പൂനം പാണ്ഡെയുടെ മരണം നാടകം? എല്ലാം ഫെബ്രുവരി 4 ന് വേണ്ടിയോ? ബോർഡിഗാർഡ് പറയുന്നത്
മുംബൈ: സിനിമാ-മോഡലിങ് രംഗത്തുള്ളവരെ ഞെട്ടിച്ചുകൊണ്ടായിരുന്നു മോഡലും ബോളിവുഡ് താരവുമായ പൂനം പാണ്ഡെയുടെ മരണ വാർത്ത പുറത്ത് വന്നത്. താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലായിരുന്നു 32 വയസ്സുള്ള പൂനം പാണ്ടെ അന്തരിച്ചുവെന്ന വിവരം പങ്കുവെക്കപ്പെട്ടത്. ഇതോടെ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ അതീവ പ്രാധാന്യത്തോടെ തന്നെ ഈ വാർത്ത പങ്കുവെക്കുകയും ചെയ്തു.
ഇന്‍സ്റ്റഗ്രാം പോസ്റ്റ് അടിസ്ഥാനമാക്കിയായിരുന്നു ഭൂരിഭാഗം മാധ്യമങ്ങളും വാർത്ത നല്‍കിയത്. പൂനത്തിന്റെ വിയോഗവാർത്ത, അവരുടെ മാനേജർ നികിത ശർമ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ നിരവധി താരങ്ങളും പൂനത്തിന് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നു. സെർവിക്കല്‍ കാന്‍സർ ബാധിതയായ താരം ഉത്തർപ്രദേശിലെ വസതിയില്‍ വെച്ച് മരണപ്പെട്ടുവെന്നായിരുന്നു വിവരം.

എന്നാല്‍ രാത്രിയോടെയാണ് പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കാന്‍ തുടങ്ങിയത്. പൂനം തന്നെ തയ്യാറാക്കിയ നാടകമാണ് ഇതെന്ന തരത്തിലുള്ള പല മാധ്യമങ്ങളും സംശയിക്കുന്നത്. ജനുവരി 29 വരെ പോസ്റ്റ്ചെയ്ത ചിത്രങ്ങളിലും വീഡിയോകളിലും പൂർണ ആരോഗ്യവതിയായാണ് പൂനം പാണ്ഡെ കാണപ്പെട്ടത്. താരത്തിന്റെ മരണം സംബന്ധിച്ച് കുടുംബാംഗങ്ങളുടെ പ്രതികരണമോ മരണം നടന്ന ആശുപത്രിയുടെ വിവരങ്ങളോ ഇതുവരെയും പുറത്ത് വന്നിട്ടുമില്ല.
സംസ്കാരം ജന്മസ്ഥലമായ കാൻപുരിൽ നടക്കുമെന്ന് മാത്രമാണ് മാനേജർ കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാല്‍ പൂനത്തിൻ്റെ കുടുംബം ഔദ്യോഗികമായി പ്രതികരിക്കാത്തതാണ് ആളുകളില്‍ സംശയം ഉണർത്തുന്നത്. മരണവാർത്ത കേട്ട് ഞെട്ടിപ്പോയെന്നും വിശ്വസിക്കാനാകുന്നില്ലെന്നും പൂനത്തിന്റെ ബോഡിഗാർഡായ അമീൻ ഖാൻ പറയുന്നത്.
വിവരം തിരക്കാനായി പൂനത്തിന്റെ സഹോദരിയെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അമീൻ പറയുന്നു. പൂനം എപ്പോഴും ആരോഗ്യകാര്യത്തിൽ ശ്രദ്ധാലുവായിരുന്നെന്നും എന്തെങ്കിലും അസുഖമുള്ളതിനെക്കുറിച്ച് പറഞ്ഞിട്ടില്ല. അസുഖമുള്ളതിന്റെ യാതൊരു ലക്ഷണവും നടിക്കില്ലായിരുന്നുവെന്നും സ്വന്തമായി അവർക്കൊരു ട്രെയിനർ ഉണ്ടെന്നും ബോർഡിഗാർഡ് കൂട്ടിച്ചേർത്തു.
മരണ വിവരം പുറത്ത് വന്നത് മുതല്‍ പൂനം പാണ്ഡെയുടെ സഹോദരിയുടെ ഫോണ്‍ അണ്‍റീച്ചബിളാണ്. പൂനം പാണ്ഡെയുടെ കുടുംബത്തിലെ ആരേയും തന്നെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. പൂനം പാണ്ഡെയുടെ ടീമിലുള്ളവരുടേയും ഫോണുകള്‍ സ്വിച്ച് ഓഫാണ്. ഇതെല്ലാം ആരാധകരെ കൂടുതല്‍ സംശയാലുക്കളുക്കുന്നു.
മരണ വാർത്ത വരുന്നതിന് മുമ്പായി നല്‍കിയൊരു അഭിമുഖത്തില്‍ ഉടനെ തന്നെ വലിയൊരു സര്‍പ്രൈസ് വാര്‍ത്ത നിങ്ങള്‍ക്ക് കേള്‍ക്കാം എന്ന് പൂനം പാണ്ഡെ പറഞ്ഞിരുന്നതും ഈ സമയത്ത് ചർച്ചാ വിഷയമാകുന്നുണ്ട്. ഫെബ്രുവരി നാല് ലോക അർബുദദിനമാണ്. അതുമായി ബന്ധപ്പെട്ടുനടത്തിയ പരിപാടിയാണിതെന്ന വാർത്തകളും സജീവമാണ്.
അതേസമയം, ഒരു വ്യക്തിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് വ്യക്തമാക്കുന്നവരും നിരവധിയാണ്. 2013ൽ നഷ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരമാണ് പൂനം പാണ്ഡെ. ഹിന്ദിക്ക് പുറമെ കന്നഡ, തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്ത് സജീവമായ താരം പലപ്പോഴും വിവാദങ്ങളിലും അകപ്പെട്ടിട്ടുമുണ്ട്.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് പൂനം ജനിച്ചത്. മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തിയത്. 2010ല്‍ നടന്ന ഗ്ലാഡ്രാഗ്‌സ് മാന്‍ഹണ്ട് ആന്‍ഡ് മെഗാമോഡല്‍ മത്സരത്തിലെ ആദ്യ ഒന്‍പതു സ്ഥാനങ്ങളിലൊന്നില്‍ ഇടംനേടിയതോടെ ഫാഷന്‍ മാസികയുടെ മുഖചിത്രമായും പൂനം മാറി. ലൗ ഈസ് പോയിസണ്‍, അദാലത്ത്, മാലിനി ആന്റ് കോ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കര്‍മ തുടങ്ങിയ നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ ടീം സ്വന്തമാക്കുകയാണെങ്കിൽ നഗ്നയായി ആളുകള്‍ക്ക് മുമ്പില്‍ എത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് താരം കൂടുതല്‍ ശ്രദ്ധേയയാകുന്നത്. ആ വർഷം ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളിൽ നിന്നും ബി സി സി ഐ യിൽ നിന്നുമുണ്ടായ എതിർപ്പിനെത്തുടർന്ന് പൂനം പാണ്ഡെയ്ക്കു വാക്കുപാലിക്കാൻ കഴിഞ്ഞിരുന്നില്ല.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications