ജയറാമിന് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചു: എന്നാല്‍ അത് സംഭവിച്ചില്ല: പല ഘടകങ്ങള്‍ ഉണ്ടെന്ന് മുകുന്ദന്
സിനിമയിൽ നിന്നും ചില മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിനൊന്നും ആരേയും കുറ്റം പറയാനാവില്ലെന്ന് നടന് മുകുന്ദന് മേനോന്. പല സാഹചര്യങ്ങൾ കൊണ്ടും വേഷങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ വേറെ ആരെങ്കിലും വേഷം അടിച്ചു മാറ്റിയെന്നോ, അവസരം നഷ്ടപ്പെടുത്തിയെന്നോ എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. എനിക്ക് വരാനുള്ളത് എന്നിലേക്ക് തന്നെ വരുമെന്നാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. ഈ കണ്ടത് ഒന്നും അല്ല, ഇനിയും വലിയ കാഴ്ചകള്‍ കാണാനിരിക്കുന്നുവെന്നാണ് ഞാന്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികം അവസരങ്ങള്‍ അങ്ങോട്ട് പോയി ചോദിക്കാറില്ല. എന്റെ ഒരു രീതി അത് അല്ല. തിയേറ്റർ മേഖലയില്‍ നില്‍ക്കുമ്പോഴാണ് ടെലിവിഷന്‍ രംഗത്തേക്ക് വരുന്നത്. അവിടുന്ന സിനിമയിലേക്ക് വരുന്നു. ഇതിന് മൂന്നിനും വലിപ്പ ചെറുപ്പം ഉണ്ടെന്ന് എനിക്ക് അറിയാം. എന്നാല്‍ ഇത് മൂന്നിനോടും ഉള്ള എന്റെ കമ്മിറ്റ്മെന്റ് ഒരു പോലെയാണ്.

നടന് എന്ന ചിത്രത്തില്‍ നാടകവുമായി ബന്ധപ്പെട്ടവരാണ് കൂടുതലായി അഭിനയിച്ചത്. എനിക്കും നാടക പാരമ്പര്യം ഉള്ളതുകൊണ്ടാണോ ആ ചിത്രത്തില്‍ അവസരം ലഭിച്ചത് എന്ന് അറിയില്ല. നേരത്തെ കമല്‍ സാറിന്റെ തന്നെ സെല്ലുലോയ്ഡ് എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തിരുന്നു. കമല്‍ സാറിനോട് എന്നോടുള്ള ഇഷ്ടം കൊണ്ടാണ് ആ വേഷം ലഭിച്ചത്. എന്റെ നാടക പശ്ചാത്തലവും കാരണങ്ങളില്‍ ഒന്നായിരിക്കാമെന്നും മുകുന്ദന് മേനോന് പറയുന്നു.
നാടക കലാകാരന്മാരെക്കുറിച്ചുള്ള പടം ആയതിനാല്‍ തന്നെ വൈകാരികമായ ബാധിക്കപ്പെട്ട ഒരുപാട് സിറ്റുവേഷന്‍സ് അതിലുണ്ടായിരുന്നു. ആ കഥയുടെ പശ്ചാത്തലവും അങ്ങനേയുള്ള കലാകാരന്മാരെ വളരെ അടുത്ത് പരിചയം ഉള്ളതുകൊണ്ടാണ് ആ ഫീലിങ് ഉണ്ടാകുന്നത്. ബാക്കിയുള്ള കാര്യങ്ങളൊക്കെ നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോയി. ആ ചിത്രം ഉള്‍പ്പെടെ സിനിമ രംഗത്ത് നിന്നും എനിക്ക് അങ്ങനെ വലിയ മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.
എനിക്ക് ലഭിച്ചതെല്ലാം നല്ല അന്തരീക്ഷത്തില്‍ തന്നെയാണ് ചെയ്തത്. നടനിലെ അഭിനയത്തിന് ജയറാമിന് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതൊന്നും നമ്മുടെ കയ്യില്‍ അല്ലാലോ. അതിനൊക്കെ ഒരുപാട് വേറെ ഘടകങ്ങളുണ്ട്. അതുകൊണ്ട് തന്നെ എന്തുകൊണ്ട് അദ്ദേഹത്തിന് കിട്ടിയില്ല എന്നൊക്കെ സംസാരിക്കുന്നതില്‍ യാതൊരു അർത്ഥവും ഇല്ല.
മുംബൈ പൊലീസ്, നത്തോലി ഒരു ചെറിയ മീനല്ല, സപ്തമശ്രീ തസ്കര, നോർത്ത് 24 കാതം തുടങ്ങിയ ഒട്ടനവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരു സിനിമയും അങ്ങനെ മാറ്റി നിർത്തേണ്ടതായിട്ടില്ല. സൈന്യം അന്നത്തെ കാലത്ത് എനിക്ക് വലിയ രീതിയില്‍ ഗുണം ചെയ്ത ചിത്രമാണ്. തുടക്ക കാലത്ത് ചെയ്ത മറ്റൊരു ശ്രദ്ധേയമായ ചിത്രം പവിത്രമാണ്. ഇനിയും കൂടുതല്‍ നല്ല വേഷങ്ങള്‍ ലഭിക്കണമെന്നാണ്.
പ്രാധാന്യമുള്ള ഒരു സീനില്‍ മാത്രമാണ് അഭിനയിക്കുന്നതെങ്കിലും അത് നമുക്ക് ഗുണം ചെയ്യും. എന്നെ ഏതെങ്കിലും വേഷത്തിലേക്ക് ആരെങ്കിലും റെക്കമെന്‍ഡ് ചെയ്യാറുണ്ടോ എന്ന് എനിക്ക് അറിയില്ല. പൊതുവെ അത്തരം കാര്യങ്ങള്‍ ഞാന്‍ അന്വേഷിക്കാറില്ല. എങ്കിലും ഒരിക്കല്‍ ഒരു പരിചയവും ഇല്ലാത്ത സർക്കിളില്‍ നിന്നും ഒരു വിളി വന്നിരുന്നു. മംഗ്ലീഷ് എന്ന ചിത്രത്തിലേക്ക് വേണ്ടിയായിരുന്നു.
അതിന്റെ അണിയറ പ്രവർത്തകരേയൊന്നും എനിക്ക് പരിചയം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ ഈ സിനിമയിലേക്ക് എങ്ങനെ വന്നുവെന്ന് എന്നെ വിളിച്ച ആളോട് ചോദിച്ചു. അറിയാനുള്ള ഒരു ആകാംക്ഷയ്ക്ക് ചോദിച്ചതാണ്. അപ്പോഴാണ് മുംബൈ പൊലീസില്‍ ഞാന്‍ ചെയ്ത് വേഷം കണ്ടാണ് വിളിക്കുന്നതെന്ന് ചിത്രത്തിന്റെ എഴുത്തുകാരന് പറയുന്നതെന്നും അദ്ദേഹം പറയുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications