ഷാരൂഖ് ഖാന്റെ ജവാന് വേണ്ടി സംവിധായകന്‍ അറ്റ്‌ലി വാങ്ങിയ പ്രതിഫലം ഇത്ര; ആസ്തിയില്‍ വന്‍ കുതിപ്പ്
ദക്ഷിണേന്ത്യയില്‍ തന്നെ അറിയപ്പെടുന്ന സൂപ്പര്‍ താര സംവിധായകനാണ് അറ്റ്‌ലി. ഷാരൂഖ് ഖാനെ നായകനായി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ അടുത്ത ദിവസം റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. സര്‍വ കാല ബുക്കിംഗും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ചിത്രത്തിനൊപ്പം അറ്റ്‌ലിയുടെ കരിയര്‍ ഗ്രാഫും ഉയര്‍ന്നിരിക്കുകയാണ്. സൂപ്പര്‍ താര സംവിധായകന്‍ എന്ന് അറ്റ്‌ലിയെ വിശേഷിപ്പിക്കാന്‍ ഒരുപാട് കാരണങ്ങളുണ്ട്.
ആദ്യ ചിത്രമായ രാജാ റാണി വന്‍ വിജയമായ ശേഷം അറ്റ്‌ലി തമിഴ് സിനിമയിലെ തന്നെ പ്രശസ്ത സംവിധായകനായി മാറിയിരുന്നു. പിന്നീട് വന്‍ മൂന്ന് ചിത്രങ്ങളും സൂപ്പര്‍ താരം വിജയിക്കൊപ്പമായിരുന്നു. എല്ലാം ഒന്നിനൊന്ന് വമ്പന്‍ വിജയങ്ങളായിരുന്നു. തെരി, മെര്‍സല്‍, ബിഗില്‍, തുടങ്ങിയ മൂന്ന് ചിത്രങ്ങള്‍ക്ക് ശേഷമായിരുന്നു അറ്റ്‌ലി ഹിന്ദിയിലേക്ക് പോയത്. അതേസമയം കരിയറിലെ ഏറ്റവും വലിയ ചിത്രം റിലീസിന് തയ്യാറെടുക്കുമ്പോള്‍ ചര്‍ച്ചയാവുന്നത് അറ്റ്‌ലിയുടെ പ്രതിഫലവും, ആസ്തിയും ചര്‍ച്ചയാവുകയാണ്.

പലര്‍ക്കും അധികം അറിയാത്ത കാര്യം കൂടിയാണിത്. അറ്റ്‌ലിയുടെ ലൈഫ് സ്റ്റൈല്‍ കുറച്ച് ആഡംബരത്തിലുള്ളതാണ്. മെഗാ ഹിറ്റുകള്‍ മാത്രം സമ്മാനിച്ച അറ്റ്‌ലിക്ക് ഇത്ര ആഡംബരത്തിലുള്ള ജീവിതം ഉണ്ടായില്ലെങ്കില്‍ മാത്രമേ അത്ഭുതമുള്ളൂ. അഞ്ച് മില്യണ്‍ യുഎസ് ഡോളറാണ് താരത്തിന്റെ ആസ്തി. 41 കോടിയില്‍ അധികം വരുമിത്. യുവ സംവിധായകരില്‍ ആസ്തിയില്‍ മുന്നിലാണ് അറ്റ്‌ലി.
അതേസമയം പ്രതിഫലക്കാര്യത്തില്‍ അറ്റ്‌ലി വളരെ മുന്നിലാണ്. വിവിധ പ്രൊജക്ടുകള്‍ക്കായി വാങ്ങുന്ന പ്രതിഫലവും വ്യത്യസ്തമാണ്. ഒരു ചിത്രത്തിന് 52 കോടിയാണ് അറ്റ്‌ലിയുടെ പ്രതിഫലം. വിജയ ചിത്രങ്ങള്‍ സമ്മാനിക്കുന്നത് കൊണ്ടാണ് ഇത്രയധികം പ്രതിഫലം ലഭിക്കുന്നത്. എന്നാല്‍ ജവാന് വേണ്ടി അദ്ദേഹം പ്രതിഫലം കുറച്ചാണ് വാങ്ങിയത്.
30 കോടിയാണ് ജവാനില്‍ അറ്റ്‌ലിയുടെ പ്രതിഫലം. ചിത്രത്തിനാണ് ഇവിടെ അറ്റ്‌ലി പ്രാമുഖ്യം നല്‍കിയതെന്ന് വ്യക്തം. സെപ്റ്റംബര്‍ ഏഴിന് ജവാന്‍ റിലീസാവുകയും, വിജയിക്കുകയും ചെയ്താല്‍ അറ്റ്‌ലിയുടെ ഗ്രാഫ് ഉയരുമെന്ന് ഉറപ്പാണ്. ബോളിവുഡില്‍ അദ്ദേഹം സ്ഥിരമായി സംവിധായകനാവാനും സാധ്യതയുണ്ട്.
ചിത്രത്തിനായി ഷാരൂഖ് ഖാന്‍ അടക്കമുള്ളവര്‍ വന്‍ പ്രതിഫലമായി വാങ്ങിയത്. ഷാരൂഖ് ഖാന്‍ 100 കോടിയാണ് പ്രതിഫലമായി വാങ്ങിയത്. അത് മാത്രമല്ല ചിത്രത്തിന്റെ വരുമാനത്തിന്റെ 60 ശതമാനവും ഷാരൂഖിന് ലഭിക്കും. ഇതിന് പ്രധാന കാരണം ചിത്രത്തിന്റെ നിര്‍മാണം ഷാരൂഖിന്റെ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് ആയത് കൊണ്ടാണ്.
അതേസമയം നായികയായ നയന്‍താരയ്ക്ക് 11 കോടിയാണ് പ്രതിഫലം. വിജയ് സേതുപതി പ്രതിഫലം വര്‍ധിപ്പിച്ചിട്ടുണ്ട്. 21 കോടിയാണ് സേതുപതിക്ക് ലഭിച്ചത്. അതിഥി വേഷത്തിലെത്തുന്ന ദീപിക പദുക്കോണിന് 15നും മുപ്പത് കോടിക്കും ഇടയിലാണ് ലഭിച്ചത്. പ്രിയാമണിക്ക് രണ്ട് കോടിയും, സാനിയ മല്‍ഹോത്രയ്ക്ക് ഒരു കോടിയുമാണ് ലഭിച്ചത്.












Click it and Unblock the Notifications