'ആ സിനിമയിൽ നിന്ന് കിട്ടിയ വരുമാനം വെച്ചാണ് കുറച്ച് സ്ഥലം വാങ്ങിയത്'; മനസ്സുതുറന്ന് കുടശ്ശനാട് കനകം
കുടശ്ശനാട് കനകം എന്ന് പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാവണമെന്നില്ല. പ്രഫഷണൽ നാടകങ്ങൾ ചെയ്ത് മികച്ച നടിക്കുള്ള പുരസ്ക്കാരം വരെ സ്വന്തമാക്കിയിട്ടുള്ള കനകത്തെ സിനിമാ പ്രേമികൾ തിരിച്ചറിഞ്ഞത് ജയ ജയ ജയ ജയ ഹേ എന്നി സിനിമയിലൂടെയാണ്. ഈ സിനിമയിൽ കനകം അവതരിപ്പിച്ച അമ്മ വേഷം ആരും മറക്കില്ല.
പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ച പ്രകടനമാണ് കനം കാഴ്ചവെച്ചത്. ഇപ്പോൾ ഗുരുവായൂർ അമ്പലനടയിലെ വേഷവും ശ്രദ്ധ നേടുകയാണ്. മനോരമ ഓൺലൈൻ. കോമിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് കനകം.

ജയ ജയ ജയ ജയ ഹേ എന്ന സിനിമയാണ് താൻ എന്ന അഭിനേത്രിയെ മലയാള സിനിമയിൽ പ്രശസ്തയാക്കിയത്. അതിന് സംവിധായകൻ വിപിൻ ദാസിനോടും ആ സിനിമയിലെ മറ്റ് അണിയറ പ്രവർത്തകരോടും കടപ്പെട്ടിരിക്കുന്നുവെന്ന് താരം പറയുന്നു. ബേസിൽ ജോസഫിന്റെ അമ്മ വേഷമാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകർ തന്നെ ബേസിലിന്റെ അമ്മ എന്ന് പറയുന്നതിന് കാരണം വിപിൻ ദാസാണെന്നും കനകം പറയുന്നു.
ഇന്നും ആളുകളെ പൊട്ടിച്ചിരിപ്പിക്കും ആ അമ്മയും മകനും. ജയ ജയ ജയ ജയ ഹേ എനിക്ക് തന്ന വിപിൻ ദാസ് വീണ്ടും ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയിൽ അവസരം തന്നു. വിപിൻ ദാസിനോടും ഞാൻ എന്നും കടപ്പെട്ടിരിക്കും, പൃഥ്വിരാജ് പ്രൊഡക്ഷനോടും വളരെയധികം നന്ദിയുണ്ട്, കനം പറയുന്നു.
സിനിമ എല്ലാവർക്കും ഇഷ്ടപ്പെട്ടു. സിനിമ കണ്ടപ്പോൾ എന്റെ കഥാപാത്രം കുറച്ച് കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി, കുറെ നല്ല സീനുകൾ ഉണ്ടായിരുന്നു. അതൊക്കെ ഉൾപ്പെടുത്താൻ കഴിഞ്ഞല്ലെന്ന് തോന്നുന്നു എന്നും കനകം പറയുന്നു. അതേ സമയം തന്റെ വീടിനെക്കുരിച്ചു കനകം പറയുന്നുണ്ട്.
ഞാൻ ഇപ്പോൾ ഒരു വീട് വെച്ചു. സ്വന്തമായി ഒരു വീട് ഉണ്ടാകാൻ കാരണം ജയ ജയ ജയ ജയ ഹേ ആണ്. ആ സിനിമയിൽ നിന്ന് കിട്ടിയ വരുമാനം വെച്ചാണ് കുറച്ച് സ്ഥലം വാങ്ങിയത്. ഓർത്തഡോക്സ് സഭയുടെ കാതോലിക്ക ബാവ തിരുമേനിയുടെ സഹോദരൻ പദ്ധതിയിൽ കിട്ടിയതാണ് വീട്. ഒരു തമിഴ് സിനിമ ചെയ്തപ്പോൾ കിട്ടിയ വരുമാനവും കൂടി ചേർത്താണ് വീട് പണി പൂർത്തിയാക്കിയത്.
പാലു കാച്ചലിന് വിപിൻ ദാസും ഭാര്യയും കുഞ്ഞും വന്നിരുന്നുവെന്നും കനകം പറയുന്നു. സ്പൈഡർല ഹൗസ് എന്ന സിനിമയിൽ ചെമ്പഴന്തി ചന്ദ്ര ബാബു ആണ് ആദ്യമായി സിനിമയിൽ അവസരം തന്നതെന്നും അതിന് ശേഷം ബാഗ്യമായി കിട്ടിയത് ജയ ജയ ജയ ജയ ഹേ ആണെന്നും കനം പറഞ്ഞു.












Click it and Unblock the Notifications