മൂന്നാമതും ഗർഭിണിയാണോ? ഒടുവില്‍ യാഥാർത്ഥ്യം വെളിപ്പെടുത്തി പേളി മാണി; ആ രഹസ്യം ഇതായിരുന്നു
സോഷ്യല്‍ മീഡിയ രംഗത്ത് മറ്റ് പല സെലിബ്രറ്റികള്‍ക്കും സ്വന്തമാക്കാനാകാത്ത ഉയരങ്ങള്‍ താണ്ടിയ വ്യക്തിയാണ് പേളി മാണി. ഭർത്താവ് ശ്രീനിഷിനും തന്റെ രണ്ട് കുഞ്ഞുങ്ങള്‍ക്കുമൊപ്പം പേളി ചെയ്യുന്ന വീഡിയോകളെല്ലാം നിമിഷ നേരം കൊണ്ട് വൈറലായി മാറാറുണ്ട്. ഇടക്കിടെ താരത്തിന്റേതായുള്ള സെലിബ്രിറ്റി അഭിമുഖങ്ങളും യൂട്യൂബ് ചാനലില്‍ പുറത്ത് വരാറുണ്ട്. ഇതിനിടെയാണ് പേളി മാണി മൂന്നാമതും ഗർഭിണിയാണെന്ന തരത്തിലുള്ള പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമായത്.
പുതിയ വീടിന്റെ പാലുകാച്ചൽ വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് താരം മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്നുവെന്ന പ്രചരണമുണ്ടായത്. വീഡിയോയുടെ അവസാന ഭാഗത്ത് തങ്ങള്‍ക്കൊരു സന്തോഷ വാർത്ത പറയാനുണ്ട്. വൈകാതെ നിങ്ങളോട് പറയും. ഇപ്പോൾ പറഞ്ഞാൽ അതു വളരെ നേരത്തെ ആയി പോകുമെന്നും പേളി മാണി പറഞ്ഞിരുന്നു. ഇതിന് പിന്നലായാണ് താരം പോലും അറിയാത്ത "ഗർഭ വാർത്ത" പ്രചരിക്കാന്‍ തുടങ്ങിയത്. ആ ഹാപ്പി ന്യൂസ് എന്താണെന്ന് പറയാന്‍ പേളിയും ശ്രീനിഷും തയ്യാറാകാതിരുന്നതും പ്രചരണത്തിന്റെ ആക്കം കൂട്ടി.

ഇരുവരുടേയും സുഹൃത്തും നടനുമായ അരിസ്റ്റോ സുരേഷും ഒരു അഭിമുഖത്തിൽ പേളി മാണി ഗർഭിണിയാണെന്ന് അറിഞ്ഞുവെന്ന് പറഞ്ഞിരുന്നു. 'അവൾ മൂന്നാമതും ഗർഭിണിയാകാൻ പോകുകയാണെന്ന് അറിഞ്ഞു, മൂന്നാമത്തെ കുട്ടി ആൺകുട്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു. ആരോ പറഞ്ഞ് കേട്ടതാട്ടോ, അതൊന്നും ഇനി വിവാദമാക്കണ്ട. എന്തായാലും അങ്ങനെ ഉണ്ടെങ്കിൽ ആൺകുട്ടി ആവട്ടെ. പേളി തന്റേടമുള്ള കുട്ടിയായിരുന്നു' എന്നായിരുന്നു അരിസ്റ്റോ സുരേഷിന്റെ വാക്കുകള്‍.
ബിഗ് ബോസില്‍ വെച്ച് പേളിയേയും ശ്രീനിഷിനേയും ഞാൻ ഒരുപാട് പിന്തുണച്ചിരുന്നു. എന്നാല്‍ തുടക്കത്തില്‍ അവരുടെ ബന്ധത്തിൽ എനിക്ക് താത്പര്യക്കുറവുണ്ടായിരുന്നു. ചില തെറ്റിധാരണകൾ കാരണമായിരുന്നു അത്. പക്ഷെ അതൊക്കെ മാറി, അവരുടെ വിവാഹത്തില്‍ സജീവമായി തന്നെ പങ്കെടുത്തു. ജീവിതത്തിൽ അടിയന്തരമായൊരു ആവശ്യം വന്നപ്പോൾ പേളിയും ശ്രീനിഷുമാണ് എന്നെ സാമ്പത്തികമായി സഹായിച്ചത്. കുട്ടികൾ ആയശേഷം ഞാൻ പോയി കണ്ടിട്ടില്ല, രണ്ടാമത്തെ കുട്ടി ആൺകുട്ടി ആകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു - എന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു.
അതേസമയം, താന്‍ മൂന്നാമതും ഗർഭിണിയാണെന്ന വാർത്ത പേളി മാണി തള്ളുകയാണ് ഇപ്പോള്‍.ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി സത്യാവസ്ഥ വ്യക്തമാക്കുന്നത്. 'ഞാൻ ഗർഭിണിയല്ല, അത് വെറും ബിരിയാണിയാണ്'- എന്ന് താരം കുറിച്ചു. നില, നിതാര എന്നിങ്ങനെയാണ് പേളി-ശ്രീനിഷ് ദമ്പതികളുടെ രണ്ട് മക്കളുടെ പേരുകള്‍.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications