'അഹാന പറഞ്ഞല്ലോ ഞാനും അര്‍ജുനും എന്ന്, അപ്പോള്‍ ഇഷാനിയുടെ ബോയ്ഫ്രണ്ട് അര്‍ജുന്‍ തന്നെ'
കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളുടെ വിവാഹ വിശേഷങ്ങളായിരുന്നു കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ. ദിയയുടെ കല്യാണത്തിന് വളരെ കുറച്ച് ആളുകൾ മാത്രമാണ് പങ്കെടുത്തത്. എന്നാൽ വിവാഹ വിശേഷങ്ങൾ ദിയയും സഹോദരിമാരും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു.
ദിയയുടെ കല്യാണത്തിന് പിന്നാലെ ഇഷാനി തന്റെ ഇൻസ്റ്റഗ്രാം ഡിപി മാറ്റിയരുന്നു. 2 വർഷത്തിന് ശേഷമാണ് ഇഷാനി ഡി പി മാറ്റിയത്. കല്യാണ സമയത്ത് എടുത്ത ഒരു ഫോട്ടോയാണ് ഡി പി വെച്ചത്. ഇപ്പോൾ ഇഷാനി മറ്റൊരു മാറ്റം കൂടി വരുത്തിയിരിക്കുകയാണ്. ഇഷാനിയുടെ മുടിക്ക് നല്ല നീളം ഉണ്ടായിരുന്നു. ഇപ്പോൾ മുടി വെട്ടി നീളം കുറച്ചിരിക്കുകയാണ് ഇഷാനി. മുടി മുറിച്ചതിന്റെ വീഡിയോ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്.

നീളമുള്ള കാർകൂന്തൽ മുറിക്കാൻ പോവുകയാണെന്നും ഒത്തിരിച്ച് ചിന്തിച്ച ശേഷമാണ് തീരുമാനം എന്നും ഇഷാനി പറയുന്നു. ഇപ്പോഴത്തെ ലുക്കിൽ ചെയ്താൽ ചിലപ്പോൾ നല്ലതായിരിക്കും എന്നും ഇഷാനി പറയുന്നു. എന്നാൽ മുടി വെട്ടിയാൽ രസമുണ്ടാവില്ലെന്ന് സിന്ധു കൃഷ്ണ പറയുന്നു. അഹാനയും ഇഷാനിയും ആണ് മുടി വെട്ടാൻ പോകുന്നത്. മുടി വെട്ടി വന്ന ശേഷം സിന്ധു കൃഷ്ണയോട് കൊള്ളാമല്ലേ എന്ന് ചോദിച്ചപ്പോൾ എനിക്ക് ഇഷ്ടമായില്ല എന്നാണ് സിന്ധു പറയുന്നു. എന്നാൽ ഇവരുടെ സംഭാഷണത്തിനിടെ അഹാന പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കുറച്ച് കൂടി താഴേക്ക് മുടി വേണമായിരുന്നു എന്ന് സിന്ധു കൃഷ്ണ പറയുമ്പോൾ ഞാനും അർജുനും അത് പറഞ്ഞതാണ് എന്ന് അഹാന പറയുന്നുണ്ട്. ഇക്കാര്യം ആരാധകർ കമന്റായി പറയുന്നുണ്ട്. ഇപ്പോൾ അർജുൻ ഇഷാനിയുടെ ബോയ്ഫ്രണ്ടാണെന്ന് മനസ്സിലായി എന്നാണ് ആരാധകർ പറയുന്നത്.
അർജനെക്കുറിച്ച് മുൻപ് സിന്ധു കൃഷ്ണ തന്നെ പറഞ്ഞിട്ടുണ്ട്. ഇഷാനിയുടെ സുഹൃത്ത് എന്ന നിലയിലാണ് പറഞ്ഞത്. എന്നാൽ ഇഷാനിയും അർജുനും പ്രണയത്തിലാണ് എന്നാണ് ചിലർ പറയുന്നത്. ദിയയുടെ വിവാഹം കഴിഞ്ഞ നിലയ്ക്ക് ഇഷാനിയുടെ വിവാഹവും ഉണ്ടാവുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
ദിയയുടെ വിവാഹവും പ്രണയ വിവാഹമായിരുന്നു. അശ്വിൻ ആണ് ദിയയെ വിവാഹം കഴിച്ചത്. ദിയയുടെ നേരത്തെ ഉണ്ടായ പ്രണയം ബ്രേക്ക്പ്പ് അപ്പ് ആയിരുന്നു. പിന്നീടാണ് അശ്വിനുമായി പ്രണയത്തിലായത്. ദിയയും അശ്വിനും തമ്മിൽ നല്ല ചേർച്ചയാണെന്നാണ് ആരാധകർ പറയുന്നത്.
സെപ്റ്റംബർ 5 ന് ആയിരുന്നു വിവാഹം വളരെ കുറച്ച് ആളുകൾ മാത്രമാണ് വിവാഹത്തിന് ഉണ്ടായിരുന്നു. കുറച്ച് ആളുകൾ മതി എന്നത് ദിയയുടെz തീരുമാനമായിരുന്നു.
" ഞങ്ങൾ ഹാപ്പിയാണ്, ആ സന്തോഷത്തിലും ആവേശത്തിലുമാണ്. അത് കൊണ്ട് വാക്കുകൾ കിട്ടുന്നില്ല. എല്ലാം വളരെ പെട്ടെന്നായിരുന്നു. ചിന്തിക്കാൻ സമയം കിട്ടിയില്ല. രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. എന്റെ കൂടെ പഠിച്ച ആളല്ല, പക്ഷേ എന്റ് ഗ്യാങ്ങിൽ ഉണ്ടായിരുന്നു. മുൻപെ അറിയാം, എന്നാണ് വിവാഹത്തിന് പിന്നാലെ ദിയ പറഞ്ഞത്.












Click it and Unblock the Notifications