Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകേഷ് ചിത്രത്തില്‍ രജനിക്ക് വില്ലന്‍ മമ്മൂട്ടി?: പ്രതികരിച്ച് താരം, സാധ്യതകള്‍ ഇങ്ങനെ

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ 171 -ാം ചിത്രത്തിന്റെ പ്രവർത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ആരാധകർ ആകാംക്ഷയോടെ നോക്കുന്ന പ്രധാനപ്പെട്ട കാര്യം ചിത്രം എല്‍ സി യു ( ലോകേഷ് സിനിമാസ്റ്റിക് യൂണിവേഴ്സ്) വിന്റെ ഭാഗമായിരിക്കുമോ എന്നാണ്. തലൈവർ 171 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തില്‍ വിവിധ ഭാഷകളില്‍ നിന്നുള്ള വമ്പന്‍ താര നിര തന്നെ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

മമ്മൂട്ടിയെ ചിത്രത്തിൽ ഒരു നിർണായക വേഷത്തിനായി ലോകേഷ് കനകരാജ് കാസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങളും ശക്തമാണ്. അങ്ങനെയെങ്കില്‍ ജയിലറിലെ മോഹന്‍ലാലിന് പിന്നാലെ മറ്റൊരു മലയാളം സൂപ്പർ സ്റ്റാർ കൂടി തുടർച്ചയായി രജനീകാന്ത് ചിത്രത്തിന്റെ ഭാഗമാകും. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങളോട് പ്രതികരിച്ചുകൊണ്ട് മമ്മൂട്ടി തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

lokesh-

ഇന്ന് പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ കാതൽ: ദി കോർ എന്ന ചിത്രത്തിന്റെ പ്രമോഷനുകൾക്കിടെയാണ് മമ്മൂട്ടി റിപ്പോർട്ടിനോട് പ്രതികരിച്ചിരിക്കുന്നത്. രജനീകാന്ത് - ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഭാഗമല്ലെന്ന് മമ്മൂട്ടി തന്നെ പ്രതികരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു.

'രജനി സിനിമയിൽ ഇതുവരെ ഒരു വേഷത്തിനും തന്നെ സമീപിച്ചിട്ടില്ല. എന്നാൽ തലൈവർ 171ലെ ഏത് വേഷത്തിനും ടീമിന് തന്നെ വേണമെങ്കിൽ എപ്പോൾ വേണമെങ്കിലും സമീപിക്കാം' അദ്ദേഹം പറഞ്ഞു. 1991-ൽ പുറത്തിറങ്ങി, സൂപ്പർ ഹിറ്റായ മണിരത്നം ചിത്രത്തില്‍ ദളപതിയിലാണ് മമ്മൂട്ടിയും രജനീകാന്തും ഇതിന് മുമ്പ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇരു സൂപ്പർ സ്റ്റാറുകളും ഒന്നിക്കാന്‍ പോകുന്നുവെന്ന രീതിയിലായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍.

ദളപതി വിജയ് നായകനായ ലിയോ എന്ന ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രമാണ് തലൈവർ 171. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ നടന്ന് വരികയാണ്. ചിത്രത്തിന്റെ തിരക്കഥ ഇതുവരെ പൂർത്തിയായിട്ടില്ല. ഷൂട്ടിംഗ് 2024 ഏപ്രിലിനു ശേഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അന്തിമമായി തീരുമാനിക്കാന്‍ ടീമിന് ധാരാളം സമയമുണ്ട് എന്നതിനാല്‍ തന്നെ മമ്മൂട്ടി ചിത്രത്തിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനും സാധിക്കില്ല. തലൈവർ 171 ന്റെ കഥ വളരെക്കാലം മുമ്പ് പൂർത്തിയാക്കപ്പെട്ടതാണെന്നും ഇത് ഒരു പരീക്ഷണ ചിത്രമാണെന്നുമാണ് സൂചന. തലൈവർ 171 ഒരു ഒറ്റപ്പെട്ട ചിത്രമായിരിക്കുമെന്നും അതിൽ ഭാഗമാകില്ലെന്നും ലോകേഷ് സ്ഥിരീകരിച്ചിട്ടുണ്ട്

മമ്മൂട്ടിയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം കണ്ണൂർ സ്ക്വാഡ് ലോകമെമ്പാടും നിന്നുമായി 100 കോടിയിലേറെ രൂപ നേടി. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ: ദി കോർ എന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം ഇന്ന് റിലീസ് ചെയ്യും. ജ്യോതിക, ജോജി ജോൺ, ജിഷു സെൻഗുപ്ത, മുത്തുമണി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 14 വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാള സിനിമയിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. 2009-ൽ ജയറാമിനൊപ്പം സീതാ കല്യാണം എന്ന മലയാള ചിത്രത്തിലാണ് അവർ അവസാനമായി അഭിനയിച്ചത്. മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് കാതല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+