Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമന്തയ്ക്ക് പകരം നാഗ ചൈതന്യയുടെ ജീവിതത്തിലേക്ക് വരുന്നത് ഈ നടിയോ? താരം വീണ്ടും വിവാഹിതനാവുന്നു

മലയാളി പ്രേക്ഷകർക്കിടയിലുള്‍പ്പെടെ ഏറെ ആരാധകരുള്ള തെലുങ്ക് താരമാണ് അക്കിനേനി നാഗ ചൈതന്യ. പ്രമുഖ തെന്നിന്ത്യന്‍ നടിയായ സാമന്ത റൂത്ത് പ്രഭുവുമായുള്ള താരത്തിന്റെ വിവാഹവും ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ അതിനേക്കാള്‍ അഭ്യൂഹങ്ങളും കഥകളും നിറഞ്ഞതായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ മോചനം.

ഏറെ നാള്‍ നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ 2021 ലായിരുന്നു അക്കിനേനി നാഗ ചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹ മോചനം. ഏറെനാള്‍ നീണ്ടു നിന്ന പ്രണയത്തിനൊടുവില്‍ 2017 ലായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാല്‍ നിർഭാഗ്യവശാല്‍ ഈ ബന്ധം നാല് വർഷം മാത്രമേ നീണ്ട് നിന്നുള്ളു. ഇപ്പോഴിതാ നടന്‍ വീണ്ടും വിവാഹിതനാകാന്‍ പോകുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

 nagachaitanya

നാഗ ചൈതന്യയുടെ പിതാവും തെലുങ്ക് സിനിമാ വ്യവസായത്തിലെ പ്രമുഖനുമായ നാഗാർജുന തന്റെ മകന്റെ രണ്ടാം വിവാഹത്തിനുള്ള ക്രമീകരണങ്ങളിൽ നിശബ്ദമായി ഏർപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച വിവരങ്ങള്‍ കുറവാണെങ്കിലും താരത്തിന്റെ ഭാവി വധു സിനിമാ വ്യവസായവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ബിസിനസ്സ് കുടുംബത്തിൽ നിന്നുള്ളയാളാണെന്നാണ് അഭ്യൂഹം.

സാമന്തയുമായുള്ള വിവാഹമോചനത്തിന് ശേഷം നാഗ ചൈതന്യ നടി ശോഭിത ധൂലിപാലയുമായി പ്രണയബന്ധത്തിലായിരുന്നുവെന്ന തരത്തിലും അഭ്യൂഹം ശക്തമായിരുന്നു. ഇരുവരേയും ഇടക്ക് ഒരുമിച്ച് കണ്ടതും അഭ്യൂഹങ്ങള്‍ ശക്തമാക്കി.

പലപ്പോഴും അവധിക്കാലത്ത്, ശോഭിത ചൈതന്യയുടെ പുതുതായി നിർമ്മിച്ച വീട് സന്ദർശിച്ച് മാതാപിതാക്കളെ പരിചയപ്പെട്ടുവെന്ന തരത്തിലും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ നാഗ ചൈതന്യയോ ശോഭിതയോ ഈ കിംവദന്തികളോട് പ്രതികരിച്ചില്ല. "നല്ല സുഹൃത്തുക്കളാണ്" എന്ന് മാത്രമായിരുന്നു ഇരുവരുമായി ബന്ധപ്പെട്ടവർ പറഞ്ഞത്. ഇനിയിപ്പോള്‍ നടി തന്നെയാണോ താരത്തിന്റെ ഭാവി വധു എന്നതും തള്ളിക്കളയാനാവില്ല.

നടന്റെ വ്യക്തിജീവിതം കൗതുകകരമായ ഒരു വിഷയമായിരിക്കെ, സിനിമയ്ക്ക് പുറമെ മറ്റ് മേഖലകളിലും അദ്ദേഹം വലിയ രീതിയില്‍ മുന്നേറ്റം നടത്തിയ വർഷങ്ങള്‍ കൂടിയാണ് കഴിഞ്ഞ് പോവുന്നത്. ഫോർമുല 4 ഇന്ത്യൻ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന സീസണിൽ പങ്കെടുക്കാൻ പോകുന്ന ഒരു കാർ റേസിംഗ് ടീമിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കി നാഗ ചൈതന്യ അടുത്തിടെ മോട്ടോർ സ്‌പോർട്‌സിന്റെ ലോകത്തേക്കും കടന്നു.

സിനിമ രംഗത്തും നാഗചൈതന്യക്ക് ശ്രദ്ധേയമായ നേട്ടങ്ങള്‍ അടുത്തിടെയുണ്ടായി. 'കസ്റ്റഡി' എന്ന ആക്ഷൻ-ത്രില്ലറാണ് അദ്ദേഹത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. കൂടാതെ, 'ദൂത' എന്ന തെലുങ്ക് വെബ് സീരീസും അദ്ദേഹത്തിന്റെതായി പുറത്ത് വരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+