ജപ്പാന്‍ വേറെ ലെവല്‍ എന്റര്‍ടെയ്‌നര്‍, കാര്‍ത്തിയുടെ അഴിഞ്ഞാട്ടം, വാങ്ങിയ തുക ഇത്രയാണോ? ആസ്തി ഇങ്ങനെ
നടന്‍ കാര്‍ത്തിക് ശിവകുമാര്‍ പെട്ടെന്ന് പേര് കേട്ടാല്‍ ആര്‍ക്കും മനസ്സിലാകണമെന്നില്ല. പക്ഷേ കാര്‍ത്തി എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും മനസ്സിലാക്കും. പരുത്തിവീരനിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച നടനാണ് കാര്‍ത്തി. പിന്നീട് ഗംഭീര പടങ്ങള്‍ നിറഞ്ഞതായിരുന്നു താരത്തിന്റെ കരിയര്‍. നാന്‍ മഹാനല്ലൈ, പയ്യ, സിരുത്തൈ പോലുള്ള മെഗാ ഹിറ്റ് ചിത്രങ്ങള്‍ കാര്‍ത്തിയുടെ കരിയറിലുണ്ട്.
ലോകേഷ് കനകരാജിന്റെ കൈതി റിലീസായതോടെ കാര്‍ത്തി സൂപ്പര്‍ താര തലത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കാര്‍ത്തിയുടെ ജപ്പാന്‍ പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കാര്‍ത്തിയുടെ പ്രകടനം തന്നെയാണ് അതിന്റെ ഹൈലൈറ്റ്. ചിത്രത്തിനായി കാര്‍ത്തി വാങ്ങിയ പ്രതിഫലവും, താരത്തിന്റെ ആസ്തിയുമൊന്ന് പരിശോധിച്ച് നോക്കാം.

മണിരത്‌നത്തിന്റെ അസിസ്റ്റന്റായിട്ടാണ് കാര്‍ത്തി സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്നാണ് 2007ല്‍ പരുത്തിവീരനില്‍ അഭിനയിക്കുന്നത്. വലിയ രീതിയില്‍ നിരൂപക പ്രശംസയും, പ്രേക്ഷക പ്രശംസയും ഈ ചിത്രത്തിന് ലഭിച്ചിരുന്നു. തമിഴ് സൂപ്പര്‍ താരം സൂര്യയുടെ സഹോദരന്‍ കൂടിയാണ് കാര്‍ത്തി. അതേസമയം 16 വര്‍ഷത്തെ കരിയറില്‍ കാര്‍ത്തി തമിഴ് സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ്.
താരത്തിന്റെ ആസ്തിയിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 13 മില്യണ്‍ യുഎസ് ഡോളറാണ് കാര്‍ത്തിയുടെ ആസ്തി. ഏകദേശം 90 കോടി രൂപ വരും ഇത്. തമിഴിലെ പലതാരങ്ങള്‍ക്കും ഇത്രത്തോളം ആസ്തിയില്ല എന്നതാണ് യാഥാര്‍ഥ്യം. കാര്‍ത്തിയുടെ വാര്‍ഷിക വരുമാനവും വേറെ ലെവലാണ്. 18 കോടിയാണ് താരത്തിന് വരുമാനമായി വര്‍ഷത്തില്‍ ലഭിക്കുന്നത്. അതേസമയം മാസ വരുമാനമായി ഒന്നര കോടിയും താരം സമ്പാദിക്കുന്നുണ്ട്.
ഒരു ചിത്രത്തിനായി എട്ട് കോടി രൂപയാണ് സാധാരണ കാര്‍ത്തി വാങ്ങാറുള്ളത്. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് ഹിറ്റുകള്‍ വന്നതോടെ ഇത് ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സുല്‍ത്താന്‍, വിരുമന്‍, സര്‍ദാര്‍ എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് വമ്പന്‍ വിജയങ്ങളായി മാറിയത്. ഇതില്‍ കഴിഞ്ഞ ദീപാവലിക്ക് പുറത്തിറങ്ങിയ സര്‍ദാര്‍ വമ്പന്‍ ബ്ലോക്ക്ബസ്റ്ററായിരുന്നു. സുല്‍ത്താന്‍ ഹിറ്റായിരുന്നു. എന്നാല്‍ വിരുമന്‍ സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തു.
ജപ്പാന് വേണ്ടി താരം 20 മുതല്‍ 25 കോടിക്കിടയിലാണ് പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ജപ്പാന്‍ വമ്പന്‍ ഹിറ്റായാല്‍ അടുത്തതായി കാര്‍ത്തിക്ക് വരാനുള്ളത് ലോകേഷ് കൈതിയുടെ രണ്ടാം ഭാഗമാണ്. ഇതിലും പ്രതിഫലം ഉയര്‍ത്താന്‍ സാധ്യതയുണ്ട്. പൊന്നിയിന്‍ സെല്‍വന്റെ വമ്പന്‍ വിജയവും കാര്‍ത്തിക്ക് മാര്‍ക്കറ്റ് ഉയര്‍ത്തുന്നതില്‍ ഗുണം ചെയ്തിട്ടുണ്ട്.
അതേസമയം വിവിധ പരസ്യ ചിത്രങ്ങളിലൂടെയും താരം വരുമാനം കണ്ടെത്തുന്നുണ്ട്. ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി 1 കോടി രൂപയാണ് കാര്‍ത്തി പ്രതിഫലമായി വാങ്ങുന്നത്. കാറുകളുടെ ശേഖരവും നടനുണ്ട്. മെഴ്‌സിഡസ് ബെന്‍സ് എംഎല്‍ 350, ഓഡി എന്നിവയാണ് കാര്‍ത്തിയുടെ പ്രധാന വാഹനങ്ങള്‍. ബെന്‍സിന് 66 ലക്ഷമാണ് വില.












Click it and Unblock the Notifications