Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലറിന്റെ ആവേശം തീരുന്നില്ല, അനിരുദ്ധിന് കാര്‍ സമ്മാനിച്ച് നിര്‍മാതാവ്, ഒപ്പം ചെക്കും

ചെന്നൈ: ജയിലര്‍ മെഗാ ഹിറ്റടിച്ച്, അടുത്തായി ഒടിടിയിലേക്ക് വരാന്‍ പോവുകയാണ്. ചിത്രത്തിന്റെ സന്തോഷം എല്ലാവരുമായി പങ്കുവെച്ച് കൊണ്ടിരിക്കുകയാണ് നിര്‍മാതാവ് കലാവിധി മാരന്‍. നേരത്തെ രജനീകാന്തിനും സംവിധായകന്‍ നെല്‍സനും സമ്മാനങ്ങള്‍ നല്‍കിയിരുന്നു അദ്ദേഹം. ഇപ്പോഴിതാ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിന് ആഡംബര്‍ കാര്‍ സമ്മാനിച്ചിരിക്കുകയാണ് നിര്‍മാതാവ്.

അതോടൊപ്പം വലിയ തുകയുടെ ചെക്കും കഴിഞ്ഞ ദിവസം കലാനിധി മാരന്‍ സമ്മാനിച്ചിരിക്കുകയാണ്. പ്രതീക്ഷിക്കാത്ത തരത്തിലുള്ള ലാഭം ചിത്രത്തില്‍ നിന്ന് ലഭിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് നിര്‍മാതാവിന്റെ സമ്മാനങ്ങള്‍.അനിരുദ്ധിന്റെ സംഗീതമാണ് ജയിലറുടെ വിജയത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന്. ചിത്രത്തിലെ പശ്ചാത്തല സംഗീതവും, ഗാനങ്ങളും വൈറലായിരുന്നു. അനിരുദ്ധിന് പോര്‍ഷെ കാറാണ് കലാനിധി മാരന്‍ സമ്മാനിച്ചത്.

ANIRUDH

രജനിക്കും, നെല്‍സനും നല്‍കിയത് പോലെയുള്ള ഓപ്ഷനും അനിരുദ്ധിനായി നിര്‍മാതാവ് നല്‍കിയിരുന്നു. ബിഎംഡബ്ല്യു അല്ലെങ്കില്‍ പോര്‍ഷെ തിരഞ്ഞെടുക്കാനായിരുന്നു ആവശ്യപ്പെട്ടത്. പോര്‍ഷെ തിരഞ്ഞെടുക്കുകയായിരുന്നു അനിരുദ്ധ്. തുടര്‍ന്ന് അത് സമ്മാനമായി നല്‍കുകയായിരുന്നു. ഇതിന്റെ വീഡിയോ സണ്‍പിക്‌ച്ചേഴ്‌സ് അവരുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

അതേസമയം അനിരുദ്ധിന് വന്‍ തുകയും ലാഭത്തില്‍ നിന്ന് കലാനിധി മാരന്‍ നല്‍കിയിട്ടുണ്ട്. അനിരുദ്ധിന് ചെക്ക് നല്‍കുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്നാല്‍ എത്ര രൂപയാണ് നല്‍കിയതെന്ന് മാത്രം വ്യക്തമല്ല. നേരത്തെ രജനീകാന്തിന് നല്‍കിയ ചെക്ക് നൂറ് കോടിയുടേതാണെന്ന് ട്രേഡ് അനലിസ്റ്റായ മനോബാല വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സണ്‍ പിക്‌ച്ചേഴ്‌സ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ജയിലറില്‍ രജനിക്ക് കിട്ടിയ 100 കോടി രൂപയും കൂടി ചേരുമ്പോള്‍ 210 കോടി പ്രതിഫലം രജനീകാന്തിന് ലഭിക്കും. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരമായി രജനീകാന്ത് മാറിയിരിക്കുകയാണ്. പ്രഭാസിനെ മറികടന്നാണ് പ്രതിഫലക്കാര്യത്തില്‍ രജനി മുന്നിലെത്തിയത്. അതേസമയം സെപ്റ്റംബര്‍ ഏഴിന് ആമസോണ്‍ പ്രൈമില്‍ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന് 150 കോടി ലാഭം ഏറ്റവും ചുരുങ്ങിയതായി ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ലോക വ്യാപകമായി 600 കോടിയില്‍ അധികം കളക്ഷന്‍ നേടി കഴിഞ്ഞു ജയിലര്‍. അതുകൊണ്ട് ഒടിടി റിലീസ് ചെയ്യുന്ന പ്ലാറ്റ്‌ഫോം വന്‍ തുക തന്നെ സണ്‍പിക്‌ച്ചേഴ്‌സിനായി നല്‍കിയിട്ടുണ്ടാവും. 200 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. 370 മുതല്‍ 390 കോടി വരെ ബിസിനസിലൂടെ മാത്രം സണ്‍പിക്‌ച്ചേഴ്‌സ് നേടിയെന്നാണ് റിപ്പോര്‍ട്ട്. എല്ലാ പ്രതീക്ഷകളെയും മറികടന്നുള്ള പ്രകടനമാണ് ജയിലര്‍ നടത്തിയതെന്നാണ് തിയ്യേറ്റര്‍ ഉടമകള്‍ പറഞ്ഞിരുന്നു. സണ്‍പിക്‌ച്ചേഴ്‌സിന്റെ ഏറ്റവും വലിയ വിജയവും ജയിലറാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+