Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാജകുമാരന്റെയും രാജകുമാരിയുടെയും ജീവിതയാത്ര ഇവിടെ തുടരുന്നു'; രേണുവിനൊപ്പം മനു, വിവാഹം കഴിഞ്ഞോ?

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മരിച്ചുപോയ മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. അടുത്തിടെ ദാസേട്ടൻ കോഴിക്കോടിനൊപ്പം രേണു ചെയ്ത റീലുകൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ആദ്യം ചെയ്തത് റൊമാന്റിക് റീലായിരുന്നു. ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ട് റീക്രേയറ്റ് ചെയ്താണ് ഇവർ പങ്കുവെച്ചത്. സുധി ജീവിച്ചിരുന്നെങ്കിൽ രേണു ഇത് ചെയ്യുമായിരുന്നോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ആളുകൾ രേണുവിനോട് ചോദിച്ചത്.

എന്നാൽ അഭിനയം തന്റെ ജോലിയാണെന്നും തുടർന്നും വീഡിയോകൾ ചെയ്യുമെന്നും രേണു വ്യക്തമാക്കിയതാണ്. ഇതിന് പിന്നാലെ രേണു വീണ്ടും ദാസേട്ടൻ കോഴിക്കോടിനൊപ്പം വീഡിയോ ചെയ്തിരുന്നു. എന്നാൽ‌ ഇപ്പോൾ‌ രേണുവിന്റെ സോഷ്യൽ പങ്കുവെച്ച ഒരു വീഡിയോയാണ് ആളുകൾക്കിടയിൽ സംശയം ഉയർത്തിയിരിക്കുന്നത്. ഇവർ വിവാഹിതരായോ എന്ന തമ്പ്നെയിലോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഡോ മനു​ഗോപിനാഥനോടൊപ്പമുള്ള വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.

renu

ഈ വീഡിയോയ്ക്കൊപ്പം മനു ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ കാണുമ്പോൾ എല്ലാവർക്കും ഒരുപാട് സംശയങ്ങൾ ഉണ്ടാകും എന്ന് തങ്ങൾക്ക് രണ്ടുപേർക്കും അറിയാം, ഈ ചിത്രങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ ഇതേ തുടർന്നുവരുന്ന തങ്ങളുടെ ചാനൽ ഇന്റർവ്യൂ കണ്ടാൽ മതിയെന്നും എല്ലാ ചോദ്യങ്ങൾക്കും ഉള്ള മറുപടി അവിടെ ലഭിക്കുന്നതായിരിക്കുമെന്നും മനു കുറിച്ചു.

മനു ​ഗോപിനാഥ് പങ്കുവെച്ച കുറിപ്പ്:

Viral ഫോട്ടോഷൂട്ടുകളുടെ രാജകുമാരനും റീൽസ്കളുടെ രാജകുമാരിയും ഒരുമിച്ചു. രാജകുമാരന്റെ കൈകളിലേക്ക് പറന്നിറങ്ങിയ മാലാഖ. ഇനി അവൾ സുരക്ഷിതയായി എന്നോടൊപ്പം ഇരിക്കട്ടെ. ഇത് ഞങ്ങളുടെ പ്രണയം തുളുമ്പുന്ന കുറച്ച് നല്ല ചിത്രങ്ങളാണ്. ഈ ചിത്രങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടാകും എന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം.

ഈ ചിത്രങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ ഇതേ തുടർന്നുവരുന്ന ഞങ്ങളുടെ ചാനൽ ഇന്റർവ്യൂ നിങ്ങൾ കണ്ടാൽ മതി. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള മറുപടി അവിടെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.

നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും തുടർന്നും ഞങ്ങളോടൊപ്പം ഉണ്ടാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു... ഞങ്ങളുടെ നല്ല ദിവസത്തിന് ഒപ്പം നിന്നവർക്കൊക്കെ ഒരായിരം നന്ദി.
രാജകുമാരന്റെയും രാജകുമാരിയുടെയും ജീവിതയാത്ര ഇവിടെ തുടരുന്നു... സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം മനു ​ഗോപിനാഥ് എന്നാണ് കുറിച്ചത്.

നിരവധി കമന്റുകളാണ് പോസ്റ്റിന് വരുന്നത്. ഇത് ഫോട്ടോ ഷൂട്ട് ആയിരിക്കും എന്നാണ് ചിലർ പറയുന്നത്, വിവാഹം കഴിച്ചോ എന്ന് ചിലർ ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+