തന്നെ സിനിമ മേഖലയില്‍ നിന്ന് ഒതുക്കിയതിന് പിന്നില്‍ ജഗദീഷോ: രാജീവ് രംഗന്‍ മനസ്സ് തുറക്കുന്നു
നടന്‍, സംവിധായകന്‍, ഗായകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ മലയാള സിനിമ രംഗത്ത് പ്രശസ്താനായ കലാകാരനാണ് രാജീവ് രംഗന്‍. 1977-ൽ പുറത്തിറങ്ങിയ "വിടരുന്ന മൊട്ടുകൾ" എന്ന ചിത്രത്തിൽ ബാലനടനായാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം സൈന്യം, പൈസ പൈസ, അഹം, ദശരഥം, പ്രവാചകൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമക്ക് പുറമെ ടെലിവിഷൻ സീരിയലുകളിലും പരസ്യങ്ങളിലും സജീവമാണ് ഇന്ന് രാജീവ് രംഗന്‍.
ഭിന്നശേഷിക്കാരനായ ഒരു കുട്ടിയെ പ്രധാനകഥാപാത്രമായി അഭിനയിപ്പിച്ച മകൻ ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത സിനിമ. അദ്ദേഹം ആലപിച്ച 'മലർകൊടിപോലെ', 'ചന്ദ്രകളഭം' തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ ഇന്നും ഏറെ ജനപ്രിയമാണ്. ഇപ്പോഴിതാ സിനിമ മേഖലയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് അദ്ദേഹം.

പ്രവാചകൻ സിനിമയിൽ നാല് നായകന്മാർ എന്ന് പറഞ്ഞിട്ടാണ് പിജി സുരേഷ് ഇന്‍ട്രഡ്യൂസ് ചെയ്യുന്നത്. മുകേഷിനും ജഗദീഷിനും പുറമെ ഞാനും മോഹന്‍രാജുമുണ്ട്. പടം ഷൂട്ട് തുടങ്ങിയപ്പോള്‍ ഈ നാല് നായകന്മാരിൽ രണ്ടുപേര് ഡ്രോപ്പ് ആയി. അത് ഞാനും മോഹൻരാജുമായിരുന്നു. സ്വതവേ അങ്ങനെയാണല്ലോ. ഞങ്ങള്‍ നാല് നായകന്മാർ വന്ന് ഇറങ്ങുന്ന ചിത്രമായിരുന്നു ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് എല്ലാത്തിലും വന്നത്.
നായകന്മാർ എന്ന് പറഞ്ഞ് ഞങ്ങള്‍ വരുന്നത് മറ്റുള്ളവർക്ക് പറ്റില്ല. അപ്പോള്‍ അവർ അതിനുള്ള കളങ്ങള്‍ ഒരുക്കും. മനപ്പൂർവ്വം അല്ല, അത് അവരുടെ നിലനില്‍പ്പാണ്. സ്ത്രീധനം എന്ന നോവല്‍ സിനിമയാക്കുമ്പോള്‍ വായനക്കാരില്‍ നിന്നുള്ള അഭിപ്രായം സ്വീകരിച്ചാണ് ഇന്ന കഥാപാത്രം എനിക്ക് തരാമെന്ന് തീരുമാനിച്ചത്. ആ കഥയില്‍ വിദ്യക്ക് രണ്ട് നായകന്മാരാണ്. ഒന്ന് കാമുകനും പിന്നെ കല്യാണം കഴിക്കുന്ന മറ്റൊരു വ്യക്തിയും. ഞങ്ങള്‍ തമ്മില്‍ കുറേ സീനുകളുമുണ്ട്.
പടം തുടങ്ങുന്നത് തന്നെ ഒരു സോങ്ങ് സീനാണ്. പക്ഷെ പടം ഷൂട്ട് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ സുചിത്ര വന്ന് ചീത്ത പറയുന്നത് ഉള്‍പ്പെടേയുള്ള രണ്ട് സീനില്‍ ഞാന്‍ ഒതുങ്ങി. സോങ്ങും ഇല്ല. ആ ചിത്രത്തിലെ നായകന്‍ ജഗദീഷ് ആയിരുന്നു. ജഗദീഷ് ആണോ അതോ, അവിടെ ഇരുന്ന് തിരക്കഥ എഴുതിയവർ സിനിമക്ക് ഇത്രമാത്രം മതി എന്ന രീതിയില്‍ വെട്ടിക്കുറച്ചതാണോ എന്നൊന്നും എനിക്ക് അറിയില്ല. അഡ്വാന്‍ അടക്കം മേടിച്ചിരുന്നു. അപ്പോഴൊക്കെ വിചാരിക്കുന്നത് നായകന്മാരില്‍ ഒരാള്‍ നമ്മളാണെന്നും അദ്ദേഹം പറയുന്നു.
പത്രക്കാര് വന്ന് ഫോട്ടോ എടുക്കാൻ വരുമ്പോൾ ഉർവശി വന്നു നിൽക്കുന്നു എന്റെ കൂടെ ഫോട്ടോ എടുക്കാൻ. വിദ്യയുടെ രണ്ട് നായകന്മാർ അവരുടെ രണ്ട് വശത്തും നില്‍ക്കണം എന്ന് പത്രക്കാർ പറഞ്ഞപ്പോള്‍ ജഗദീഷാണ് പറയുന്നത്, വിദ്യക്ക് ഇതില്‍ ഒരു നായകനേയുള്ളു, അത് ഞാനാണെന്ന്. സ്വാഭാവികമായും എനിക്ക് വലിയ വിഷമം വരികയും ഞാന്‍ മാറിപ്പോയി ഇരിക്കുകയും ചെയ്തു.
പൊടിമോളെ (ഉർവശി) എനിക്ക് ചെറുപ്പം മുതൽ അറിയാം എന്നുള്ളതുകൊണ്ട് അവള്‍ ആ ഫോട്ടോ ഷൂട്ട് കഴിഞ്ഞിട്ട് വന്നിട്ട് പറഞ്ഞു ചേട്ടൻ വാ നമുക്ക് ഒരുമിച്ച് ഫോട്ടോ എടുക്കാം എന്ന്. എന്നിട്ട് അവർ അത് സെന്റർ സ്പെഡിൽ ഇട്ടു. അതുകൊണ്ടാണ് എനിക്ക് അതിനകത്ത് അത്ര ഒരു ബൂസ്റ്റപ്പ് കിട്ടിയത് പക്ഷെ പടത്തില്‍ എനിക്ക് പ്രധാന്യം ഉണ്ടായിരുന്നില്ലെന്നും രാജീവ് രംഗന്‍ ഓർത്തെടുക്കുന്നു.
അന്നത്തെ കളികളില്‍ ഞാന്‍ പരാജയപ്പെട്ടുപോയി എന്നാണ് മനസ്സിലാക്കുന്നത്. പക്ഷേ എനിക്ക് വിഷമമൊന്നുമില്ല. ഇപ്പോഴും എന്നെ ഇഷ്ടപ്പെടുന്ന ഒരു ജനമുണ്ട്. ഞാൻ ഒരു വെറൈറ്റി ക്യാരക്ടർ ഒക്കെ ചെയ്തു വന്നാൽ കാണാൻ ആൾക്കാർ ഉണ്ടെന്നുള്ളത് എനിക്ക് 100% ഉറപ്പുള്ള സാധനമാണ്. അത് ഉണ്ടാക്കു എന്നുള്ളതാണ് എനിക്കു് ഇനിയുള്ള ചുമതല.
എനിക്ക് ഇടിച്ച് കയറുന്ന ശീലം ഇല്ല. ഇതില്‍ ഇല്ല കേട്ടോ എന്ന് പറഞ്ഞാൽ പിന്നെ ഞാൻ ആ ഏരിയയിൽ കാണൂല്ല. പെട്ടിയെടുത്ത് വീട്ടിൽ പോകും. സ്ത്രീധനം എന്ന നോവലിലൂടെ വൈശാഖന്‍ എന്ന കഥാപാത്രത്തിന് എത്രത്തോളം പ്രധാന്യം ഉണ്ടെന്ന് എല്ലാവർക്കും അറിയാം. പക്ഷെ സിനിമയില്‍ മൂന്നേ മുന്ന് സീനേ എിക്കുള്ളു. അതില്‍ അങ്ങ് അവർ ഒതുക്കി. ഒരാള്‍ കയറി വരാതിരിക്കാനും, അങ്ങനെ ഒരാള്‍ കയറി വന്നാല്‍ അവരുടെ പ്രാധാന്യം കുറയുമെന്നൊക്കെ വിചാരിച്ചാകാം അങ്ങനെയൊക്കെ ചെയ്തത്. എന്താണ് അവരുടെ മാനസികാവസ്ഥ എന്ന് അറിയില്ല.
പക്ഷെ ഇതൊക്കെ എന്നെ ഒരുപാട് നെഗറ്റീവായി ബാധിച്ചു. പിന്നെ ഒരു നല്ല വേഷമൊക്കെ പോയി ചെയ്യാനുള്ള മനസ്സ് നമുക്ക് ഉണ്ടാകില്ല. സ്വാഭാവികമായും വീണ്ടും നമുക്ക് ഇങ്ങനെത്തെ സാഹചര്യം നേരിടേണ്ടി വരുമോയെന്ന പേടിയുണ്ടാകും. കാരണം നമുക്ക് അത്ര പിടിപാടൊന്നും ഇല്ല. അതുകൊണ്ടാണ് പിന്നീട് സംവിധാനത്തിലേക്ക് ശ്രദ്ധിക്കുന്നത്. സിനിമ എന്നുള്ള നമ്മുടെ പാഷനാണ്. മരിക്കുന്നത് വരെ അതിന്റെ പുറകേയുണ്ടാകും.
അത്യാവശ്യം ഒരു സിനിമയൊക്കെ ചെയ്യാനുള്ള ക്യാമറയൊക്കെ സ്വന്തമായിട്ടുണ്ട്. എഡിറ്റിങ് സോഫ്റ്റ്വെയറുകളുണ്ട്. അതൊക്കെ ഉപയോഗിക്കാന്‍ എനിക്ക് പറ്റണം. പിന്നെ എല്ലാവരുമായി നല്ല ബന്ധമാണ്. ഇവനെ കാണാനില്ലലോ എന്നൊക്കെ പലരും ചോദിക്കും. ഇങ്ങനെയുള്ള സ്ഥലങ്ങളിലൊക്കെ എപ്പോഴും പോയി നില്‍ക്കുന്നു ഒരു വ്യക്തിയുമല്ല ഞാന്‍. അത് എന്റെ തന്നെ മാനസികാവസ്ഥയുടെ കുഴപ്പമാണ്.
ഒരുപാട് ആളുകളുടെ അടുത്ത് പോയി അവസരം ചോദിച്ച് മതിയാക്കിയ വ്യക്തിയാണ് ഞാന്‍. ചോദിച്ച് ചോദിച്ച് പോയി മടുത്ത് പോയി. നിരന്തരം കിട്ടാതാകുമ്പോള്‍ നമ്മള്‍ പിന്നീട് പോകില്ലാലോ. പ്രമുഖരായ നിരവധി സംവിധായകരോട് ചോദിച്ചിട്ടുണ്ട്. ഐവി ശശി സാറോട് ഒരു ട്രെയിന്‍ യാത്രക്കിടയില്‍ ഞാന്‍ സംസാരിച്ചിരുന്നു. അതു കഴിഞ്ഞിട്ടാണ് അടുത്ത പടത്തില്‍ വിക്രമിനേയും എന്നേയുമൊക്കെ കാസ്റ്റ് ചെയ്യുന്നത്.
നിർഭാഗ്യവശാല്‍ ആ പടം നടന്നില്ല. എങ്കിലും പുള്ളി ഓർമ്മ വെച്ചിട്ട് സെഞ്ച്വറിയുടെ പടത്തിലേക്ക് എന്നെ വിളിപ്പിച്ചു. അങ്ങനേയുള്ള സംവിധായകരായിരുന്നു പഴയ തലമുറയിലേത്. ഇപ്പോഴും ഒരുപാട് നല്ല സംവിധായകരുണ്ട്. പക്ഷെ അവരുടെ ഗ്രൂപ്പില്‍ പെടണം. ആ ഗ്രൂപ്പില്‍ പെട്ടാല്‍ നല്ല അവരങ്ങള്‍ ലഭിക്കുമെന്ന് കരുതുന്നു. എന്നാല്‍ ആരുടെ കൂടെ എങ്ങനെ ഗ്രൂപ്പില്‍ പോയി കയറണം എന്ന് എനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അതേസമയം, നേരത്തെ ഇനി മുതല്‍ മലയാള സിനിമയില്‍ പാടില്ലെന്ന വിജയ് യേശുദാസിന്‍റെ പ്രഖ്യാപനത്തെ ശക്തമായ ഭാഷയില്‍ വിമർശിച്ചും രാജീവ് രംഗന്‍ രംഗത്ത് വന്നിരുന്നു. പല കാരണങ്ങളാലും അവസരങ്ങൾ കിട്ടാത്ത ഒരുപാട് ഗായകരുടെ ഹൃദയവേദന ഒരു പക്ഷേ മനസ്സിലായിട്ടുണ്ടാവില്ല. അങ്ങനെ ഉള്ള ധാരാളം കഴിവുറ്റ ഗായകരെ എനിക്കു നേരിട്ട് അറിയാം. താങ്കളുടെ ഈ തീരുമാനം മൂലം ആ പാവങ്ങൾക്ക് ചില അവസരങ്ങൾ എങ്കിലും ലഭിക്കും എങ്കിൽ.. അതൊരു വലിയ നന്മ ആവട്ടെ എന്നാണ് ഈയുള്ളവൻ ആഗ്രഹിക്കുന്നതെന്നാണ് രാജീവ് രംഗന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
'ഗാന ഗന്ധർവ്വന്റെ മകൻ ആയി എന്ന ഒരേ ഒരു കാരണം കൊണ്ടു മാത്രം പിന്നണി ഗായകൻ എന്ന പട്ടം കിട്ടിയ താങ്കൾക്ക്. കഴിവും പ്രാർത്ഥന യും ഗുരുത്വവും ഉണ്ടായിട്ടും ഭാഗ്യം എന്നതിന്റെയും.., പിടിപാടിന്റെയും.., പിന്നെ കുതി കാൽ വെട്ടിന്റെയും..., പാരവയ്‌പിന്റെയും..., ബാലപാഠങ്ങൾ പോലും അറിയാത്തതിന്റെ പേരിൽ അവസരങ്ങൾ കിട്ടാത്ത ഒരുപാട് ഗായകരുടെ ഹൃദയവേദന ഒരു പക്ഷേ മനസ്സിലായിട്ടുണ്ടാവില്ല.' രാജീവ് രംഗന്‍ അന്ന് കുറിച്ചു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications