Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജയറാം ആ നടിയുടെ ഷോൾഡറിൽ അമർത്തിയപ്പോൾ അവർ കട്ട് പറഞ്ഞു, ഇങ്ങനെയുള്ളവർ വീട്ടിലിരിക്കണം';ശാന്തിവിള ദിനേശ്

വിൻസി-ഷൈൻ ടോം വിവാദ വിഷയത്തിൽ നടി മാലാ പാർവതി നടത്തിയ പ്രതികരണത്തെ ന്യായീകരിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. നിർദോഷകരമായൊരു തമാശ പറഞ്ഞാൽ അതിനെ കൈകാര്യം ചെയ്യാനും അപ്പോൾ പ്രതികരിക്കാനും തയ്യാറാകണമെന്നാണ് മാലാ പാർവതി പറഞ്ഞത്. ഇതിനൊന്നും കഴിയില്ലെങ്കിൽ നടിമാർ അഭിനയിക്കാൻ വരരുതെന്നും ശാന്തിവിള പറഞ്ഞു. യെസ് മീഡിയ നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

' സിനിമയിൽ മോഹൻലാലിന് ഒരു നായികയെ കെട്ടിപിടിച്ച് അഭിനയിക്കണമെങ്കിൽ ദേഹത്ത് തൊടരുതെന്ന് പറഞ്ഞാൽ അത് നടക്കില്ല, ആ വേഷം നന്നാവില്ല, മോഹൻലാലിന്റെ കൂടെ നായികമാർ അഭിനയിക്കുമ്പോൾ അവർ ഭാര്യയും കാമുകിയായുമൊക്കെ നമ്മുക്ക് തോന്നില്ലേ, അത്രയും ഇന്റിമേറ്റായാണ് മോഹൻലാൽ അഭിനയിക്കുക.

jayaramsanthi2

കേളി എന്ന ഭരതന്റെ ചിത്രത്തിനിടെ ചാർമിള എന്ന നടിയുടെ ഷോൾഡറിൽ ജയറാം പിടിച്ചപ്പോൾ പ്രസ് ചെയ്തെന്ന് പറഞ്ഞ് അവർ കട്ട് പറഞ്ഞു. ഇങ്ങനെ എന്റെ ദേഹത്ത് ആവശ്യമില്ലാതെ പിടിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. പിന്നെ എങ്ങനെ ആ നായകന് നായികയുമായി കംഫേർട്ടബിളായി അഭിനയിക്കാൻ പറ്റും. കാമുകനും കാമുകിയുമായിട്ടൊക്കെ അഭിനയിക്കുമ്പോൾ ആരും ദേഹത്ത് തൊടരുതെന്നൊക്കെ പറഞ്ഞാൽ വീട്ടിലിരിക്കണം.

വളരെ ചെറുപ്പത്തിൽ അച്ഛൻ മരിച്ച് പോയി ഒരു വിധവ വളർത്തിയ മകനാണ് ഞാൻ. അതുകൊണ്ട് ഒരു സ്ത്രീയുടെ വില എന്നെ ആരും പടിപ്പിക്കേണ്ട. ചിലപ്പോൾ സ്ത്രീകളെ ഭോഗവസ്തുവായി മാത്രം കാണുന്ന പുരുഷൻമാരുണ്ട്. സിനിമയിൽ വളരെ ചെറിയ പക്ഷമേ ഉള്ളൂ ഇക്കൂട്ടർ. മാന്യരെന്ന് കരുതുന്നവരാണ് യഥാർത്ഥ പ്രശ്നക്കാർ. തെമ്മാടിക്കൂട്ടം എന്ന് കരുതുന്നവർ മാന്യൻമാരുമായിരിക്കും.

