ദിയയുടെ കല്യാണം കഴിഞ്ഞതിന് പിന്നാലെ ഒരു മാറ്റവുമായി ഇഷാനി, അതും രണ്ട് വർഷത്തിന് ശേഷം
ദിയ കൃഷ്ണയുടെ വിവാഹ വിശേഷങ്ങളായിരുന്നു കുറച്ച് നാളായി സോഷ്യൽ മീഡിയയിൽ. വളരെ ലളിതമായിട്ടായിരുന്നു വിവാഹച്ചടങ്ങുകൾ. സാധാരണ വിവാഹത്തിന് ചെറുക്കനും പെണ്ണുമാണ് തിളങ്ങാറുള്ളത് എന്നാൽ ദിയയുടെ വിവാഹത്തിന് സഹോദരിമാരും തിളങ്ങി. അഹാനയും ഇഷാനിയും ഹൻസികയുമൊക്കെ അതീവ സുന്ദരിയായിട്ടായിരുന്നു കാണപ്പെട്ടത്.
ഇവരുടെ ചിത്രങ്ങൾ വൈറൽ ആവുകയും ചെയ്തു. തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ താരങ്ങൾ വിവാഹത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇഷാനി പങ്കുവെച്ച ഒരു സ്റ്റോറിയാണ് ചർച്ചയാവുന്നത്. ദിയയുടെ വിവാഹത്തിന് പിന്നാലെ ഇഷാനി ഒരു മാറ്റം വരുത്തിയിരിക്കുകയാണ്. അക്കാര്യം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇഷാനി ആരാധകരെ അറിയിച്ചിട്ടുമുണ്ട്. എന്താണെന്നല്ലേ..

ദിയയുടെ വിവാഹത്തിന് വളരെ മുൻപ് തന്നെ സഹോദരങ്ങൾ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു വിവാഹ ദിവസം ഇടേണ്ട ഡ്രസും അതിന് ചേരുന്ന ആഭരണങ്ങളുമൊക്കെ നേരത്തെ തന്നെ തിരഞ്ഞെടുത്തിരുന്നു. എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷം ഇഷാനി തന്റെ പേജിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളെല്ലാം വിവാഹത്തിൽ നിന്നുള്ളതായിരുന്നു. ഇന്ന് ഇപ്പോൾ ഇഷാനിയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ നോക്കിയ ചിലരെങ്കിലും ഒരു കാര്യം ശ്രദ്ധിച്ച് കാണും. ഇഷാനിയുടെ ഡി പി മാറ്റിയിട്ടുണ്ട്.
രണ്ട് വർഷത്തിലേറയായി ഇഷാനി ഡി പി മാറ്റിയിട്ട്. ഇപ്പോൾ ദിയയുടെ വിവാഹത്തിന്റെ സംഗീത് ചടങ്ങുകളിൽ ധരിച്ചിരുന്ന പച്ച നിറത്തിലുള്ള ഡ്രസ് അണിഞ്ഞ ചിത്രമാണ് ഡി പി യായി ഇഷാനി വെച്ചത്. അവസാനം രണ്ട് വർഷത്തിന് ശേഷം ഞാനെന്റെ ഡി പി മാറ്റിയെന്ന് സ്റ്റോറിയായി ഇട്ടിട്ടുമുണ്ട്. ഇഷാനി പോസ്റ്റ് ചെയ്ത ചിത്രത്തിന് അഹാന ഉൾപ്പെടെ ഉള്ളവർ കമന്റ് ഇട്ടിട്ടുണ്ട്. സംഗീത് ചടങ്ങിൽ നിന്ന് അഹനായും എല്ലവരും ഒരുമിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെ ഇഷാനിയാണ് സുന്ദരിയെന്നും ചിലർ അഹാനയാണ് സുന്ദരിയെന്നും പറഞ്ഞ് കമന്റുകൾ ഉണ്ട്. ദിയ വളരെ സിംപിളായിട്ടാണ് കാണപ്പെട്ടതെന്നും പറയുന്നു. എന്നാൽ ഈ ചെറുപ്രായത്തിൽ തന്നെ കല്യാണ ചെലവ് ഒറ്റയ്ക്ക് വഹിച്ച ദിയ മിടുക്കിയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
സിംപിൾ ആണെന്ന് കാണിക്കാൻ വേണ്ടിയവ്വ മേക്കപ്പൊക്കെ കുറച്ചതെന്നും മടിയായത് കൊണ്ടാണെന്നും ദിയ പറഞ്ഞിരുന്നു. തന്റെ വീട്ടിലെ ബാക്കിയെല്ലാവരും നന്നായി ഒരുങ്ങുന്നവരാണെന്നും മുടിയൊക്കെ സ്റ്റൈൽ ചെയ്യുന്നവരാണെന്നും എന്നാൽ തനിക്ക് ഇതിലൊന്നും വലിയ താല്പര്യമില്ലെന്നും ദിയ പറയുന്നു. സിംപിളാണ് എന്ന് കാണിക്കാനസ്സ, എനിക്ക് ഇതെല്ലാം ചെയ്യാൻ മടിയായത് കൊണ്ടാണെന്നും കണ്ണാടിയിൽ നോക്കുമ്പോൾ ബെറ്റർ എന്ന ഫീലേ വരാൻ പാടുള്ളൂ എന്നും അതിനപ്പുറം ഇഷ്ടമല്ലെന്നും ദിയ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications