Get Updates
Get notified of breaking news, exclusive insights, and must-see stories!

13 ലക്ഷത്തിന്റെ പേഴ്‌സ്, 100 കോടിയുടെ വീട്, കരീനയുടെ ആഡംബരത്തില്‍ ഇക്കാര്യങ്ങളുണ്ടോ?

ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിയാണ് കരീന കപൂര്‍. കഴിഞ്ഞ ഇരുപത് വര്‍ഷമായി ബോളിവുഡ് ഇന്‍ഡസ്ട്രി ഭരിക്കുന്ന നായികയും കരീന തന്നെയാണ്. ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ ഉള്ളതിന്റെ നേട്ടവും അവര്‍ക്കുണ്ട്. സൂപ്പര്‍ താരങ്ങളുടെ നായികയായി കരിയറിന്റെ തുടക്കം മുതല്‍ തന്നെ അഭിനയിക്കാന്‍ കരീനയ്ക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്.

അതുകൊണ്ട് തന്നെ സൂപ്പര്‍ താരങ്ങളുടെ നായികയെന്ന വിളിപ്പേരും കരീനയ്ക്കുണ്ട്. സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കൊപ്പം കരീന എത്തിയാല്‍ ആ നിമിഷം സിനിമ ഹിറ്റാവുമെന്നാണ് വിശ്വാസം. മുമ്പ് ഇവരുമായി ഒന്നിച്ച സല്‍മാന്റെ ചിത്രങ്ങളെല്ലാം വിജയിച്ചിരുന്നു. ഇപ്പോഴിതാ കരീനയുടെ ആഡംബര വസ്തുക്കളിലുള്ള ചില കാര്യങ്ങളാണ് ചര്‍ച്ചയാവുന്നത്.കരീന തന്റെ ആഡംബരമായ ജീവിത ശൈലി കൊണ്ടും പ്രശസ്തയാണ്.

kareena-kapoor

ഫാഷന്‍ ലോകത്ത് ഏറ്റവും പുതിയ വസ്ത്രങ്ങള്‍ മുമ്പ് അവതരിപ്പിച്ചതും കരീനയായിരുന്നു. മുംബൈയില്‍ ഭര്‍ത്താവ് സെയ്ഫ് അലി ഖാനും മക്കളായ തൈമൂറിനും, ജെയ്ക്കും ഒപ്പമാണ് കരീന താമസിക്കുന്നത്. മുംബൈയിലെ സദ്ഗുരു ശരണ്‍ അപ്പാര്‍ട്‌മെന്റിലാണ് ഇവരുടെ താമസം. ഇന്റീരിയര്‍ ഡിസൈനര്‍ ദര്‍ശിനി ഷാ ഡിസൈന്‍ ചെയ്ത അപ്പാര്‍ട്‌മെന്റാണിത്. നാല് ഫ്‌ളോറുകളായിട്ടാണ് ഈ അപ്പാര്‍ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. ആഡംബര വസതി തന്നെയാണിത്.

ബാന്ദ്രയിലാണ് ഇതിന്റെ ലൊക്കേഷന്‍. ഈ വീടിന്റെ ഒരു ഫ്‌ളോറില്‍ മൂന്ന് ബെഡ്‌റൂമുകളും, ഒരു ആഡംബര ഹാളുമുണ്ട്. ഈ ഫ്‌ളോറിന്റെ ഇന്റീരീയര്‍ വെള്ളയും, ബ്രൗണും ചേര്‍ന്നതാണ്. ഈ വീടിന്റെ വില കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. 103 കോടിയാണ് വീടിന്റെ വിലയെന്ന് ജിക്യു ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ തന്നെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൂടുതല്‍ സ്‌പേസ് ഇപ്പോള്‍ ഈ വീടിനുണ്ടെന്ന് ഡിസൈനര്‍ ദര്‍ശിനി ഷാ പറയുന്നു.

സ്വിമ്മിംഗ് പൂള്‍, ഔട്ട്‌ഡോര്‍ ഏരിയകള്‍, ഓപ്പണ്‍ സ്‌പേസുകള്‍ എന്നിവയെല്ലാം ഈ ആഡംബര വസതിയിലുണ്ട്. കുട്ടികള്‍ക്കായി പ്രത്യേക ഏരിയകളാണ് ഇതില്‍ തയ്യാറാക്കിയിരിക്കുന്നത്. തൈമൂറിനായി പ്രത്യേക ഏരിയകളും, രണ്ടാമത്തെ കുട്ടിക്കായി മറ്റൊരു സ്‌പേസും കരീന നല്‍കിയിട്ടുണ്ടെന്നും ദര്‍ശിനി ഷാ പറഞ്ഞു. അതേസമയം വായന സെയ്ഫിനും കരീനയ്ക്കും ഇഷ്ടമുള്ള കാര്യമാണ്. ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ള പുസ്‌കതങ്ങള്‍ക്കായി ഒരു ലൈബ്രറിയും ഇവര്‍ക്കുണ്ട്.

ബാന്ദ്രയിലെ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സിലെ വീട്ടിലായിരുന്നു 2017 വരെ കരീന താമസിച്ചിരുന്നത്. ഇതിന് 50 കോടിയാണ് വില. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജിസ്റ്റാഡില്‍ കരീനയ്ക്ക് 33 കോടിയുടെ മറ്റൊരു വീടുമുണ്ട്. എന്നാല്‍ കരീനയുടെ ആഡംബര കളക്ഷനെ കുറിച്ച് നിരവധി പേര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കരീനയുടെ ആഡംബര ബാഗുകളുടെ വില 13 ലക്ഷമാണ്. ഇത് ബോളിവുഡില്‍ അധികം പേര്‍ക്ക് അവകാശപ്പെടാനില്ലാത്താണ്. ഹെര്‍മെസ് ബിര്‍ക്കിന്റെ ബ്ലാക്-ടാന്‍ നിറത്തിലുള്ളതാണ് ഈ ബാഗ്. അതിനാണ് പതിമൂന്ന് ലക്ഷം വിലയുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+