കേരളത്തിന്റെ കുഞ്ഞമ്മയെന്ന പരിഹാസം; പ്രതികരിച്ച് ഇഷാനി: ഞങ്ങളുടെ കുടുംബത്തില്‍ ഇങ്ങനെയാണ്
നടന്‍ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി കൃഷ്ണ. താരകുടുംബത്തിലെ അംഗം എന്നതിലുപരി സമൂഹ മാധ്യമത്തില്‍ നിറസാന്നിധ്യമാണ് ഇഷാനി. ലക്ഷക്കണക്കിന് ഫോളോവേഴ്‌സും ഇഷാനിയുടെ യൂട്യൂബ് ചാനലിനുണ്ട്. തന്റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ഇഷാനി സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്.
അടുത്തിടെ ഇഷാനിയുടെ മൂത്ത സഹോദരി ദിയ കൃഷ്ണ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കുടുംബത്തിലേക്ക് എത്തിയ കുഞ്ഞ് അതിഥിയായിരുന്നു ഓമി. കുടുംബം ഒറ്റക്കെട്ടായി വലിയ ആഹ്ലാദത്തോടെയാണ് കുഞ്ഞിനെ വരവേറ്റത്. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കുഞ്ഞിനെ താഴെ കിടത്താതെ താലോലിക്കുകയാണ് അഹാനയും ഇഷാനിയും ഹന്‍സികയും.

ഈ സന്തോഷത്തിനിടെ ഇഷാനി പറഞ്ഞ ഒരു പ്രസ്താവന വലിയ ട്രോളായി മാറിയിരുന്നു. കുഞ്ഞ് ഓമി തന്നെ കുഞ്ഞമ്മ എന്നോ ചിറ്റ എന്നോ വിളിക്കുന്നത് ഇഷ്ടമല്ലെന്നും താന്‍ മനസില്‍ ഇപ്പോഴും കുട്ടിയാണെന്നുമായിരുന്നു ഇഷാനി പറഞ്ഞത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ ട്രോളായി മാറുകയും ഇഷാനി എയറിലാവുകയും ചെയ്തിരുന്നു.
ഇപ്പോള്‍ കേരളത്തിന്റ കുഞ്ഞമ്മ എന്ന ടാഗ് ലൈനോടെയാണ് ഇഷാനി അറിയപ്പെടുന്നത്. കൃഷ്ണകുമാറിന്റെ വീഡിയോകളിലും ഇഷാനിയെ കുഞ്ഞമ്മ എന്ന് വിളിച്ച് കളിയാക്കിയിരുന്നു. കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന ഇഷാനിയുടെ ഫോട്ടോയ്ക്ക് താഴെയും നിരവധി പേര്‍ ഇതു പറഞ്ഞ് കളിയാക്കുന്ന കമന്റ്‌സ് ഇടാറുണ്ട്.
ഇപ്പോഴാ ഈ വിഷയത്തില്‍ ഇഷാനി തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇഷാനി അഭിനയിക്കുന്ന പുതിയ ചിത്രം ആശകള്‍ ആയിരം എന്ന ചിത്രത്തിന്റെ പൂജയ്ക്ക് എത്തിയപ്പോഴാണ് ഇഷാനി തന്റെ പ്രതികരണം അറിയിച്ചത്. ജയറാമിന്റെ മകനും നടനുമായ കാളിദാസന്റെ ഒപ്പമാണ് ഇഷാനി പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. കേരളത്തിന്റെ കുഞ്ഞമ്മ എന്ന് വിളിക്കുന്നതില്‍ വിഷമമില്ലെന്നും തമാശയായിട്ടേ എടുത്തിട്ടുള്ളൂ എന്നും ഇഷാനി പറഞ്ഞു.
ഇഷാനിയുടെ വാക്കുകള്‍: ഞങ്ങള്‍ കുടുംബത്തില്‍ പരസ്പരം പേരാണ് വിളിക്കുന്നത്. അച്ഛന്‍ അച്ഛന്റെ ചേട്ടനെ പേരാണ് വിളിക്കുന്നത്. അമ്മയുടെ അനിയത്തി അമ്മയെ പേരാണ് വിളിക്കുന്നത്. ഞങ്ങള്‍ സഹോരിമാരും പരസ്പരം പേരാണ് വിളിക്കുന്നത്. പൊതുവേ ആളുകള്‍ വിളിക്കുന്ന പദങ്ങള്‍ ഞങ്ങള്‍ വിളിക്കാറില്ല. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. കുഞ്ഞ് എന്നെ എന്തു വിളിക്കണമെന്ന് ഞാന്‍ വെറുതെ ഒരു കോമഡി പോലെ പറഞ്ഞതാണ്. ഞാന്‍ കോമഡി പറഞ്ഞാലും അത് ആളുകള്‍ക്ക് കോമഡിയായി തോന്നാറില്ല.
ഇപ്പോള്‍ അത് കേട്ട് കേട്ട് ഇഷ്ടപ്പെട്ടു. കേരളത്തിന്റ കുഞ്ഞമ്മയായി ആളുകള്‍ എന്നെ ഏറ്റെടുത്തു. ഞാനതൊരു ഫണ്‍ ആയിട്ട് എടുത്തു. സീരിയസ് ആയിട്ട് എടുത്താല്‍ വിഷമിക്കാനുള്ള സമയമേ ഉണ്ടാകൂ.
കാളിദാസ് ജയറാമും ഇഷാനി കൃഷ്ണയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് ആശകള്‍ ആയിരം. അമ്മയോടൊപ്പമാണ് ഇഷാനി കൃഷ്ണ സിനിമയുടെ പൂജക്കെത്തിയത്. 22 വര്‍ഷങ്ങള്‍ക്കു ശേഷം ജയറാമും മകനും ഒരുമിച്ചഭിനയിക്കുന്ന സിനിമയാണ് ആശകള്‍ ആയിരം. ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ? എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജി. പ്രജിത്താണ് ഈ ചിത്രത്തിന്റെ സംവിധാനം. ഇഷാനി കൃഷ്ണ മമ്മൂക്ക നായകനായ വണ്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications