തൃഷ വിവാഹിതയാകുന്നു? വരന്‍ മലയാളി നിർമ്മാതാവെന്ന്, പ്രഖ്യാപനം ഉടനുണ്ടാവുമെന്നും അഭ്യൂഹം
ഇന്ത്യന്‍ സിനിമാ ലോകത്ത് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നടിയാണ് തൃഷ. തമിഴ്, തെലുങ്ക് സിനിമാകളിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളായ തൃഷയ്ക്ക് മലയാളത്തിലും ആരാധകർ ഏറെയാണ്. ഇടയ്ക്ക് സിനിമയില്‍ നിന്ന് ചെറിയ ഇടവേളയുണ്ടായെങ്കിലും ശക്തമായ തിരിച്ച് വരവ് നടത്തിയ താരം കൂടിയാണ് തൃഷ.
പൊന്നിയിൻ സെൽവൻ 2 എന്ന ചിത്രമാണ് തൃഷയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ കുന്ദൈവി എന്ന തൃഷയുടെ കഥാപാത്രം അഭിനയ മികവിലും സൗന്ദര്യ തികവിലും ഏറെ മികച്ചു നിന്നു. ഹേയ് ജൂഡ് എന്ന ഒരു ചിത്രം മാത്രമാണ് തൃഷ മലയാളത്തില്‍ ഇതുവരെയായി ചെയ്തിട്ടുള്ളത്. മോഹന്‍ലാല്‍ - ജിത്തു ജോസഫ് ചിത്രം റാമിലും താരം എത്തുന്നുണുണ്ട്.

കമല്‍ ഹാസന്റെ അടുത്ത ചിത്രത്തിലും തൃഷയാണ് നായികയെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ താരത്തിന്റെ വ്യക്തി ജീവിതം സംബന്ധിച്ച ഒരു കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ സജീവ ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുന്നത്. തൃഷ വീണ്ടും വിവാഹിതയാകാന്‍ പോകുന്നുവെന്നാണ് അഭ്യൂഹം. അതും ഒരു മലയാള നിർമ്മാതാവിനെയെന്നാണ് റിപ്പോർട്ട്.
എന്നാല്‍ ഇത് സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. എങ്കിലും വിവാഹം ഉടന്‍ ഉണ്ടാവുമെന്നാണ് സോഷ്യല്‍ മീഡിയയിലെ ചർച്ച. ഇതുമായി ബന്ധപ്പെട്ട് താരത്തിന്റെ ഭാഗത്ത് നിന്ന് ഒരു പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ പുറത്തുവന്ന ഒരു അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇപ്പോൾ അക്കാര്യം ചിന്തിക്കുന്നില്ലെന്നായിരുന്നു തൃഷയുടെ പ്രതികരണം.
വിവാഹത്തിന് ശേഷമുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു ഡിവോഴ്സിലേക്ക് എത്താൻ താൽപര്യമില്ല. തന്റെ സുഹൃത്തുക്കളിൽ ഒരുപാട് പേർ വിവാഹം കഴിച്ച് സന്തോഷത്തോടെ കഴിയുന്നു. എന്നാൽ മറ്റ് ചിലർ വിവാഹമോചനത്തിന്റെ വക്കിലാണ്. തനിക്ക് പറ്റിയ ഒരാളെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അതുകൊണ്ട് വിവാഹത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.
നേരത്തെ ബിസിനസുകാരനും നിർമ്മാതാവുമായ വരുൺ മണിയനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം വിളിച്ച് ചേർത്ത സ്വകാര്യ ചടങ്ങില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയം. എന്നാല്‍ ചില കാരണങ്ങളാല്‍ വിവാഹം മുടങ്ങുകയും ചെയ്യു. ഇതിന് പിന്നാലെ തെലുങ്ക് നടന്‍ റാണ ദഗ്ഗുബട്ടിയുമായി ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications