സൗത്ത് ഇന്ത്യന്‍ ക്യൂന്‍ നയന്‍താര തന്നെ: ആസ്തി വേറെ ലെവല്‍, കാര്‍ ശേഖരത്തിലുള്ളത് ഇവ!!
ദക്ഷിണേന്ത്യന്‍ താരറാണിയായ നയന്‍താരയുടെ ബോളിവുഡ് ചിത്രം ജവാന്‍ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ലോകം മുഴുവന്‍ അവരുടെ പ്രകടനത്തെ വാനോളം പുകഴ്ത്തുന്നുണ്ട്. ഷാരൂഖ് ഖാനൊപ്പമുള്ള നടിയുടെ കെമിസ്ട്രിയും ഏറെ ചര്‍ച്ചയായിരുന്നു. അതേസമയം നയന്‍താരയുടെ ആസ്തിയും ആഡംബര കാറുകളുമാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്.
നടിയുടെ ചെന്നൈയിലെ വീടിന്റെ ആഡംബരങ്ങളും ആരാധകരെ അമ്പരപ്പിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി നയന്‍താരയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നടിയുടെ ആസ്തി മൂല്യം വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ അവരുടെ ശേഖരത്തിലുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ആസ്തിയിലും പ്രതിഫലത്തിലും ക്യൂന്‍
ദക്ഷിണേന്ത്യന്‍ താരറാണിയായ നയന്‍താരയുടെ ആസ്തി 22 മില്യണ്‍ യുഎസ് ഡോളറാണ്. ഏകദേശം 181 കോടി രൂപ വരും ഇത്. ഇന്ത്യയിലെ ഏറ്റവും സമ്പത്തുള്ള സെലിബ്രിറ്റികളുടെ ടോപ് 100 ലിസ്റ്റില്‍ നയന്‍താരയും മുമ്പ് ഇടംപിടിച്ചിരുന്നു. 2018, 2019 വര്‍ഷങ്ങളിലെ പട്ടികയിലാണ് നയന്‍താര ഇടംപിടിച്ചത്.
ഒരു ചിത്രത്തിനായി നയന്‍താര പത്ത് കോടി രൂപയാണ് വാങ്ങുന്നത്. ജവാന് വേണ്ടി റെക്കോര്‍ഡ് പ്രതിഫലമാണ് നടി വാങ്ങിയിരിക്കുന്നത്. ഇതോടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായും നയന്‍താര മാറിയിരുന്നു.
വീടുകളോട് വന്‍ താല്‍പര്യം
നയന്‍താരയ്ക്ക് വീടുകളോട് വലിയ പ്രിയമുണ്ട്. ചെന്നൈയിലെ അവരുടെ വീട് ബീച്ചിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. ഈ വീട്ടില്‍ ഇരുന്നാല്‍ ബീച്ചിലെ കാഴ്ച്ചകള്‍ കാണാം. ചെന്നൈയില്‍ 4 ബിഎച്ച്‌കെ വീടുകള്‍ അവര്‍ക്കുണ്ട്. ഇതിന്റെ രണ്ടിന്റെ മൂല്യം നൂറ് കോടിയോളം വരും. കേരളത്തില്‍ അവര്‍ ജനിച്ച് വളര്‍ന്ന മറ്റൊരു വീടുമുണ്ട്.
ഹൈദരാബാദിലെ ആഡംബര മേഖലയായ ബഞ്ചാര ഹില്‍സില്‍ അവര്‍ക്ക് രണ്ട് അപ്പാര്‍ട്ട്‌മെന്റുകളുമുണ്ട്. ഷൂട്ടില്ലാത്തപ്പോള്‍ വീടുകളില്‍ പരമാവധി സമയം ചെലവിടാനാണ് നയന്‍താര ആഗ്രഹിക്കുന്നത്. നിലവില്‍ മുംബൈയിലും അവര്‍ക്ക് വീടുണ്ട്.
ആഡംബരമായ വില്ലകള്‍
ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലുള്ള അവരുടെ അപ്പാര്‍ട്‌മെന്റിലെ വില 15 കോടി വരും. ഇവിടെ സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ള വമ്പന്‍ താരങ്ങളാണ് താമസിക്കുന്നത്. ചെന്നൈയിലെ വീടുകളിലൊന്ന് പോയസ് ഗാര്‍ഡനിലാണ്. ഇവിടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി, സൂപ്പര്‍ താരം രജനീകാന്ത്, ധനുഷ് എന്നിവര്‍ താമസിക്കുന്നത്.
മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇവിടെയായിരുന്നു താമസിച്ചിരുന്നത്. അന്ന് ഏറെ പ്രശസ്തമായിരുന്നു പോയസ് ഗാര്‍ഡന്‍. അതേസമയം ജവാനില്‍ അഭിനയിക്കുന്നത് കൊണ്ടാണ് മുംബൈയില്‍ നടി അപ്പാര്‍ട്‌മെന്റ് സ്വന്തമാക്കിയത്. ഇതും ബീച്ചിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്.
കാറുകളുടെ വന്‍ ശേഖരം
ആഡംബര കാറുകളുടെ വലിയൊരു ശേഖരം തന്നെ നയന്‍സിനുണ്ട്. ബിഎംഡബ്ല്യുവിന്റെ 5 സീരീസാണ് അതില്‍ പ്രമുഖന്‍. 74.50 ലക്ഷമാണ് ഇതിന്റെ വില. മെഴ്‌സിഡസ് ജിഎല്‍എസ് 350 ഡിയാണ് മറ്റൊരു കരുത്തന്‍. 88 ലക്ഷമാണ് ഇതിന്റെ വില.
ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോര്‍ഡ് എന്‍ഡവര്‍, ബിഎംഡബ്ല്യു 7 സീരീസ്, എന്നിവയാണ് നയന്‍താരയുടെ ശേഖരത്തിലുണ്ട്. 7 സീരീസിന് 1.76 കോടിയാണ് വില.
സ്വന്തമായി പ്രൈവറ്റ് ജെറ്റ്
ദക്ഷിണേന്ത്യന്‍ നടിമാരില്‍ സ്വന്തമായി പ്രൈവറ്റ് ജെറ്റുള്ള നടിമാരില്‍ ഒരാളാണ് നയന്‍താര. സ്വകാര്യ ആവശ്യങ്ങള്‍ക്കാണ് നടി ജെറ്റ് ഉപയോഗിക്കാറുള്ളത്. ചെന്നൈ-ഹൈദരാബാദ്, മുംബൈ, ചെന്നൈ-കൊച്ചി, യാത്രകള്‍ക്കാണ് ഈ പ്രൈവറ്റ് ജെറ്റ് ഉപയോഗിക്കാറുള്ളത്. അതിനൊപ്പം വെക്കേഷനില്‍ യാത്ര ചെയ്യാനും ജെറ്റ് ഉപയോഗിക്കാറുണ്ട്.
മറ്റ് ബിസിനസുകള്‍
നയന്‍താരയ്ക്ക് സ്വന്തമായി സ്‌കിന്‍കെയര്‍ ബ്രാന്‍ഡുണ്ട്. ലിപ് ബാം കമ്പനി എന്ന ബ്രാന്‍ഡ് 2021 ഡിസംബറിലാണ് ലോഞ്ച് ചെയ്തത്. ലോകത്തെ ഏറ്റവും വലിയ ബ്രാന്‍ഡാണെന്ന് ഇവര്‍ അവകാശപ്പെടുന്നു. നൂറിലധികം വേരിയന്റുകള്‍ ഇതിലുണ്ട്.
ചായ് വാലെ എന്ന ബെവറേജ് ബ്രാന്‍ഡിലും നയന്‍താര നിക്ഷേപിച്ചിട്ടുണ്ട്. ഭര്‍ത്താവായ വിഗ്നേഷ് ശിവനൊപ്പം നിര്‍മാണ കമ്പനിയും നയന്‍താരയ്ക്കുണ്ട്. റൗഡി പിക്‌ചേഴ്‌സ് ബാനറെന്ന ഈ നിര്‍മാണ കമ്പനിക്ക് 50 കോടിയുടെ ആസ്തിയുണ്ട്.












Click it and Unblock the Notifications