മഞ്ജു വാര്യറോ മംമ്ത പറഞ്ഞ നടി?.. അവർക്ക് ഇൻസെക്യൂരിറ്റിയാണ്..അന്ന് സംഭവിച്ചത്,നടി പറയുന്നു
കൊച്ചി: മലയാളികളുടെ പ്രീയപ്പെട്ട താരമാണ് നടി മംമ്ത മോഹൻദാസ്. നിലപാടുകൾ സധൈര്യം പറയുന്ന നടി കൂടിയാണവർ. സിനിമകളിൽ നിന്ന് മാറ്റി നിർത്തിയതിനെ കുറിച്ചും പ്രതിഫലത്തെ കുറിച്ചുമെല്ലാം താരം ശക്തമായി തന്നെ തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ചില നടിമാർക്കെതിരെ തുറന്നടിക്കുകയാണ് താരം. സ്വന്തം കഴിവിൽ വിശ്വാസമില്ലാത്തവരാണ് അവർ എന്നാണ് താരം പറയുന്നത്. തന്റെ പുതിയ തമിഴ് ചിത്രമായ മഹാരാജയുമായി ബന്ധപ്പെട്ട് തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
കുചേലൻ എന്ന തമിഴ് സിനിമയിൽ തന്നെ ഗാനരംഗത്തിൽ നിന്നും മംമ്തയെ മുൻപ് മാറ്റിയതിൽ അവർ പ്രതികരിച്ചിരുന്നു. നയൻതാരയാണ് ഇതിന് പിന്നിൽ എന്നാണ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത്. ഇത്തരത്തിൽ മാറ്റി നിർത്തിയപ്പോൾ എന്താണ് തോന്നിയതെന്നായിരുന്നു മംമ്തയോട് അഭിമുഖത്തിൽ ചോദിച്ചത്. ഇതിന് നടി പറഞ്ഞ മറുപടി ഇങ്ങനെ-'ഞാനതിനെ കാര്യമാക്കിയിട്ടില്ല. അതെന്റെ വിധിയാകും. ഇൻസെക്യൂർ ആയ നടിമാർ മാത്രമേ മറ്റ് നടിമാർ നമ്മുടെ സിനിമയിൽ വരുമ്പോൾ ആശങ്കപ്പെടുകയുള്ളൂ. നിരവധി നടിമാർ എന്റെ സിനിമയിൽ സെക്കന്റ് ലീഡായി അഭിനയിച്ചിട്ടുണ്ട്. മറ്റൊരു നടി എന്റെ സിനിമയിൽ പാടില്ലെന്നോ പാട്ടിലോ, ഏതെങ്കിലും സീനിലോ പോസ്റ്ററിലോ പാടില്ലെന്നോ ഞാൻ പറഞ്ഞിട്ടില്ല. അത് എനിക്ക് എന്നിലുള്ള വിശ്വാസമാണ്.

ഞാൻ നിരവധി സിനിമയിൽ സെക്കന്റ് ഹീറോയിനായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ഒരു നടി വൻ തിരിച്ചുവരവ് നടത്തിയിരുന്നു. അവർ അഭിനയിച്ച സിനിമയിൽ അവരുടെ തിരിച്ചുവരവിനെ പിന്തുണയ്ക്കാൻ ഞാൻ ഒരു ചെറിയ റോൾ ചെയ്യാൻ തായ്യായിരുന്നു. എന്നാൽ എന്റെ സിനിമയിൽ അതിഥി താരമായി അവരം ക്ഷണിച്ചപ്പോൾ അവർ വരാൻ തയ്യാറായില്ല. ഇൻസെക്യൂരിറ്റിയാണ് അത്. ഒരു നടിയെന്ന നിലയിലോ ഒരു വ്യക്തി എന്ന നിലയിലോ ഞാൻ ഇൻസെക്യൂർ അല്ല. അതാണ് എന്നെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നത്.
സൂപ്പർ സ്റ്റാർ എന്ന പദവിയൊക്കെ സ്വയം ഉണ്ടാക്കിയെടുക്കുന്നതാണ്. അത് ഏത് സിനിമ മേഖലയിൽ ആണെങ്കിലും പിആർ വെച്ച് പണം കൊടുത്ത് സൂപ്പർ സ്റ്റാർ എന്ന് പത്രത്തിൽ എഴുതിച്ച് ഉണ്ടാക്കിയെടുക്കുന്നതാവും. വിജയ് സേതുപതിയുടെ കാര്യത്തിൽ അദ്ദേഹം എങ്ങനെയാണ് ഒരു വില്ലൻ കഥാപാത്രം ചെയ്യാൻ തയ്യാറാകുന്നത്. കാരണം അദ്ദേഹം ഒരു സെക്യൂർ ആർട്ടിസ്റ്റ് ആണ്. അയാൾ ഒരു ഹീറോ അല്ല മറിച്ച് ഒരു ആർട്ടിസ്റ്റ് എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. മോഹൻലാൽ ആർട്ടിസ്റ്റാണ്, കമൽഹാസൻ ആർട്ടിസ്റ്റ് ആണ്. ആരുണ്ടായാലും ഞാൻ അവിടെ ഉണ്ടാകും എന്ന് അവർക്കുണ്ടാകും', താരം പറഞ്ഞു.
അതേസമയം മംമ്ത പറഞ്ഞ നടി മഞ്ജു വാര്യർ ആണോയെന്ന ചോദ്യമാണ് ഉയരുന്നത്. മഞ്ജു തിരിച്ചുവരവിൽ നായികയായി എത്തിയ ഉദാഹരണം സുജാത എന്ന സിനിമയിൽ ചെറിയ വേഷം മംമ്ത ചെയ്തിരുന്നു. മീര ജാസ്മിൻ ഒരിടവേളയ്ക്ക് ശേഷം എത്തിയ ലേഡീസ് ആന്റ് ജെന്റിൽമാൻ എന്ന ചിത്രത്തിലും മംമ്ത അഭിനയിച്ചിട്ടുണ്ട്. എന്നാൽ തുല്യപ്രധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു രണ്ടും.












Click it and Unblock the Notifications