Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖ് ഖാന്റെ വിശ്വസ്തയായ മാനേജര്‍, പൂജ ദദ്‌ലാനിയുടെ ആസ്തി അമ്പരപ്പിക്കും, ശമ്പളം ഇത്ര

മുംബൈ: ഷാരൂഖ് ഖാന്‍ എവിടെ പോയാലും നിഴല്‍ പോലെ ഒരാള്‍ കൂടെയുണ്ടാവും. അദ്ദേഹത്തിന്റെ മാനേജര്‍ പൂജാ ദദ്‌ലാനിയാണത്. ഷോ ബിസിലും, ബോളിവുഡിലെ ഒരുപോലെ പ്രശസ്തയാണ് പൂജ. ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായപ്പോള്‍ അഭിഭാഷക സംഘത്തെ അടക്കം കണ്ട് കേസ് നടത്തിയതും പൂജയായിരുന്നു.

ജവാന്‍ സിനിമയുടെ ഓഡിയോ ലോഞ്ച് വേളയില്‍ സംവിധായകന്‍ അറ്റ്‌ലി നന്ദി പറഞ്ഞതും പൂജയ്ക്കായിരുന്നു. കാരണം ഷാരൂഖാന്റെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് പൂജ. ഷാരൂഖ് ഖാനൊപ്പം തന്നെ വളര്‍ന്നവരാണ് അവര്‍. പൂജയ്ക്ക് ഷാരൂഖില്‍ നിന്ന് ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് അറിയുമോ? മുംബൈ സ്വദേശിയാണ് പൂജ ദദ്‌ലാനി. 2012 മുതല്‍ ഷാരൂഖ് ഖാന്റെ മാനേജറാണ് അവര്‍.

srk-pooja-dadlani

പത്ത് വര്‍ഷത്തിനിടെ ഷാരൂഖിന്റെ ബ്രാന്‍ഡ് മൂല്യം എക്കാലത്തെയും ഉയരത്തിലെത്തിയത് പൂജയുടെ കൂടി മികവിലാണ്. ഷാരൂഖിന്റെ ഷെഡ്യൂള്‍ മാനേജ് ചെയ്യുക എന്ന ജോലി മാത്രമല്ല പൂജയ്ക്കുള്ളത്. അതിലും വലുതാണ് അവര്‍ ചെയ്യേണ്ട കടമകള്‍. ഷാരൂഖിന്റെ ബിസിനസിന്റെ കാര്യങ്ങള്‍ നോക്കുന്നത് പൂജയാണ്. റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ്, ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവയും പൂജയാണ് കൈകാര്യം ചെയ്യുന്നത്.

ഷാരൂഖിന്റെ പ്രൊഫഷണല്‍ കാര്യങ്ങളും, നിയമപരമായ കാര്യങ്ങളും നോക്കുന്നതും പൂജയാണ്. അവര്‍ അറിയാതെ ഷാരൂഖിന്റെ ഒരു കാര്യവും നടക്കില്ലെന്ന് അര്‍ത്ഥം. ഷാരൂഖിനൊപ്പം തന്നെ പൂജയും വളരുകയായിരുന്നു. ഷാരൂഖിന്റെ സാമ്രാജ്യത്തിന്റെ നടത്തിപ്പിന് അവര്‍ക്ക് വമ്പന്‍ ശമ്പളമാണ് ലഭിക്കുന്നത്. വര്‍ഷത്തില്‍ 9 കോടി രൂപ വരെ അവര്‍ക്ക് ശമ്പളമായി ലഭിക്കുന്നുണ്ട്.

അത്യാഡംബര ജീവിതം കൂടിയാണ് അവര്‍ നയിക്കുന്നത്. 50 കോടിയാണ് പൂജയുടെ ആസ്തി. മുംബൈയില്‍ അവര്‍ക്കൊരു ആഡംബര വീടുമുണ്ട്. ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത് ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനാണ്. ഷാരൂഖ് ഖാന്റെ നിത്യേനയുള്ള എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് പൂജയാണ്. ഒരു പ്രൊജക്ട് ഷാരൂഖ് ഖാന്‍ ഏറ്റെടുത്താല്‍ അതിന് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കാനും പൂജയാണ് മുന്നില്‍ നില്‍ക്കാറുള്ളത്.

ജവാന്‍ നിര്‍മിച്ചത് റെഡ് ചില്ലീസായത് കൊണ്ട് നിയന്ത്രണം പൂജയ്ക്കായിരുന്നു. നീല നിറത്തിലുള്ള ഒരു മെഴ്‌സിഡസ് കാര്‍ അവരുടെ ശേഖരത്തിലുണ്ട്. ഇത് ആഡംബര കാറാണ്. മുംബൈയിലെ ബാന്ദ്രയിലാണ് പൂജയുടെ വീട് ഉള്ളത്. അടുത്തിടെ പുതിയ വീട്ടിലേക്ക് അവര്‍ താമസം മാറിയത്. നേരത്തെ ഈ വീടിന്റെ മനോഹരമായ ഇന്റീരിയറുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ഇതെല്ലാം ഡിസൈന്‍ ചെയ്തതും ഗൗരി ഖാനാണ്. ഷാരൂഖിന്റെ മാനേജറാവും മുമ്പേ തന്നെ വിവാഹിതയായിരുന്നു പൂജ. ബിസിനസുകാരനായ ഹിതേഷ് ഗുര്‍നാനിയെയാണ് അവര്‍ വിവാഹം ചെയ്തത്. ഇവര്‍ക്ക് റെയ്‌നയെന്ന മകളുണ്ട്. കുടുംബത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പൂജ പങ്കുവെക്കാറുണ്ട്. അതെല്ലാം വൈറലാവാറുമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+