ഇത് അശ്വിനോ, ഓസിയോ? കുഞ്ഞ് ഓമിയുടെ മുഖം ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ദിയ കൃഷ്ണ
ലക്ഷക്കണക്കിന് ഫോളോവേഴ്‌സിന്റെ കാത്തിരിപ്പിനും അഭ്യര്‍ത്ഥനയ്ക്കും ഒടുവില്‍ കുഞ്ഞു മകന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ദിയ കൃഷ്ണ. സമൂഹ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് ദിയ കൃഷ്ണ. കുഞ്ഞു ജനിച്ച് രണ്ടു മാസം പൂര്‍ത്തിയായി എങ്കിലും മുഖം ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. ഇതിന്റെ പേരില്‍ ദിയക്ക് ഏറെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു.
നിയോം അശ്വിന്‍ കൃഷ്ണ എന്നു പേരിട്ട കുഞ്ഞിനെ ഓമി എന്നാണ് ഓമനപ്പേരിട്ട് വിളിക്കുന്നത്. മനോഹരമായ ഒരു ചിത്രമാണ് ദിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സൂര്യകാന്തി പൂക്കള്‍ക്കിടയില്‍ കുഞ്ഞിനെ പിടിച്ചുനില്‍ക്കുന്ന ദിയയെ അശ്വിന്‍ ചുംബിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കയ്യിലിരിക്കുന്ന കുഞ്ഞും അതിമനോഹരമായി ചിരിക്കുന്നുണ്ട്. ഞങ്ങളുടെ കുഞ്ഞു ലോകം എന്നാണ് ചിത്രത്തിന് ദിയ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

ചിത്രം പങ്കുവെച്ച് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായി. നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ചിത്രം ഏറ്റെടുത്തത്. നിരവധി പേരാണ് കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയതില്‍ കമന്റ് ബോക്‌സിലൂടെ സന്തോഷം അറിയിക്കുന്നത്. കുഞ്ഞിന്റെ മുഖം അശ്വിനെ പോലെയാണോ ദിയയെ പോലെയാണോ എന്ന രസകരമായ തര്‍ക്കങ്ങളും സോഷ്യല്‍ മീഡയയില്‍ നടക്കുന്നുണ്ട്.
ഓമി കുഞ്ഞിന്റെ ജനനം സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു. സ്വന്തം സ്ഥാപനത്തില്‍ ഉണ്ടായ സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെ ഒരുപാട് പ്രതിസന്ധികള്‍ക്ക് ഒടുവിലാണ് അശ്വിനും ദിയക്കും കുഞ്ഞു ജനിച്ചത്. ദിയയുടെ വീട്ടിലെ മുഴുവന്‍ കുടുംബാംഗങ്ങളും പ്രസവത്തിന് സാക്ഷിയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ദിയയുടെ പ്രസവ വീഡിയോ 80 ലക്ഷത്തിലേറെ പേരാണ് കണ്ടത്. കേരളത്തില്‍ ഈ വീഡിയോ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
അന്നു മുതല്‍ ഫോളോവേഴ്‌സിന്റെ നിരന്തരമായ ആവശ്യമായിരുന്നു കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തണമെന്നത്. എന്നാല്‍ കുഞ്ഞിന്റെ സ്വകാര്യതയെ കരുതി മുഖം മറച്ചുവെച്ചാണ് ഇതുവരെ ഉള്ള വീഡിയോയില്‍ കാണിച്ചിരുന്നത്.
കുഞ്ഞിനെ കുളിപ്പിക്കുന്നത് അടക്കമുള്ള വീഡിയോകള്‍ പങ്കുവെച്ചിരുന്നെങ്കിലും മുഖം മാത്രം വെളിപ്പെടുത്തിയിരുന്നില്ല. ഇതോടെ ചിലര്‍ ഇതു പറഞ്ഞ് ദിയയെ കുറ്റപ്പെടുത്തുകയും ചെയ്തു. സെപ്റ്റംബര്‍ അഞ്ചിന് അശ്വിന്റെയും ദിയയുടെയും വിവാഹ വാര്‍ഷിക ദിനത്തില്‍ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്താനായിരുന്നു പദ്ധതി എന്നാല്‍. കുഞ്ഞിന് അസുഖം പിടിച്ചതോടെ ആ പദ്ധതി മാറ്റി വയ്ക്കുകയായിരുന്നു. ഇപ്പോള്‍ അപ്രതീക്ഷിതമായാണ് ഇന്‍സ്റ്റഗ്രാമില്‍ കുഞ്ഞിന്റെ മുഖം ദിയ പങ്കുവെച്ചത്. ഇനി വരാനിരിക്കുന്ന വീഡിയോകളില്‍ കുഞ്ഞിന്റെ മുഖം ഉണ്ടാകുമെന്നും ഫോളോവേഴ്‌സ് ഉറപ്പു പറയുന്നു.












Click it and Unblock the Notifications