Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസിയും ആഷിയും ഉടൻ വിവാഹിതരാകുമോ? മറുപടിയുമായി താരങ്ങൾ..ഇപ്പോൾ ഹോർമോൺ ചികിത്സ നടക്കുന്നു

ദുബായ്: സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളാണ് ജാസിയും ആഷിയും. ഇരുവരുടേയും ഒരുമിച്ചുള്ള റീലുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറാലാകാറുണ്ട്. ഈ വീഡിയോസിന് താഴെ കടുത്ത നെഗറ്റീവ് കമന്റുകളും ഉണ്ടാവാറുണ്ട്. ജാസിയുടെ ജെന്ററിനെ അധിക്ഷേപിച്ച് കൊണ്ടും ഇരുവരുടേയും സൗഹൃദത്തെ പരിഹസിച്ചുകൊണ്ടുമൊക്കെയാണ് കമന്റുകൾ വരാറുള്ളത്. എന്നാൽ ഇത്തരം കമന്റുകളൊന്നും ഇപ്പോൾ തങ്ങളെ ബാധിക്കാറില്ലെന്ന് പറയുകയാണ് ജാസിയും ആഷിയും. മൂവി വേൾഡ് മീഡിയ മിഡിൽ ഈസ്റ്റിനോടാണ് പ്രതികരണം. ഇരുവരും വിവാഹിതരാകുമോയെന്നുൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് അഭിമുഖത്തിൽ താരങ്ങൾ മറുപടി നൽകി.

'ഓരോരുത്തർക്കും ഓരോ ഐഡന്റിറ്റിയുണ്ടാകും. ഞങ്ങൾ ഒരു ഗേ കപ്പിളാണെന്ന് പറയാൻ എനിക്ക് ആഗ്രഹമില്ല. ഉള്ളുകൊണ്ട് സ്ത്രീ ആണെന്ന് പറയാൻ തന്നെയാണ് എനിക്ക് ഇഷ്ടം. ആഷി പക്കാ സ്ട്രെയിറ്റായിട്ടുള്ള പുരുഷനാണ്. ഞങ്ങൾ തമ്മിൽ നല്ല ബോണ്ടാണ്. ആ ബോണ്ട് മരണം വരെ പോകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ ബന്ധം ചിലർക്ക് സൗഹൃദമായി തോന്നാം, ചിലർക്ക് കപ്പിൾ ആയി തോന്നാം, അതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടണ് . ഞങ്ങൾ വളരെ ഹാപ്പിയായി എൻജോയ് ചെയ്ത് പോകുന്നുണ്ട്.

jasi2-

ഞാനും ആഷിയും തമ്മിൽ ഒകു കപ്പിൾ റിലേഷൻഷിപ്പ് തന്നെയാണ്. കുറെ വർഷങ്ങളായിട്ട്. ആദ്യം നല്ല സൗഹൃദമായിരുന്നു. പിന്നീട് ഞങ്ങൾക്ക് ഒരു കണക്ഷൻ കിട്ടുന്നുണ്ടെന്ന് ആയപ്പോഴാണ് ഞാൻ ഒന്നിച്ച് പോകാൻ തീരുമാനിച്ചത്. ഞങ്ങൾ ചെയ്യുന്ന വീഡിയോക്ക് താഴെ ഞങ്ങളുടെ ജെന്ററും ഐഡന്റിറ്റിയും ഒക്കെ ചോദിച്ചിട്ടാണ് പല കമന്റുകളും വരുന്നത്.
ആഷിയ്ക്ക് വരുന്ന കമന്റ് നിനക്ക് വേറെ പെണ്ണിനെ കിട്ടില്ലേയെന്നാണ്. എന്നോട് ചോദിക്കുന്നത് നിനക്ക് ഒന്നുകിൽ പെണ്ണോ ആണോ ആയി ജീവിച്ചൂടെ എന്നാണ്.

പൂർണമായും ഒരു സ്ത്രീ ആയി മാറണമെന്നാണ് എന്റെ ആഗ്രഹം. അത് സംബന്ധിച്ചുള്ള കാര്യങ്ങളൊക്കെ അറിയുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. വളരെ കോംപ്ലിക്കേഷൻ ആണല്ലോ. ചിർ പറയും സ്ത്രീ ആയിക്കോയെന്ന്. ചിലർ ഇങ്ങനെ തുടരാനും. സ്ത്രീ ആകാനുള്ള ചെറിയ ചെറിയ ഹോർമോൺ ട്രീറ്റ്മെന്റ് നടന്നോണ്ടിരിക്കുകയാണ്.

കുടുംബം ചെറിയ രീതിയിൽ അംഗീകരിച്ച് തുടങ്ങിയിട്ടുണ്ട്. വളരെ ചെറിയ രീതിയിൽ മാത്രം. സമൂഹം അംഗീകരിച്ചാലെ കുടുംബം അംഗീകരിക്കൂവെന്ന് തോന്നിയിട്ടുണ്ട്. ഇപ്പോൾ സമൂഹം ചെറിയ രീതിയിൽ പിന്തുണയ്ക്കുന്നുണ്ട്. മുൻപ് ജാസിക്ക വിളിച്ചിരുന്നവർ ഇപ്പോൾ ജാസിത്താ എന്ന് വിളിക്കാറുണ്ട്. ട്രാൻസ് ആയ ആളുകൾ വീട് വിട്ട് പോകേണ്ടി വരുന്നത് കുടുംബത്തിൽ നിന്നും അംഗീകാരം കിട്ടാത്തത് കൊണ്ടാണ്.

സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റ്സ് ഉണ്ടായാലും പുറത്ത് പോകുമ്പോൾ ആരും തന്നെ മോശമായി ഇടപെട്ടിട്ടില്ല. മാത്രമല്ല വളരെ സ്നേഹവും കാണിക്കാറുണ്ട്. അവരുടെ വീട്ടിലുള്ളവരെ പോലെ നമ്മളോട് സംസാരിക്കുകയും ഫോട്ടോ എടുക്കുകയുമൊക്കെ ചെയ്യാറുണ്ട്. സൈബർ അറ്റാക്ക് പേടിച്ചിട്ട് പലരും നമ്മളെ പരസ്യമായി പിന്തുണക്കാൻ മടിക്കുന്നവർ ഉണ്ട്.

ഞങ്ങൾ ലിവ് ഇൻ ടുഗേദർ ആണ് ഞങ്ങൾ . വിവാഹത്തിലേക്ക് പോകുന്നതിനെ കുറിച്ചൊന്നും ആലോചിച്ചിട്ടില്ല. ഒരുകാലത്ത് സമൂഹം അംഗീകരിച്ചാൽ വിവാഹം കഴിക്കും. ഇപ്പോൾ ജോലിയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. അതാണല്ലോ അടിത്തറ, അത് കഴിഞ്ഞേ അടുത്തത് നോക്കുന്നുള്ളൂ', ഇരുവരും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+