മാലാ പാർവതി പറഞ്ഞത് സെക്സിന്റെ ഫ്ലേവറുള്ള നിർദോഷമായൊരു തമാശ പറഞ്ഞാൽ അതിനെ ഒരു തമാശയായി എടുക്കാൻ പറ്റുന്നില്ലെങ്കിൽ അവന്റെ അടുത്ത് പോയി ഇരിക്കരുത്. അല്ലെങ്കിൽ അവനോട് അപ്പോൾ പറയണം ഇത്തരം ഡയലോഗ് എന്റെ മുന്നിൽ വെച്ച് പറയരുതെന്ന്. പക്ഷെ ഞാൻ കണ്ടതിൽ വെച്ച് എന്റെയൊക്കെ സീരിയൽ സെറ്റിൽ വെച്ച് നായകൻമാർ നടിമാരോട് സെക്സ് ഡയലോഗ് പറഞ്ഞാൽ അതേ രീതിക്ക് സെക്സ് ഡയലോഗ് പറഞ്ഞ് തിരിച്ച് മറുപടി കൊടുക്കുന്ന നടിമാരെ കണ്ടിട്ടുണ്ട്. ഞാൻ അതിശപ്പെട്ടിട്ടുണ്ട്, എന്താ ഇങ്ങനെയെന്ന്. ഇതൊരു ഗിവ് ആന്റ് ടേക്ക് പോലെ മനസുകൾ തമ്മിൽ ഭയങ്കര അടുപ്പമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. നേരെ മറിച്ച് സ്കെയിൽ വെച്ച് നിൽക്കുന്നവർ ഈ ഡയലോഗ് ഒക്കെ കേൾക്കുമ്പോൾ പ്രശ്നമണ്ടാകും. ഇങ്ങനെയുള്ളവർ അഭിനയിക്കാൻ പോകരുത്.

മാലാ പാർവതി പറഞ്ഞത് ആ സമയത്ത് പോടാ എന്ന് പറയണമെന്നാണ്. നാണമുള്ളവനാണങ്കിൽ ചെകിടത്ത് കിട്ടുന്ന അടിപോലെയാണ്. അതിലപ്പുറം എന്ത് തെറി പറയാനാണ്. പോടാ എന്ന് പറഞ്ഞാൽഅവിടെ തീർന്നേനെ. അല്ലെങ്കിൽ അപ്പോൾ അവർ പ്രശ്നം ഉണ്ടാക്കണമായിരുന്നു. ലഹരി ഉപയോഗിക്കുന്നുവെന്ന് ഷൈൻ പറഞ്ഞിട്ടുണ്ട്. എന്നാൽ അയാൾ ഒരു സെറ്റിലും പ്രശ്നക്കാരനല്ല, സിനിമ വിജയിച്ചാൽ കോടി ചോദിക്കുന്നവനല്ല. ഭയങ്കര കംഫർട്ടബിളായിട്ടുള്ള നടനാണ്. സെറ്റിൽ ഫുൾ ടൈം ആക്ടീവാണ്. ആരോടും അടുക്കില്ല, സമയത്തിന് കൃത്യമായി സെറ്റിൽ വരും. അഭിനയത്തോടും ജോലിയോടും കമ്മിറ്റ്മെന്റുള്ള നടനാണ്.

വിൻസിയും ഷൈനും പൊന്നാനിയിൽ ഒരു മതിലനപ്പുറവും ഇപ്പുറവും ജീവിച്ച കുടുംബങ്ങളാണ്. എടി പോടി എന്ന് വിളിച്ച സ്വാതന്ത്ര്യം കാണും.
പക്ഷെ ഇവരിപ്പോൾ വലിയ നടിയായി എന്ന തോന്നൽ അവർക്കുണ്ടാകും. ഇന്റേണൽ കമ്മിറ്റിയുണ്ടായിരുന്നല്ലോ പരാതി കൊടുത്തൂടായിരുന്നോ? ഐസിക്കും പോലീസിനുമൊന്നും പരാതിക്കൊടുക്കാതെ ഒരു പള്ളിയിൽ വെച്ച് പോയി പറഞ്ഞിരിക്കുകയാണ്. അതൊന്നും നിലനിൽക്കുന്നതല്ല. ഇപ്പോൾ പരാതി ഇല്ലെന്നാണ് പറയുന്നത്.', ശാന്തിവിള ദിനേശ് ചോദിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+