രാധിക മർച്ചന്റ് ഗർഭിണിയാണോ?; 'നിത അംബാനിയുടെ പെരുമാറ്റം കണ്ട് അങ്ങനെ തോന്നുന്നു'
ഇന്ത്യയിൽ മാത്രമല്ല ലോകം തന്നെ ചർച്ച ചെയ്ത വിവാഹമായിരുന്നു മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹം. രാധിക മർച്ചന്റിനെയാണ് ആനന്ദ് വിവാഹം ചെയ്തത്. ജൂലായിൽ നടന്ന വിവാഹത്തിൽ ഹോളിവുഡിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള
നിരവധി സെലിബ്രിറ്റികളെ എത്തിയിരുന്നു. സോഷ്യൽ മീഡിയയിലെ സംസാരം മുഴുവൻ ആനന്ദ് അംബാനിയുടെ വിവാഹമായിരുന്നു.
ഇപ്പോൾ അംബാനി കുടുംബത്തിലെ മറ്റൊരു ചിത്രമാണ് വൈറൽ ആയിരിക്കുന്നത്. അംബാനി കുടുംബം അവരുടെ വസതിയായ ആൻ്റിലിയയിൽ ഗണേശ ചതുർത്ഥി ആഘോഷിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. ഗണേശ ചതുർത്ഥി ആഘോഷങ്ങള് ക്കായി നിരവധി താരങ്ങളുടെ ആൻ്റീലിയയിലേക്ക് എത്തിയിരുന്നു.

സൽമാൻ ഖാൻ, ശ്രദ്ധ കപൂർ തുടങ്ങിയ ബോളിവുഡിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ആഘോഷവേളയിൽ, നിത അംബാനി തൻ്റെ മരുമകളായ രാധിക മർച്ചൻ്റിനെ ഈ ഗണേശ ചതുർത്ഥിയിൽ ആദ്യമായി മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഒരു വീഡിയോ പുറത്തുവന്നു. ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയും ഒരുമിച്ച് ക്യാമറയ്ക്ക് പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാധിക ഗർഭിണിയാണോ എന്ന സംശയാമാണ് ഉയർന്നിരിക്കുന്നത്.
നിത അംബാനി രാധികയെ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. നടക്കുമ്പോൾ രാധിക ഇടയ്ക്കിടെ വയറ്റിൽ കൈ വയ്ക്കുന്നുണ്ടെന്നും സോഷ്യൽ മീഡിയ പറയുന്നു. ഈ സംസയങ്ങളാണ് രാധിക മർച്ചന്റും ആനന്ദ് അംബാനിയും ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നുണ്ടോ എന്ന സംശയത്തിന് ഇടയാക്കിയത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്.
ഗർഭിണിയാണെന്ന് ഉറപ്പിക്കുന്നതിനായി ചിലർ ചില അടയാളങ്ങളും പറയുന്നു. രാധിക ധരിച്ചിരിക്കുന്നത് പരന്ന പാദരക്ഷയാണെന്നും കൈ വയറിൽ ഇടയ്ക്കിടെ വെയ്ക്കുന്നുണ്ടെന്നും നിത അംബാനി രാധികയുടെ കാര്യത്തിൽ വളരെ ശ്രദ്ധ കാണിക്കുന്നുണ്ടെന്നും നടക്കുമ്പോൾ നിത അംബാനി രാധികയുടെ കൈ പിടിക്കുന്നുണ്ടെന്നൊക്കെ പറഞ്ഞാണ് ചിലർ രാധിര ഗർഭിണിയാണ് എന്ന കാര്യം ഉറപ്പിച്ച് പറയുന്നത്. എന്നാൽ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
ആനന്ദ് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും ഭാഗത്ത് നിന്നുമുള്ള പ്രഖ്യാപനത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അംബാനി കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുമ്പോൾ ഉണ്ടാവുന്ന ഒരുക്കങ്ങൾ എന്തൊക്കെയായിരിക്കും എന്ന് കാണാനും സോഷ്യൽ മീഡിയ കാക്കുകയാണ്. തൽക്കാലം, ദമ്പതികളുടെ ഔദ്യോഗിക വാക്കിനായി കാത്തിരിക്കേണ്ടി വരും.












Click it and Unblock the Notifications