Get Updates
Get notified of breaking news, exclusive insights, and must-see stories!

'മക്കൾ ആരുടെ കൂടെ പോകുന്നു എന്ത് ചെയ്യുന്നു, അത് അവരുടെ ഇഷ്ടം; സ്വാതന്ത്ര്യം', തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ

സോഷ്യൽ മീഡിയ എല്ലായ്പ്പോഴും ആഘോഷിക്കുന്ന താരകുടുംബമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റേത്. അഹാനയ്ക്കും ദിയയ്ക്കും ഇഷാനിക്കും ഹൻസികയ്ക്കും പതിനായിരിക്കണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയയിലുളളത്. പലപ്പോഴും ഇവർ സോഷ്യൽ ഓഡിറ്റിംഗിനും വിധേയമാകാറുണ്ട്. മക്കളുടെ സ്വാതന്ത്ര്യത്തെ എങ്ങനെ കാണുന്നു എന്നതടക്കമുളള കാര്യങ്ങൾ വൺഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് കൃഷ്ണകുമാർ.

ആഭരണങ്ങളുടെ ബിസിനസ്സ് നടത്തുന്ന ദിയ കൃഷ്ണയുടെ കച്ചവടം തകർക്കാൻ ഇടയ്ക്ക് ശ്രമം നടന്നുവെന്നും കൃഷ്ണകുമാർ പറയുന്നു. '' ദിയയ്ക്ക് ഇടയ്ക്ക് ചെറിയൊരു തട്ട് കിട്ടി. അവളുടെ ബിസിനസ്സ് തകര്‍ക്കാന്‍ ഒരു ശ്രമം ഉണ്ടായി. സോഷ്യല്‍ മീഡിയ എന്നത് ഇരുതല മൂര്‍ച്ചയുളള വാള്‍ പോലെയാണ്. ചില യൂട്യൂബര്‍മാരെ വാടകയ്ക്ക് എടുത്ത് ദിയയെ കരിതേച്ച് കാണിക്കാനുളള ശ്രമം നടന്നു. അവിടെ താന്‍ ഇടപെട്ടു. അതുവരെ താന്‍ ഇടപെടില്ലായിരുന്നു. നോക്കുമ്പോള്‍ അതിക്രൂരമായ ക്രിമിനല്‍ ആക്ടിവിറ്റി നടക്കുന്നു. അതോടെ ഇടപെട്ടു. എവിടെ പരാതി കൊടുക്കണോ ആരോട് സംസാരിക്കണമോ സംസാരിക്കും.

എന്റെ മക്കളെ ഞാന്‍ സംരക്ഷിക്കും, കൂടെ നില്‍ക്കും. അതില്‍ ശരിയോ തെറ്റോ ഒന്നും നോക്കില്ല. അതെന്റെ രീതിയാണ്. ഒരിക്കല്‍ മകളുടെ വണ്ടി ഇടിച്ചു. മറ്റെയാളാണ് ഇടിച്ചത്. ആ പയ്യന്‍ നല്ല പയ്യനായിരുന്നു. മകള്‍ കുറച്ച് പേടിച്ചുപോയി. ഇടിച്ച് കുറച്ച് നിരക്കിക്കൊണ്ട് പോയി. ആ പയ്യന്റെ മാതാപിതാക്കളെ വിളിച്ച് വണ്ടി നന്നാക്കാനുളളതും ചികിത്സയുടേയും പണം കൊടുത്തു. അവര്‍ വേണ്ട എന്നൊക്കെ പറഞ്ഞു. എന്നാല്‍ നമുക്കൊരു മനസ്സമാധാനം ഉണ്ട്.

Krishna kumar

സിനിമയിലേക്ക് പോകുമ്പോള്‍ മക്കള്‍ക്ക് ഉപദേശം കൊടുക്കാറില്ല. കാരണം ഞാന്‍ കണ്ട സിനിമ അല്ല ഇന്നത്തെ സിനിമ. മൊത്തത്തില്‍ മാറിക്കഴിഞ്ഞു. തന്റെ അനുഭവം അല്ല ഇന്നത്തെ ആളുകള്‍ക്ക് ഉണ്ടാകുന്നത്. തന്റെ അനുഭവങ്ങളെ കുറിച്ച് മക്കള്‍ക്ക് പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ല. അവര്‍ അതൊക്കെ കണ്ട് വളര്‍ന്നതാണ്. നന്നായി പെരുമാറാന്‍ പറയും. ബാക്കിയൊക്കെ നടന്നോളും. പേരും പണവുമൊക്കെ അങ്ങ് വരുന്നതാണ്. ഇവരുടെ കഴിവ് കൊണ്ടല്ല. നിങ്ങള്‍ക്ക് വരുന്ന പണം നിങ്ങളുടെ കഴിവ് കൊണ്ടാണ് എന്നൊരു തോന്നല്‍ വേണ്ട എന്നാണ് മക്കളോട് പറയാനുളളത്.

