പൃഥ്വിരാജ് ചെയ്തത് പോലെ ഇത് സുരേഷ് ഗോപിയുടെ ബുദ്ധിയോ, അത് എന്താ ചെയ്യാത്തത്??; ശാന്തിവിള ദിനേശ്
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദർശന അനുമതി നിഷേധിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സിനമയുടെ പേരിനെ ചൊല്ലിയാണ് വിവാദം. ജാനകി ഹിന്ദു ദേവിയായ 'സീത'യെ പരാമർശിക്കുന്നതാണെന്നും അത് മാറ്റണമെന്നുമാണ് സെൻസർബോർഡ് പറയുന്നത്. ഇപ്പോഴിതാ വിവാദത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് പ്രതികരണം.
'ജാനകി വേഴ്സ് സ്റ്റേറ്റ് ഓഫ് കേരളയിൽ അഭിനയിക്കുമ്പോൾ സുരേഷ് ഗോപിയെന്ന കേന്ദ്രമന്ത്രിക്കറിയാം ആ സിനിമയുടെ പേര്. സിനിമയുടെ ട്രെയിലറും ടീസറുമെല്ലാം സെൻസറിങ്ങിന് കൊടുത്തപ്പോൾ യാതൊരു പ്രശ്നവുമില്ലാതെ അതിന് അനുമതി ലഭിച്ചു. അപ്പോൾ സെൻസർ ബോർഡ് മേധാവിക്കുമറിയാം ഈ സിനിമയുടെ പേര് എന്താണ്.

എന്നാൽ സിനിമ സെൻസറിങ്ങിന് കൊടുത്തപ്പോൾ കഥയാകെ മാറി. ജാനകി എന്ന പേര് മാറ്റണം, ജാനകി സീതാ ദേവിയുടെ മറ്റൊരു പേരാണ് എന്നൊക്കെയാണ് കാരണം പറയുന്നത്. 12 കോടി വരെ പ്രതിഫലം വാങ്ങി കേന്ദ്ര മന്ത്രി അഭിനയിച്ച പടമായിട്ട് കൂടി സെൻസറിങ് തടഞ്ഞു. റീജണൽ സെൻസർ ബോർഡ് മേധാവിയോട് എന്താ സിനിമയുടെ ടൈറ്റിലിന് പ്രശ്നം എന്ന് ചോദിക്കാനുള്ള ഉത്തരവാദിത്തം സുരേഷ് ഗോപിക്ക് ഇല്ലേയെന്ന് ചോദിക്കേണ്ടി വരും.
യാതൊരു ബോധവുമില്ലാത്ത സംഘികളാണ് സെൻസർബോർഡിൽ ഉള്ളത്. അതത് കാലത്ത് കേന്ദ്രം ഭരിക്കുന്നവരായിരിക്കും സെൻസർ ബോർഡിൽ വരുന്നത്. ഇപ്പോഴുള്ളതെല്ലാം സംഘികളാണ്. ഇവിടെ പടം കണ്ട നാല് പേരോട് എന്താണ് സിനിമയുടെ പേരിന് പ്രശ്നം എന്ന് ചോദിക്കാനുള്ള ഉത്തരവാദിത്തം സുരേഷ് ഗോപിക്ക് ഇല്ലേ?
വാർത്തപ്രക്ഷേപണ മന്ത്രിയെ കണ്ട് എന്ത് പണിയാണ് മച്ചമ്പി എന്ന് ചോദിച്ച് ഇപ്പോഴത്തെ നടപടി തിരുത്തിക്കൊടുക്കണ്ടേ, എനിക്ക് 12 കോടി തന്നതാണ്, 25 കോടിക്ക് നിർമ്മിച്ചതാണ്, പേരിന്റെ പേരിൽ സിനിമ തടയുന്നത് ശരിയാണോയെന്ന് ചോദിച്ചൂടെ. ഒരു സിനിമയ്ക്ക് പേരിടുന്നത് പോലും കേന്ദ്രത്തോട് ചോദിക്കേണ്ടി വരുന്നത് അടിയന്തരാവസ്ഥയാണെന്ന് ഞാൻ ചിന്തിക്കുന്നുണ്ട്. എന്തായാലും സിനിമ സമരത്തോട് കൂടി സെൻസർ ബോർഡും കേന്ദ്ര വാർത്താപ്രേക്ഷപണ മന്ത്രാലയവുമൊക്കെ കണ്ണുതുറക്കട്ടെ. എന്നിരുന്നാലും എനിക്കൊരു സംശയമുണ്ട്.
നല്ല നാല് നിലയിൽ പൊട്ടേണ്ട പടമായിരുന്നല്ലോ എമ്പുരാൻ. എമ്പുരാനിൽ ഒരു വിവാദം കത്തിപ്പടരുകയും ഒരു തവണ സെൻസർ ചെയ്ത പടം ഞങ്ങൾ സെൻസർ ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂർ പറയുകയും ചെയ്തു. ഏതൊക്കെയോ രണ്ടോ മൂന്നോ സെക്കന്റ് വെട്ടി മാറ്റി ആളുകളെ പറ്റിക്കുകയൊക്കെ ചെയ്തു. സെൻസർ ചെയ്ത് വീണ്ടും വന്നപ്പോൾ എമ്പുരാൻ ഭയങ്കര കളക്ഷനുണ്ടാക്കി. സെൻസർ ചെയ്യുന്നതിന് മുമ്പ് എന്തൊക്കെയാണ് കട്ട് ചെയ്ത് പോകുന്നത് എന്ന് കണ്ടേക്കാമെന്ന് കരുതി ജനം ഇടിച്ചുകയറി. സെൻസർ ചെയ്ത് കഴിഞ്ഞപ്പോൾ എന്തൊക്കെ കട്ട് ചെയ്തുവെന്നറിയാനും ആളുകൾ ഓടിക്കയറി സിനിമ കണ്ടു.
അതുകൊണ്ട് മാത്രമാണ് സിനിമ വലിയ വിജയമായത്.അല്ലെങ്കിൽ ഏഴുനിലയിൽ പൊട്ടിയേനെ. എനിക്ക് ബലമായ സംശയം സുരേഷ് ഗോപിയുടെ തലയിലുദിച്ച ബുദ്ധിയാണോ ജാനകി വേഴ്സ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയെ ചൊല്ലി ഇപ്പോൾ ഉയർന്ന വിവാദം എന്നൊരു സംശയമുണ്ട്. അല്ലെങ്കിൽ സുരേഷ് ഗോപി മുന്നേ പ്രതികരിക്കേണ്ടതല്ലേ. ഇവരെല്ലാം കൂടി ചേർന്ന് പ്രേക്ഷകരെ പറ്റിക്കാൻ വേണ്ടി ഈ പടത്തിന് ഒരു അറ്റൻഷൻ കിട്ടാൻ വേണ്ടി ചെയ്തതാണോ എന്ന് കൂടി അന്വേഷിച്ചിട്ട് സമരത്തിലേക്ക് ഇറങ്ങുന്നത് നല്ലതായിരിക്കും െന്നാണ് ബി ഉണ്ണികൃഷ്ണനോട് പറയാനുള്ളത്.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications