പണം വാരി ജയിലർ, കളക്ഷൻ റെക്കോർഡുകൾ ഇനി പഴങ്കഥ, വെറും നാല് ദിവസം കൊണ്ട് നേടിയത്!
ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ 'ജയിലര്‍' ബോക്സ് ഓഫീസില്‍ തരംഗമാകുന്നത്. റിലീസ് ചെയ്ത് വെറും നാല് ദിവസം കൊണ്ട് 150 കോടി രൂപയോളമാണ് ഇന്ത്യയിലെ തിയേറ്റുകളില്‍ നിന്ന് മാത്രം ജയിലര്‍ വാരിയത്. സമീപകാലത്ത് തെന്നിന്ത്യ കണ്ട ഏറ്റവും ബ്ലോക്ക്ബസ്റ്റര്‍ സിനിമകളിലൊന്നായി മാറാന്‍ ഒരുങ്ങുകയാണ് ജയിലര്‍ എന്നാണ് റിപ്പോര്‍ട്ട്.
സ്വാതന്ത്ര്യദിനത്തില്‍ വന്‍ കളക്ഷന്‍ സിനിമ സ്വന്തമാക്കും എന്നാണ് നിലവിലെ ട്രെന്ജഡ് സൂചിപ്പിക്കുന്നത്. ലോകത്താകെ നിന്ന് 300 കോടിക്ക് അടുത്ത് കളക്ഷനാണ് സിനിമ നേടിയിരിക്കുന്നത്. നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്ത ആക്ഷന്‍ എന്റര്ടെയ്നര് മാസ് മസാല കാറ്റഗറിയില്‍പ്പെട്ട സിനിമ ആഗസ്റ്റ് 10 ന് ആണ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്തത്. വെറും നാല് ദിവസം കൊണ്ട് 146.40 കോടി രൂപയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്.

രജനികാന്ത് ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന് എന്ന കഥാപാത്രമായാണ് ജയിലറില്‍ എത്തുന്നത്. മലയാള നടന് വിനായകന് ആണ് വില്ലന്‍. രമ്യാ കൃഷ്ണന്, വസന്ത് രവി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും, ശിവ രാജ്കുമാറും, ജാക്കി ഷ്റോഫും ചിത്രത്തില്‍ തകര്‍പ്പന്‍ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
സണ്‍ പിക്ചേഴ്സ് നിര്‍മ്മിച്ച ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ജയിലര്‍ റിലീസ് ദിനത്തില്‍ 48.35 കോടി രൂപയുടെ കളക്ഷന്‍ ആണ് നേടിയത്. വെള്ളിയാഴ്ച ചിത്രം 25.75 കോടിയും ശനിയാഴ്ച 35 കോടിയും നേടിയതായി ട്രേഡ് അഗ്രഗേറ്റര്‍ സാക്നില്‍ക് പറയുന്നു. നാലാം ദിവസം ചിത്രം 38 കോടിയാണ് നേടിയത്. 127 കോടി രൂപയാണ് ചിത്രത്തിന്റെ ഗ്രോസ് ഇന്ത്യന്‍ കളക്ഷന്‍.
തമിഴ് ചിത്രം ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. 300 കോടി ക്ലബിലെത്തുന്ന രജനികാന്തിന്റെ നാലാമത്തെ ചിത്രമാണിത്. എന്തിരന് (2010), കബാലി (2016), 2.0 (2018) എന്നിവ നേരത്തെ 300 കോടി ക്ലബിലെത്തിയിരുന്നു. ഏറ്റവും വേഗത്തില്‍ 300 കോടി ക്ലബിലെത്തിയ രണ്ടാമത്തെ ചിത്രം എന്ന നേട്ടം ജയിലര്‍ സ്വന്തമാക്കുമെന്ന് ഉറപ്പാണ്. നാല് ദിവസം കൊണ്ട് 400 കോടി നേടിയ എന്തിരന് 2.0 ആണ് ഒന്നാം സ്ഥാനത്ത്.
ചിരഞ്ജീവിയുടെ ഭോല ശങ്കര്‍ അടക്കമുള്ള ചിത്രങ്ങളെ വീഴ്ത്തിയാണ് ജയിലര്‍ തിയേറ്ററില്‍ വിജയ കുതിപ്പ് തുടരുന്നത്. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിന്റെ ടിക്കറ്റ് വില്‍പ്പന ആദ്യ വാരാന്ത്യത്തില്‍ കുത്തനെ ഇടിഞ്ഞു. അജിത്തിന്റെ വേതാളത്തിന്റെ റീമേക്ക് റിലീസായ ഭോലാശങ്കര്‍ ആദ്യ മൂന്ന് ദിവസങ്ങളില്‍ ആഭ്യന്തരമായി 30 കോടിയില്‍ താഴെ കളക്ഷന്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2023 ലെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ചിത്രം തമിഴ്നാട്ടിലും കേരളത്തിലും രേഖപ്പെടുത്തിയത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ ഒരു തമിഴ് ചിത്രത്തിന് ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് എന്ന റെക്കോര്‍ഡും സ്വന്തമാക്കി. കൂടാതെ, ഈ വര്‍ഷം ഒരു തമിഴ് ചിത്രത്തിന് ഇന്ത്യയില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് ഡേ ഗ്രോസ് കളക്ഷന്‍ എന്ന റെക്കോര്‍ഡും ജയിലര്‍ സ്വന്തമാക്കി.
-
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ












Click it and Unblock the Notifications