Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം രേണു സുധിക്കാണോ? ദിവസം 1 ലക്ഷം വെച്ച് കിട്ടിയത് ആർക്ക്?

പ്രൊഫഷനും വ്യക്തിജീവിതവും അടക്കമുളളതെല്ലാം ഉപേക്ഷിച്ചാണ് 100 ദിവസത്തേക്ക് ബിഗ് ബോസ് വീട്ടിലേക്ക് എല്ലാ മത്സരാര്‍ത്ഥികളും എത്തുന്നത്. പലരും സെലിബ്രിറ്റികളും പ്രതിദിനം നല്ല തുക സമ്പാദിക്കുന്നവരുമാണ്. അതുകൊണ്ട് തന്നെ 100 ദിവസത്തേക്ക് ബിഗ് ബോസിലേക്ക് ഇവരെ എത്തിക്കുമ്പോള്‍ വലിയ പ്രതിഫലം തന്നെ കൊടുക്കേണ്ടിയും വരും.

സിനിമാ താരങ്ങളും സീരിയല്‍ താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും അടക്കമുളളവര്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളായിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 7നില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് വൈറല്‍ താരം രേണു സുധിയാണ് എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

50000 മുതല്‍ 1 ലക്ഷം വരെയാണ് രേണു സുധിക്ക് ദിവസവും ലഭിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മത്സരാര്‍ത്ഥികളുടെ പ്രതിഫലത്തുക സംബന്ധിച്ച് ബിഗ് ബോസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല. ഇതുവരെയുളള ബിഗ് ബോസ് സീസണുകളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ മത്സരാര്‍ത്ഥി രേണു സുധി ആണോ?

biggboss

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന മത്സരാര്‍ത്ഥി അനുമോള്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ടെലിവിഷന്‍ താരമായ അനുമോള്‍ക്ക് ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ വലിയ പിന്തുണയുണ്ട്. 50,000 രൂപയാണ് അനുമോള്‍ക്ക് ദിവസവും ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബിഗ് ബോസില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ചിരിക്കുന്നത് നടി ശ്വേതാ മേനോന് ആണ്.

സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുളള ശ്വേതാ മേനോന്‍ ബിഗ് ബോസ് സീസണ്‍ ഒന്നിലാണ് മത്സരാര്‍ത്ഥിയായി എത്തിയത്. ഒരു ദിവസം ഒരു ലക്ഷം രൂപയാണ് ശ്വേതാ മേനോന് പ്രതിഫലം ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ശ്വേതാ മേനോന് തൊട്ട് പിന്നില്‍ ഉളളത് അവതാരകയായ രഞ്ജിനി ഹരിദാസ് ആണ്. സീസണ്‍ ഒന്നില്‍ മത്സരിച്ച രഞ്ജിനിക്ക് ഒരു ദിവസത്തെ പ്രതിഫലം 80,000 രൂപ ആയിരുന്നു.

ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ പഴന്തുണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടന്‍ അനൂപ് ചന്ദ്രനും ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. അനൂപ് ചന്ദ്രന് ലഭിച്ചത് 71,000 രൂപയായിരുന്നു.ബിഗ് ബോസ് ഒന്നാം സീസണിലെ ഏറ്റവും ശ്രദ്ധേയായ മത്സരാര്‍ത്ഥി ആയിരുന്നു നടിയും അവതാരകയുമായ പേളി മാണി. പേളിക്ക് ഒരു ദിവസം 50,000 രൂപയാണ് പ്രതിഫലമായി ലഭിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാര്‍ത്ഥിയായ നടി ആര്യ ബഡായിക്കും ബിഗ് ബോസ് നാലാം സീസണ്‍ മത്സരാര്‍ത്ഥിയായിരുന്ന സുചിത്ര നായര്‍ക്കും പ്രതിഫലമായി ദിവസം 50,000 രൂപയാണ് ലഭിച്ചിരുന്നത്. മൂന്നാം സീസണിലെ വിജയി കൂടിയായ നടന്‍ മണിക്കുട്ടന് ദിവസം 45,000 രൂപയും അഞ്ചാം സീസണിലെ മത്സരാര്‍ത്ഥി ആയിരുന്ന നടന്‍ ഷിജുവിന് 50,000 രൂപയുമാണ് പ്രതിഫലം ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+