പ്രഭാസിനും രജനിക്കും മുകളില്‍, വില്ലന്‍ വേഷത്തിനായി യഷ് വാങ്ങുന്ന പ്രതിഫലം ഞെട്ടിക്കും, റെക്കോര്‍ഡ്?
ദക്ഷിണേന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ പലരും അപ്രതീക്ഷിതമായി ലഭിച്ച പാന്‍ ഇന്ത്യന്‍ വിജയങ്ങള്‍ മുതലെടുക്കാനുള്ള ശ്രമത്തിലാണ്. ബോളിവുഡില്‍ നിന്നെല്ലാം വലിയ അവസരങ്ങളാണ് ഇവരെ തേടിയെത്തുന്നത്. ജൂനിയര്‍ എന്‍ടിആര്‍ ഹൃതിക് റോഷനൊപ്പം വാറിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നുണ്ട്. അതുപോലെ ബോളിവുഡിലേക്ക് കാലെടുത്ത് വെക്കുന്നത് കെജിഎഫ് സീരീസിലെ പ്രശസ്തനായ റോക്കി ഭായ് എന്ന യഷാണ്.
താരത്തിന്റെ അടുത്ത ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ബോളിവുഡിലാണ് കെജിഎഫ് രണ്ടിന് ശേഷം യഷിന്റെ പുതിയ ഒരുങ്ങുന്നത്. ദങ്കലിന്റെ സംവിധായകന്‍ നിതേഷ് തിവാരി ഒരുക്കുന്ന രാമായണത്തിലാണ് യഷ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ രാവണനായി താരം എത്തുമെന്നാണ് സൂചന.യഷ് ചിത്രത്തിന്റെ ഭാഗമാകുമെന്ന് ഔദ്യോഗികമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

അങ്ങേയറ്റം രഹസ്യമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. സീതയായി സായ് പല്ലവിയും എത്തുമെന്നാണ് പറയപ്പെടുന്നത്. സണ്ണി ഡിയോള്‍ ഹനുമാനായും എത്തും. ഈ ചിത്രത്തിനായി ഇന്ത്യന്‍ സിനിമ ഒരു സൂപ്പര്‍ താരത്തിന് നല്‍കാത്ത അത്ര പ്രതിഫലമാണ് യഷിന് ലഭിക്കാന്‍ പോകുന്നതെന്നാണ് അഭ്യൂഹങ്ങള്‍. 150 കോടിയാണ് ചിത്രത്തിനായി യഷിന് ലഭിക്കുന്ന പ്രതിഫലം.
നിലവില്‍ ഒരു താരത്തിനും ഇത്ര വലിയ പ്രതിഫലം ഇന്ത്യയില്‍ ലഭിക്കുന്നില്ല. പ്രഭാസാണ് 125 കോടിയുമായി പ്രതിഫലത്തില്‍ മുന്നില്‍. വിജയ് ലിയോയ്ക്കായി 120 കോടി പ്രതിഫലം വാങ്ങിയിട്ടുണ്ട്. ജയിലര്‍ക്ക് ഇരുന്നൂറ് കോടി രജനീകാന്തിന് ലഭിച്ചിരുന്നു. എന്നാല്‍ ഇതില്‍ നൂറ് കോടി ലാഭവിഹിതത്തില്‍ നിന്നാണ് നല്‍കിയത്. അത് പ്രതിഫലമായി മാത്രം പറയാനാവില്ല. അതുകൊണ്ട് ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന താരമായി യഷ് മാറിയിരിക്കുകയാണ്.
ഇന്ത്യയില്‍ ഒരു വില്ലന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമായും ഇത് മാറും. പ്രഭാസിന്റെ കല്‍ക്കിയില്‍ വില്ലനായി എത്തുന്ന കമല്‍ഹാസന്‍ വാങ്ങുന്ന 25 കോടിയായിരുന്നു ഇതിന് മുമ്പ് വില്ലന്‍ കഥാപാത്രത്തിന് ലഭിച്ചിരുന്ന റെക്കോര്‍ഡ് തുക. മൂന്ന് ഭാഗമായിട്ടാണ് രാമായണം വരുന്നത്. ചിത്രത്തിനായി വലിയ മേക്കോവറും യഷ് നടത്തും.
നൂറ് കോടിക്കും 150 കോടിക്കും ഇടയിലാണ് യഷ് വാങ്ങുന്ന പ്രതിഫലമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു. എത്ര ദിവസം ഷൂട്ടുണ്ടാവും എന്നതിനെ ആശ്രയിച്ചാണ് തുക വര്‍ധിക്കുക. ഈചിത്രത്തിനായി വ്യത്യസ്ത ലുക്കിലാണ് യഷ് പ്രത്യക്ഷപ്പെടുക. കെജിഎഫില്‍ നിന്ന് വളരെയേറെ വ്യത്യസ്തമായിരിക്കും ഈ ലുക്ക്. ഇത് എന്തായിരിക്കണം എന്ന കാര്യത്തില്‍ നിതേഷ് തിവാരിയുമായി എല്ലാം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
അതേസമയം ശരീരം ഏറ്റവും മികച്ച ലുക്കിലാണ് ഫിസിക്കല്‍ ട്രാന്‍സ്‌ഫോമേഷനാണ് നടന്‍ നടത്തുന്നത്. സിക്‌സ് പാക്ക് അടക്കം ഉണ്ടാവും. അതിനൊക്കെ പുറമേ കെജിഎഫിന്റെ മൂന്നാം ഭാഗവും അടുത്ത വര്‍ഷമുണ്ടാവും. ഈ വര്‍ഷം അവസാനമോ, അതല്ലെങ്കില്‍ ഫെബ്രുവരിയിലോ രാമായണത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാണ് സാധ്യത. 2025ല്‍ ആയിരിക്കും റിലീസ്.












Click it and Unblock the Notifications