കോടികൾ വില വരുന്ന ഫ്ലാറ്റുകളും വീടുകളും, ലക്ഷങ്ങളുടെ ആഭരണം, ബിസിനസ്സ്! കാവ്യ ഇത്ര സമ്പന്നയോ?
മലയാളികളുടെ പ്രിയ താരമാണ് കാവ്യ മാധവൻ ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയും നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി മാറുകയും ചെയ്തു. ആദ്യ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന കാവ്യ പിന്നീട് തിരിച്ച് വന്നിരുന്നു.
പിന്നീട് ദീലിപുമായുള്ള രണ്ടാം വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് താരം വീണ്ടും ഇടവേള എടുത്തു. ദിലീപ് - കാവ്യ മാധവൻ കോമ്പോ ഹിറ്റ് കോമ്പോ ആയിരുന്നു. ഇരുവരും ജീവിതത്തിൽ ഒന്നിച്ചപ്പോൾ ആരാധകർക്കും സന്തോഷമായി. അഭിനയത്തിൽ നിന്ന് മാറി നിൽക്കുന്ന കാവ്യ ഇപ്പോൾ ബിസിനസ്സിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് വിവരം. കാവ്യയുടെ സംരഭമായ ലക്ഷ്യയ്ക്ക് വേണ്ടി മോഡലായും കാവ്യ എത്താറുണ്ട്.

കൊച്ചിയിൽ ആയിരുന്ന കാവ്യ ദിലീപുമായുള്ള വിവാഹത്തിന് ശേഷം ചെന്നൈയിലാണ് താമസം. മകളുടെ പഠനവും ബിസിനസ്സുമൊക്കെയായി തിരിക്ക് പിടിച്ച ജീവിതമാണ്. എങ്കിലും കുടുംബത്തിനൊപ്പം പരിപാടികളിൽ എത്താറുമുണ്ട്. ബിസിനസ്സിനൊപ്പം കുടുംബ ജീവിതം വളരെ ഭദ്രമായി തന്നെയാണ് കാവ്യ മുന്നോട്ട് കൊണ്ടുപോകുന്നത്.
സമ്പത്തിന്റെ കാര്യത്തിൽ ദിലീപിനെക്കാൾ ഒട്ടും പിന്നിലല്ല കാവ്യ എന്നാണ് റിപ്പോർട്ട് 100 കോടിയിലധികം വരും കാവ്യയുടെ ആസ്തി എന്നാണ് പറയുന്നത്. ആദ്യ വിവാഹത്തിന് നിറയെ ആഭരണങ്ങൾ അണിഞ്ഞാണ് കാവ്യ എത്തിയത്. അന്ന് ആ ചിത്രങ്ങൾ വൈറൽ ആയിരുന്നു. കാവ്യ അണിഞ്ഞ ആഭരണങ്ങളെക്കുറിച്ച് അന്ന് ചർച്ച ഉണ്ടായിരുന്നു. 500 പവൻ ഓളം കാവ്യ ധരിച്ചു കാണുമെന്നൊക്കെയാണ് പറഞ്ഞത്. എന്നാൽ അത്ര തന്നെയാണോ കാവ്യ ധരിച്ചത് എന്ന് സ്ഥിരീകരണമില്ല.
കാവ്യയ്ക്ക് വിപുലമായ ആഭരണ ശേഖരം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. പരമ്പരാഗതവും സമകാലികവുമായ ശൈലികൾ ഉൾക്കൊള്ളുന്ന സ്വർണ്ണാഭരണങ്ങളുടെ ആകർഷകമായ ശേഖരം കാവ്യയുടെ കൈവശമുണ്ട് എന്നാണ് പറയുന്നത്. ആദ്യ വിവാഹത്തിന് ഒരുപാട് സ്വർണം അണിഞ്ഞിരുന്നെങ്കിലും രണ്ടാം വിവാഹത്തിന് അത്ര മാത്രം ആഭരണം അണിഞ്ഞിരുന്നില്ല.
ഒറ്റ വലിയ മാലയായി തോന്നുന്ന രണ്ട് മാലകൾ ചേരുന്ന ഡിസൈൻ ഉള്ള നെക്ക് പീസ് ആയിരുന്നു രണ്ടാം വിവാഹത്തിന് കാവ്യ അണിഞ്ഞത്. സെമി പ്രഷ്യസ് സ്റ്റോണുകൾ ഉപയോഗിച്ച നെക്ലേസിന് ലക്ഷങ്ങളാണ് വില എന്നാണ് പറയുന്നത്. ലക്ഷ്യയ്ക്ക് പ്രാധാന്യം നൽകിയാണ് കാവ്യ മുന്നോട്ട് പോകുന്നത്. ബിസിനസ്സിൽ കാവ്യയ്ക്ക് സഹായമായി സഹോദരൻ മിഥുനും കുടുംബവും ഉണ്ടെന്നാണ് റിപ്പോർട്ട്. കാവ്യയ്ക്ക് കൊച്ചിയിലും ചെന്നൈയിലും കാസർഗോഡും കോടികൾ വില വരുന്ന ഫ്ലാറ്റുകളും താരത്തിന് ഉണ്ടെന്നാണ് പറയുന്നത്.












Click it and Unblock the Notifications