അഹാദിഷിക എന്ന പേരില്‍ ഒരു ജീവകാരുണ്യ സ്ഥാപനമുണ്ട്. മക്കളും താനും ഭാര്യയും ലഭിക്കുന്ന വരുമാനത്തില്‍ ഒരു ഭാഗം ഇതിലേക്ക് മാറ്റി വെക്കുന്നു. കുറേ ആളുകള്‍ക്ക് ടോയ്‌ലറ്റ് ഒക്കെ നിര്‍മ്മിച്ച് കൊടുത്തിട്ടുണ്ട്''.

നോ പറയുന്നിടത്ത് നോ പറയുന്നത് സിനിമയില്‍ അവസരം നഷ്ടപ്പെടാന്‍ കാരണമാകുമോ എന്ന ചോദ്യത്തിന് കൃഷ്ണകുമാറിന്റെ മറുപടി ഇങ്ങനെ: അങ്ങനെ പറഞ്ഞാല്‍ സിനിമാ മേഖലയില്‍ വലിയ കുഴപ്പമാണെന്ന് വിചാരിക്കും. മേഖലയ്ക്ക് കുഴപ്പമില്ല. ഏതാനും വ്യക്തികളുടെ പ്രശ്‌നമാണ്. എല്ലാ ആണുങ്ങളും അങ്ങനെ ആകണം എന്നില്ല. വളരെ ചുരുക്കം പേരാണ് സ്ത്രീകളെ മറ്റൊരു കണ്ണിലൂടെ കാണുന്നത്.

ആരോട് എന്ത് വേണം എന്ന് നമ്മള്‍ ആലോചിക്കണം. പരസ്പര സമ്മതത്തോടെ രണ്ട് പേര്‍ അടുക്കുന്നതും ബന്ധപ്പെടുന്നതിലും ഒരു വിരോധവും ഇല്ല. അത് എന്റെ മക്കളായാലും ഭാര്യ ആയാലും വിഷയമല്ല. ബലപ്രയോഗത്തിലൂടെയും ചതിയിലൂടെയും ഉളളതിന് ശക്തമായ ശിക്ഷ കൊടുക്കണം. അല്ലാത്തതെല്ലാം, രണ്ട് പേര്‍ ഇഷ്ടപ്പടുന്നു അവര്‍ എവിടെ പോകുന്നു എന്നതൊന്നും എന്റെ വിഷയമല്ല. സമൂഹത്തിന്റെയും വിഷയം അല്ല.

അപ്പോള്‍ നമ്മള്‍ സംസ്‌ക്കാരത്തെ കുറിച്ച് പറയും. കുറേയധികം സംസ്‌ക്കാരത്തെ കുറിച്ച് സംസാരിക്കുന്നവര്‍ കുഴപ്പക്കാരാണ് എന്ന് തോന്നാറുണ്ട്. ഒരു പെണ്‍കുട്ടി തുണി ഇല്ലാതെ നടന്ന് പോയാലും തൊടാനുളള അധികാരം ഇല്ല. ഒരാള്‍ എങ്ങനെ നടക്കണം എന്ന് നിയമത്തില്‍ പറഞ്ഞിട്ടുണ്ടോ. ആണുങ്ങള്‍ക്ക് എന്തെങ്കിലും തോന്നുന്നുവെങ്കില്‍ അവര്‍ക്ക് ചികിത്സ കൊടുക്കണം. ഞരമ്പുകളുടെ കുഴപ്പമാണ്. ചികിത്സയാണ് ആവശ്യം, ഭയമില്ലാത്തതാണ് പ്രശ്‌നം. ശിക്ഷ കടുപ്പമാക്കണം, കൃഷ്ണകുമാര്‍ പറഞ്ഞു.

രണ്ട് പെണ്‍കുട്ടികളും പയ്യന്മാരും ഒരു ഫ്‌ളാറ്റിലെങ്ങാന്‍ കൂടിക്കഴിഞ്ഞാല്‍ ഇവിടെ പലര്‍ക്കും ഭൂമി ഇളകുന്നത് പോലെയാണ്. നിങ്ങള്‍ക്ക് ശല്യമില്ലല്ലോ പിന്നെന്താണ്. അവരെന്തുമായിക്കോട്ടേ. അപ്പോള്‍ അവര്‍ പറയും നിങ്ങളുടെ മക്കളാണെങ്കിലോ എന്ന്. ഞാന്‍ പറയും, എന്റെ മക്കള്‍ പോകുമായിരിക്കും. പോയാല്‍ എനിക്ക് ബുദ്ധിമുട്ടില്ല. അവര്‍ ആരുടെ കൂടെ പോകുന്നു എന്ത് ചെയ്യുന്നു അത് അവരുടെ ഇഷ്ടമാണ്. പ്രായപൂര്‍ത്തിയായവരാണ്. അവരുടെ സ്വാതന്ത്ര്യമാണ്. ഇന്നിന്ന കാര്യങ്ങളുണ്ടെന്ന് നമ്മള്‍ പറഞ്ഞ് കൊടുക്കും, കൃഷ്ണകുമാര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+