Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയറാമേട്ടന്‍ നിര്‍ബന്ധിച്ചാണ് തരുന്നത്; സത്യം പറഞ്ഞാല്‍ എന്റെ ഫിലമെന്റ് അടിച്ചു പോയി: കിരണ്‍ രാജ് പറയുന്നു

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് കിരണ്‍ രാജ്. കില്ലറായും ഗുണ്ടയായും മാടമ്പിയായുമെല്ലാം കിരണ്‍ രാജ് കയ്യടി നേടിയിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ മലയാളത്തിലെ വലിയ താരങ്ങള്‍ക്കെല്ലാം ഒപ്പം കിരണ്‍ രാജ് അഭിനയിച്ചിട്ടുണ്ട്. കിരണ്‍ രാജ് വില്ലനായി ജയറാം നായകനായി അഭിനയിച്ച ചിത്രമാണ് കനക സിംഹാസനം. രാജസേനന്‍ ആയിരുന്നു സിനിമയുടെ സംവിധാനം.

ഈ സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ രസകരമായൊരു അനുഭവം നേരത്തെ കിരണ്‍ രാജ് പങ്കുവച്ചിരുന്നു. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കിരണ്‍ രാജ് മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

jayram

''ബഡാ ദോസ്തിന്റെ ഷൂട്ട് കഴിഞ്ഞ് നേരെ ഊട്ടിയ്ക്ക് വിട്ടു. ഊട്ടിയിലായിരുന്നു കനക സിംഹാസനത്തിന്റെ ഷൂട്ട് മുഴുവന്‍. നല്ല തണുപ്പ്. നമുക്ക് പറ്റിയ ക്ലൈമറ്റ്. ഒരുപാട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളൊക്കെയുണ്ട്. രാജസേനന്‍ സാര്‍ ആണ് സംവിധാനം. ജയറാമേട്ടന്‍ ഉണ്ട്. അദ്ദേഹത്തിന് എന്നെ ഓര്‍മ്മയുണ്ട്. ഷൂട്ടില്ലാത്ത ദിവസം ചെറുതായി ചാര്‍ജ് ചെയ്ത് ഹോട്ടലില്‍ കിടന്നുറങ്ങും. അരോമ മണി സാറിന്റെ ഹോട്ടലിലാണ് താമസം. ഇപ്പോള്‍ ആ ഹോട്ടലില്ല. എല്ലാ ആര്‍ട്ടിസ്റ്റും അവിടെ ആയിരുന്നു'' കിരണ്‍ രാജ് പറയുന്നു.

''ഒരു ദിവസം ഷൂട്ടില്ലാതെ ഹോട്ടലില്‍ കിടക്കുമ്പോള്‍ മോഹന്‍ ചേട്ടന്‍ വിളിച്ചു. അതേ, ഇന്ന് വൈകുന്നേരം ജയറാമേട്ടന്റെ പാര്‍ട്ടിയാണ്. ദീപാവലിയാണ്. ഉണ്ടാകണം എന്ന് പറഞ്ഞു. ദീപാവലിയായതൊന്നും അറിഞ്ഞില്ല. ഞാനാണെങ്കില്‍ ഇച്ചിരി ചാര്‍ജ് ചെയ്തിട്ട് ഭക്ഷണമൊന്നും കഴിക്കാതെ കിടന്നുറങ്ങിയതാണ്. പുറത്തിറങ്ങിയപ്പോള്‍ ഭക്ഷണമൊക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്. നാലഞ്ച് മണിയായപ്പോള്‍ താഴെയിറങ്ങി.'' താരം ഓര്‍ക്കുന്നു.

''ക്യാമ്പ് ഫയറിന് ക്രൂ മുഴുവനുമുണ്ട്. ജയറാമേട്ടന്റെ ഭാര്യ പാര്‍വ്വതി ചേച്ചിയും മക്കളുമെല്ലാം വന്നിട്ടുണ്ട്. എല്ലാവരും പാര്‍ട്ടിയില്‍ പങ്കെടുക്കുകയാണ്. ജയറാമേട്ടന്‍ വന്ന് റൂം നമ്പര്‍ പറഞ്ഞ് അങ്ങോട്ട് വരാന്‍ പറഞ്ഞു. ഞാന്‍ ചെന്നു. അവിടെ ജയറാമേട്ടന്‍, സംവിധാകന്‍ രാജസേനന്‍ ചേട്ടന്‍, അരോമ മോഹന്‍ ചേട്ടന്‍ എന്നിവരുണ്ട്. വേറാരുമില്ല. എന്നെ പിടിച്ച് അവിടെയിരുത്തി. ജയറാമേട്ടന്‍ നിര്‍ബന്ധിച്ചാണ് തരുന്നത്. ഭക്ഷണം അധികം കഴിക്കാത്തതിനാല്‍ എനിക്ക് നല്ല കിക്കുമായി.'' എന്നാണ് കിരണ്‍ രാജ് പറയുന്നത്.

സത്യം പറഞ്ഞാല്‍ എന്റെ ഫിലമെന്റ് അടിച്ചു പോയി. റൂമില്‍ എങ്ങനെയോ എത്തി. എനിക്ക് ഒന്ന് ഓര്‍മ്മയും. അടുത്ത ദിവസം ലൊക്കേഷനില്‍ വന്നപ്പോള്‍ കണ്‍ട്രോളര്‍ മോഹന്‍ ചേട്ടന്‍ എനിക്കൊരു വീഡിയോ കാണിച്ചു തന്നു. ഇവര്‍ എന്നെക്കൊണ്ട് എന്റെ ഫ്‌ളാഷ് ബാക്ക് മൊത്തം പറയിപ്പിച്ച് ഷൂട്ട് ചെയ്തിരിക്കുകയാണ്. ഇത് നിങ്ങളുടെ ഗുരു ഷാജി കൈലാസിന് അയച്ചു കൊടുക്കുമെന്ന് പറഞ്ഞു. പൊന്നു ചേട്ടാ സഹിക്കല്ലേ എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ കുറേ രസമുള്ള അനുഭവങ്ങളുണ്ടെന്നും കിരണ്‍ രാജ് പറയുന്നു.

ജയറാമിനെ നായകനാക്കി രാജസേനന്‍ ഒരുക്കിയ ചിത്രമാണ് കനക സിംഹാസനം. 2006 ലാണ് സിനിമ പുറത്തിറങ്ങിയത്. ലക്ഷ്മി ഗോപാലസ്വാമി, കാര്‍ത്തിക, സുരാജ് വെഞ്ഞാറമൂട്, ജനാര്‍ദ്ദനന്‍, ഭീമന്‍ രഘു, സുബി സുരേഷ് തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. എം മണിയായിരുന്നു സിനിമയുടെ നിര്‍മ്മാണം. ബിജു വട്ടപ്പാറയുടേതായിരുന്നു തിരക്കഥ. പക്ഷെ സിനിമ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. എങ്കിലും ചിത്രത്തിലെ നര്‍മ്മ നിമിഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+