'അനുശ്രീ, മഹിമ.. നിഖിലയുമായി ഒരിക്കലും അങ്ങനെയുണ്ടാകില്ല, അത് നടക്കില്ല '; ഗോസിപ്പില്‍ ഉണ്ണി മുകുന്ദന്‍
മലയാള സിനിമയില്‍ അടുത്ത കാലത്തായി ഏറ്റവും ഉയര്‍ന്ന കേട്ട ഗോസിപ്പുകളില്‍ ഒന്നായിരുന്നു നടന്‍ ഉണ്ണി മുകുന്ദനും നടി അനുശ്രീയും പ്രണയത്തിലാണ് എന്നത്. എന്നാല്‍ ഇക്കാര്യം ഇരുവരും തന്നെ തള്ളി രംഗത്തെത്തിയിരുന്നു. തങ്ങള്‍ രണ്ട് പേരും നല്ല സുഹൃത്തുക്കളാണ് എന്നായിരുന്നു ഇരുവരും പറഞ്ഞത്. അടുത്തിടെയായി തങ്ങളുടെ സംഘപരിവാര്‍ രാഷ്ട്രീയത്തോടുള്ള ചായ്‌വ് വ്യക്തമാക്കിയും ഇരുവരും രംഗത്തെത്തിയിരുന്നു.
പലപ്പോഴും സംഘപരിവാര്‍ വേദികളില്‍ ഇരുവരേയും കാണാറുമുണ്ട്. ഇപ്പോഴിതാ അനുശ്രീ അടക്കമുള്ള നടിമാര്‍ക്കൊപ്പമുള്ള ഗോസിപ്പുകളെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. അനുശ്രീയും ഈ പരിപാടിയില്‍ അതിഥിയായി എത്തിയിരുന്നു.

'എന്റെ പേര് പലരുമായും കണക്ട് ചെയ്ത് കേള്‍ക്കുന്നുണ്ട്. അവര്‍ കല്യാണം കഴിച്ച് പോകുന്നുമുണ്ട്. പെണ്‍കുട്ടികളുടെ കല്യാണം കഴിക്കാന്‍ സമയം ആകുമ്പോള്‍ ഉണ്ണി മുകുന്ദനുമായിട്ട് ചേര്‍ത്ത് വാര്‍ത്ത വരും. അതായത് അനുശ്രീയുടെ കല്യാണം നടക്കാന്‍ പോകുകയാണ്,' ഉണ്ണി മുകുന്ദന്‍ ചിരിയോടെ പറഞ്ഞു. മല്ലുസിംഗ് റിലീസ് ആയ സമയത്താണ് അനുശ്രീയുടെ ആദ്യ ചിത്രമായ ഡയമണ്ട് നെക്ലേസ് റിലീസാകുന്നത്.
മേപ്പടിയാന്റെ സംവിധായകനായ വിഷ്ണു മോഹന്‍ അനുശ്രീയുടേയും സുഹൃത്താണ്. സിനിമകള്‍ ചെയ്തില്ലെങ്കിലും ഇത്തരം ചില കാര്യങ്ങളിലൂടെ തങ്ങള്‍ ബന്ധപ്പെടാറുണ്ട് എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. 'ട്വല്‍ത്ത് മാനില്‍ ആണ് ഒന്നിച്ച് അഭിനയിച്ചത്. എനിക്ക് ഇങ്ങനത്തെ വാര്‍ത്തകള്‍ കാണുമ്പോള്‍ ഇടക്കൊക്കെ ദേഷ്യം വരും. കാരണം എനിക്ക് ഒരാളെ കാണാന്‍ പറ്റുന്നില്ല. ഒരാളെ കണ്ട് കഴിഞ്ഞാല്‍ ആഹാ നല്ല ജോഡി എന്ന് പറയും.
ഇപ്പോള്‍ മഹിമയോടൊപ്പം ഒരു കോളേജില്‍ പോയപ്പോള്‍ ആഹാ നല്ല ജോഡി, കല്യാണം കഴിക്കൂ എന്ന് പറഞ്ഞ് വന്നു,' ഉണ്ണി മുകുന്ദന്‍ പറഞ്ഞു. എന്നാല്‍ തനിക്ക് ഇതെല്ലാം തമാശയായിട്ടാണ് തോന്നുന്നത് എന്നും എന്നാല്‍ ഉണ്ണിമുകുന്ദന് ദേഷ്യം വരുന്നുണ്ടെങ്കില്‍ അതിന് കാരണമുണ്ട് എന്നുമാണ് അനുശ്രീ പറഞ്ഞത്. കാരണം ഓരോരുത്തരുമായി സിനിമ ചെയ്യുമ്പോള്‍ അവരെ വെച്ചോക്കെ വാര്‍ത്ത കേള്‍ക്കും.
'എന്റെ പേര്, മഹിമയുടെ കൂടെ ചെയ്യുമ്പോള്‍ മഹിമ, നിഖിലയുടെ കൂടെ ചെയ്യുമ്പോള്‍ നിഖില എന്നിവരുടെയെല്ലാം പേരുകള്‍ കേള്‍ക്കാറുണ്ട്. അപ്പോള്‍ സ്വാഭാവികമായും ദേഷ്യം വരും,' അനുശ്രീ പറഞ്ഞു. ഇതിനിടെ നിഖിലയുമായി ഒരിക്കലും അങ്ങനെയൊരു സംഭവം ഉണ്ടാകില്ല എന്നായിരുന്നു ഉണ്ണിമുകുന്ദന്റെ പ്രതികരണം. 'സിനിമയില്‍ അഭിനയിച്ചു എന്നല്ലതെ ഒരിക്കലും അങ്ങനെ ഉണ്ടാകില്ല, അയ്യോ അതൊന്നും നടക്കില്ല,' എന്നായിരുന്നു ഉണ്ണിമുകുന്ദന്‍ പറഞ്ഞത്.
വിശ്വാസങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളും തുറന്ന് പറഞ്ഞവരാണ് തങ്ങള്‍ രണ്ട് പേരും എന്നും അതിനാലായിരിക്കും തങ്ങളെ കുറിച്ച് കൂടുതല്‍ ഗോസിപ്പ് വരുന്നത് എന്നുമായിരുന്നു അനുശ്രീയുടെ പ്രതികരണം. ആള്‍ക്കാര്‍ക്ക് കണക്ട്ട് ചെയ്യാന്‍ പറ്റുന്ന ഒരു കാരണം അതായിരിക്കാം എന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സിനിമയില്‍ എല്ലാവര്‍ക്കും നേരിടേണ്ടി വരാവുന്ന ലൂസ് ടോക്കിന്റേയും ഗോസിപ്പിന്റേയും ഭാഗമാണ് ഇത് എന്ന തരത്തിലാണ് താന്‍ കാണുന്നത് എന്നാണ് ഉണ്ണിമുകുന്ദന്റെ പ്രതികരണം. സ്വാസികയുടെ കല്യാണം കഴിയുന്നത് വരെ അവരുടെ പേര് വെച്ചായിരുന്നു കേട്ടിരുന്നത് എന്നും അവരുടെ കല്യാണം കഴിഞ്ഞപ്പോഴാണ് തനിക്ക് സമാധാനമായത് എന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications