Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാണുന്നതല്ല സത്യമെന്നുള്ളതിന് മികച്ച ഉദാഹരണം'; ജയംരവിയുടെ വിവാഹ മോചനത്തിന് പിന്നാലെ കമന്റുകൾ

15 വർഷത്തെ ദാമ്പത്യത്തിന് ശേഷം ആരതിയുമായുള്ള വിവാഹമോചനം സ്ഥിരീകരിച്ച് തമിഴ് നടൻ ജയം രവി. ഇരുവരും തമ്മിൽ അകൽച്ചയിൽ ആണെന്ന ചർച്ചകൾ കുറച്ച് നാളുകളായി നടക്കുന്നുണ്ട്. 'വ്യക്തിപരമായ കാരണങ്ങൾ' ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച ജയം രവി സോഷ്യൽ മീഡിയയിൽ തങ്ങളുടെ വേർപിരിയൽ പ്രഖ്യാപിച്ചത്. രണ്ട് ആൺമക്കളാണ് ജയം രവിക്കും ആരതിക്കുമുള്ളത്. 2009 ൽ ആണ് ജയം രവിയുടെയും ആരതിയുടെയും വിവാഹം നടന്നത്.

"വളരെ ആലോചിച്ചതിനും ചർച്ചകൾക്കും ശേഷം ആരതിയുമായുള്ള എൻ്റെ വിവാഹബന്ധം വേർപെടുത്താനുള്ള ബുദ്ധിമുട്ടുള്ള തീരുമാനമാണ് ഞാൻ എടുത്തത്. ഈ തീരുമാനം തിടുക്കത്തിൽ എടുത്തതല്ല, ഇത് വ്യക്തിപരമായ കാരണങ്ങളാൽ ഉരുത്തിരിഞ്ഞതാണ്. ഇത് എല്ലാവരുടെയും നല്ലതിനായി ആണ്." ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് സ്വകാര്യത അഭ്യർത്ഥിക്കുകയും തങ്ങളുടെ വിവാഹത്തെക്കുറിച്ച് ഊഹാപോഹങ്ങൾ ഉണ്ടാക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

jayaravi

തന്റെ മുൻ​ഗണന എല്ലായപ്പോഴും ഒരു കാര്യത്തിന് മാത്രമാണ്, തന്റെ സിനിമകളിലൂടെ പ്രേക്ഷകർക്ക് എല്ലാവർക്കും സന്തോഷവും എന്റർടെയ്ൻമെന്റും നൽകുത. അത് തുടരും. ഞാൻ ഇപ്പോഴും എപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ട ജയം രവി തന്നെയായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. തൻ്റെ കരിയറിൽ ഉടനീളം തൻ്റെ ആരാധകർ നൽകിയ പിന്തുണയ്‌ക്ക് നന്ദി പറഞ്ഞു.

2009-ലെ വിവാഹം മുതൽ ഇരുവരുടെയും ബന്ധം എപ്പോഴും സ്വകാര്യമായി സൂക്ഷിച്ചിരുന്നു. എന്നാൽ ജൂൺ 4-ന് പതിനഞ്ചാം വിവാഹവാർഷികത്തിന് തൊട്ടുപിന്നാലെ ആരതി രവിയുമൊത്തുള്ള തൻ്റെ എല്ലാ ഫോട്ടോകളും നീക്കം ചെയ്തത് ആരാധകരെ ഞെട്ടിച്ചു.

ഊഹാപോഹങ്ങൾക്കിടയിലും, ആരതി പിന്നീട് ജയം രവിയുടെ ആദ്യ ചിത്രമായ ജയം 21 വർഷം പൂർത്തിയാക്കിയ ആഘോഷിത്തിന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഇരുവർക്കും ഇടയിലെ എല്ലാ പ്രശ്നങ്ങളും തീർന്നെന്ന് എല്ലാവരും കരുതി. ജയം രവി അടുത്തിടെ സിനിമാരംഗത്ത് സജീവമാണ്.

അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ വേഷങ്ങളിൽ പൊന്നിയിൻ സെൽവൻ: II, ഇരൈവൻ, സൈറൻ എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ഉൾപ്പെടുന്നു. ബ്രദർ, കാദളിക നേരമില്ലൈ തുടങ്ങിയ വരാനിരിക്കുന്ന പ്രോജക്ടുകളിലാണ് അദ്ദേഹം അഭിനയിക്കുന്നത്.
അതേ സമയം പെട്ടെന്ന് ഇങ്ങനെ വിവാഹ മോചന വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ ആരാധകർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+