിന് ഇഷ്ടപ്പെട്ടില്ലെന്ന തരത്തിലും വാർത്തകൾ പുറത്ത് വന്നിരുന്നു.
അതിനിടെ പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി ബൈജു തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തരത്തിലല്ല കാര്യങ്ങൾ സംഭവിച്ചത് എന്ന് മനോരമയ്ക്ക് നൽകിയ പ്രതികരണത്തിൽ ബൈജു വ്യക്തമാക്കുന്നു. താൻ അമ്മ യോഗത്തിന് എത്തിയത് കുറച്ച് വൈകിയിട്ടായിരുന്നു. അപ്പോഴേക്കും മോഹൻലാൽ പ്രസിഡണ്ട് സ്ഥാനത്ത് തുടരില്ലെന്നും പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കും എന്നുമുളള തീരുമാനങ്ങൾ ജനറൽ ബോഡി എടുത്ത് കഴിഞ്ഞിരുന്നു. ഇക്കാര്യം താൻ അറിഞ്ഞില്ല. ഇത് അറിയാതെയാണ് താൻ പ്രസംഗിക്കാൻ കയറിയതെന്ന് ബൈജു പറയുന്നു.
മോഹൻലാൽ പ്രസിഡണ്ടായി തുടരണം എന്നായിരുന്നു താൻ ആഗ്രഹിച്ചത്. അതുകൊണ്ട് പ്രസംഗിക്കുന്നതിനിടെ നിലവിലെ കമ്മിറ്റിയെ അനുകൂലിക്കുന്ന അംഗങ്ങളോട് കൈ പൊക്കാൻ ആവശ്യപ്പെട്ടു. ഇപ്പോൾ ഇരിക്കുന്നത് പോലെ തുടർന്നാൽ പോരെ എന്നും 2 വർഷം അങ്ങനെ പോട്ടെ എന്നും പറഞ്ഞു. നേതൃസ്ഥാനത്ത് തുടരുന്നില്ലെന്ന തീരുമാനം അറിയിച്ച ശേഷവും താൻ അക്കാര്യം പറഞ്ഞത് മോഹൻലാലിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം അനിഷ്ടം പ്രകടിപ്പിച്ചു. അതല്ലാതെ തങ്ങൾക്കിടയിൽ വേറെ പ്രശ്നം ഒന്നും ഇല്ലെന്ന് ബൈജു വ്യക്തമാക്കി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications