ബോളിവുഡിന്റെ ബീഗം, സൂപ്പര്‍ താര നായിക കരീന കപൂറിന്റെ പ്രതിഫലം ഇത്ര, ആസ്തി ഇങ്ങനെ

ബോളിവുഡിലെ എക്കാലത്തെയും പത്ത് നടിമാരുടെ പേരെടുത്താല്‍ അതില്‍ കരീന കപൂറിന്റെ പേരുമുണ്ടാവും. ബോക്‌സോഫീസില്‍ മെഗാ വിജയങ്ങളായ പല ചിത്രങ്ങളുടെയും ഭാഗമായിരുന്നു കരീന. കഭി ഖുശി കഭി ഗം, ജബ് വി മെറ്റ്, ത്രീ ഇഡിയറ്റ്‌സ്, റാവണ്‍, ബോഡിഗാര്‍ഡ് പോലുള്ള വമ്പന്‍ ചിത്രങ്ങള്‍ കരീനയുടേതായി വന്നിട്ടുണ്ട്.

ഇതെല്ലാം വലിയ വിജയങ്ങളുമായിരുന്നു. ബോളിവുഡിലെ ബീഗം എന്ന വിളിപ്പേരും നടിക്കുണ്ട്. എന്നാല്‍ എത്ര പേര്‍ക്കറിയാം നടിയുടെ ആസ്തി എത്രയാണെന്ന്. അതുപോലെ കരീന ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയുമോ? ഇക്കാര്യങ്ങള്‍ ഒന്ന് പരിശോധിക്കാം.

kareena-kapoor

ബോളിവുഡിലെ സൂപ്പര്‍ നായിക

കരീന ഹൃത്വിക് റോഷന്റെ ആദ്യ ചിത്രമായ കഹോ നാ പ്യാര്‍ ഹെയില്‍ നായികയാവേണ്ടതായിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ നിന്ന് നടി പിന്‍മാറുകയായിരുന്നു. പിന്നീടാണ് നിരവധി ചിത്രങ്ങളിലൂടെ കരീന ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയാവുകയായിരുന്നു.

ത്രീ ഇഡിയറ്റ്‌സിന് ശേഷമാണ് സൂപ്പര്‍ താര നായികയെന്ന പേര് നടിക്ക് ലഭിച്ചത്. മൂന്ന് ഖാന്‍മാരുടെയും, ഹൃത്വിക് റോഷന്‍, അക്ഷയ് കുമാര്‍ പോലുള്ള വമ്പന്‍ താരങ്ങളുടെയും നായികയായിരുന്നു കരീന.

കരീനയുടെ ആസ്തി

ബോളിവുഡിലെ വമ്പന്‍ സിനിമാ കുടുംബത്തിലാണ് കരീന ജനിച്ചത്. എന്നാല്‍ സിനിമയിലെ വമ്പന്‍ വിജയങ്ങളിലൂടെയാണ് കരീന മികച്ച ആസ്തിയുണ്ടാക്കിയത്. 440 കോടിയാണ് നടിയുടെ ആസ്തി. പ്രധാനമായും ഓരോ ചിത്രത്തിലെയും പ്രതിഫലത്തിലൂടെയാണ് കരീന വരുമാനം സ്വന്തമാക്കുന്നത്. ഒരു ചിത്രത്തിനായി പത്ത് മുതല്‍ 12 കോടി വരെയാണ് കരീന പ്രതിഫലമായി വാങ്ങുന്നത്.

പരസ്യത്തില്‍ നിന്നും നടിക്ക് വരുമാനം ലഭിക്കുന്നുണ്ട്. വമ്പന്‍ ബ്രാന്‍ഡുകളുടെ പരസ്യത്തിന്റെ ഭാഗമായിട്ടുണ്ട് കരീന. അതുപോലെ ഫോട്ടോഷൂട്ടുകളും നടിക്ക് വരുമാനം സമ്മാനിക്കുന്നുണ്ട്. ഡാന്‍സ് റിയാലിറ്റി ഷോയായ ഡാന്‍സ് ഇന്ത്യ ഡാന്‍സില്‍ ജഡ്ജാണ് കരീന. ഇതിനായി മൂന്ന് കോടിയാണ് നടി പ്രതിഫലം വാങ്ങുന്നത്.

ആഡംബര കാര്യങ്ങളുടെ ശേഖരം

മുംബൈയില്‍ ആഡംബര വീട് കരീനയ്ക്കുണ്ട്. നേരത്തെ ഫോര്‍ച്യൂണ്‍ ടവറിലായിരുന്നു കരീനയും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും താമസിച്ചിരുന്നത്. പിന്നീടാണ് ബാന്ദ്രയിലെ സദ്ഗുരു ശരണിലുള്ള അപ്പാര്‍ട്‌മെന്റിലേക്ക് നടിയും സെയ്ഫും താമസം മാറിയത്.

ദര്‍ശിനി ഷായാണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നാല് നിലകളിലായിട്ടാണ് ഈ വീടുള്ളത്. ഗംഭീരമായ ആര്‍ട് വര്‍ക്കുകളാണ് ഇതിലുള്ളത്. വലിയൊരു ലൈബ്രറി, പുരാവസ്തു ശേഖരം, ഇംഗ്ലീഷ് സ്റ്റൈലിലുള്ള ഫര്‍ണിച്ചറുകള്‍ എന്നിവ ഇതിലുണ്ട്. 55 കോടിക്കാണ് ഈ വീട് കരീന വാങ്ങിയത്.

സ്വിറ്റ്‌സര്‍ലന്‍ഡിലും വീട്

കരീനയ്ക്ക് സ്വിറ്റ്‌സര്‍ലന്‍ഡിലും വീടുണ്ട്. സ്വിസിലെ ജിസ്റ്റാഡിലാണ് ഈ വീട്. കരീനയും ഭര്‍ത്താവും, കുട്ടികളുമെല്ലാം അവധിക്കാലം ആഘോഷിക്കാന്‍ ഇവിടേക്കാണ് പോകാറുള്ളത്. ആഡംബരമേറെ ഉള്ള വീടാണിത്. 33 കോടിയാണ് ഇതിന്റെ മൂല്യം. കൂടുതല്‍ വിവരങ്ങളൊന്നും ഇതേ കുറിച്ച് ലഭ്യമല്ല.

ആഡംബര കാറുകള്‍

കരീനയ്ക്ക് കാറുകളോട് വലിയ താല്‍പര്യമുണ്ട്. അതുകൊണ്ട് ആഡംബര കാറുകളുടെ ശേഖരം തന്നെയുണ്ട് നടിക്ക്. മെഴ്‌സിഡസ് ബെന്‍സിന്റെ എസ് ക്ലാസ് കരീനയുടെ ശേഖരത്തിലുണ്ട്. 1.40 കോടിയാണ് ഇതിന്റെ വില.

ലെക്‌സസ് എല്‍എക്‌സ് 470 ആണ് മറ്റൊരു വാഹനം. ഇതിന് 2.32 കോടിയാണ് വില. ഓഡി ക്യൂ 7, റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സ് എസ്‌യുവി എന്നിവയും കരീനയുടെ ശേഖരത്തിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+