'ഒരാളുമായും കിസ് സീൻ ഇല്ല,കാരണം'; ചിരി പടർത്തി ജയറാമിന്റെ മറുപടി..'സരിതയെ കുറിച്ചോർക്കുമ്പോൾ വേദന'
അടുത്തിടെയായിരുന്നു നടൻ ജയറാമിന്റ മകൾ ചക്കി എന്ന് വിളിക്കുന്ന മാളവികയുടെ വിവാഹം കഴിഞ്ഞത്. സുഹൃത്തായ നവീനിനെ ആയിരുന്നു മാളവിക വിവാഹം കഴിച്ചത്. മാതാപിതാക്കളെ പോലെ തന്നെ ഇരുവരുടേതും പ്രണയവിവാഹം ആയിരുന്നു. ആഡംബരപൂർവ്വമായിരുന്നു വിവാഹത്തിന്റെ ചടങ്ങുകൾ. സിനിമ മേഖലയിലെ താരങ്ങൾ ഒന്നടങ്കം പങ്കെടുത്ത ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളുമെല്ലാം വൈറലായിരുന്നു.
ഇപ്പോഴിതാ ജയറാമിന്റെ വീട്ടിൽ വീണ്ടുമൊരു കല്ല്യാണമേളം തുടങ്ങുകയാണ്. മകൻ കാളിദാസിന്റെ വിവാഹമാണ് നടക്കാനിരിക്കുന്നത്. ഡിസംബറിലാണ് വിവാഹം. കഴിഞ്ഞ ദിവസം ജയറാമും കുടുംബവും വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന് കൈമാറുന്ന ഫോട്ടോകൾ പുറത്തുവന്നിരുന്നു. മോഡൽ ആയ തരിണിയെ ആണ് കാളിദാസ് വിവാഹം കഴിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടേയും വിവാഹം.

ഇപ്പോഴിതാ മക്കളുടെ വിവാഹത്തെ കുറിച്ച് പറയുകയാണ് ജയറാം. രണ്ട് പേരുടേയും വിവാഹം ഒരേ വർഷം തന്നെ നടത്താനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ജയറാം പറഞ്ഞു. ഒരു അവാർഡ് നിശയ്ക്കിടെ അവതാരകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.
'ഒരു വർഷം തന്നെ എന്റെ രണ്ട് മക്കളും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നുവെന്നത് വളരെ സന്തോഷം ഉള്ള കാര്യമാണ്. മക്കൾക്ക് ഞാനൊരു ഉപദേശവും നൽകാറില്ല. അവരുടെ ഉപദേശം ഞാനാണ് സ്വീകരിക്കാറുള്ളത്. വിവാഹത്തിനായാലും എല്ലാ കാര്യങ്ങളും അവര് തന്നെയാണ് ചെയ്യുന്നത്. മക്കളിൽ നിന്നാണ് നമ്മൾ ഇപ്പോൾ പലതും പഠിക്കുന്നത്', ജയറാം പറഞ്ഞു.
മുപ്പത്തിയേഴ് വർഷമായി സാർ സിനിമയിലുണ്ട്, എന്തുകൊണ്ടാണ് ഒരു കിസ് സീൻ പോലും ചെയ്തില്ല എന്ന് അവതാരകർ ചോദിക്കുമ്പോൾ ചിരിയായിരുന്നു ജയറാമിന്റെ മറുപടി. വേദിയിലിരിക്കുന്ന ആർക്കെങ്കിലും ഒരു കിസ് കൊടുക്കുന്നോയെന്ന ചോദ്യത്തിന് നടി അഭിരാമിക്ക് അദ്ദേഹം ഒരു ഫ്ലൈയിങ് കിസ് നൽകി. തങ്ങൾ ഒരുമിച്ച് അഭിനയിച്ചവരാണെന്നും ജയറാം പറഞ്ഞു.
ഇതിനിടയിൽ താരത്തിന്റെ സിനിമകളിലെ ചില രംഗങ്ങൾ വേദിയിൽ അവതാരകർ പ്രദർശിപ്പിച്ചു. സീനിൽ കാണുന്നവരെ കുറിച്ചുള്ള ഓർമ പങ്കുവെയ്ക്കാനും ആവശ്യപ്പെട്ടു. നടി സരിതയ്ക്കൊപ്പമുള്ള ഒരു രംഗമായിരുന്നു കാണിച്ച രംഗങ്ങളിൽ ഒന്ന്. താൻ ഏറെ വിഷമത്തോടെയാണ് ഈ രംഗം കാണാറുള്ളതെന്ന് നടൻ പറഞ്ഞു. അതിന്റെ കാരണവും താരം വ്യക്തമാക്കി.
'ഈ രംഗം കാണുമ്പോൾ എനിക്ക് എപ്പോഴും വലിയ ദുഃഖം തോന്നും. സരിത മാഡം എത്ര ടാലന്റഡ് ആണെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമേ ഇല്ല. അവർക്കൊരു ദേശീയ അവാർഡ് കിട്ടിയേ ഇല്ലെന്ന് കേൾക്കുന്നത് വലിയ സങ്കടമാണ്. ജൂലി ഗണപതി എന്ന സിനിമ ചെയ്യുമ്പോൾ ഓരോ സീനിലും ഞാൻ പറയുമായിരുന്നു, താങ്കൾക്ക് തീർച്ചയായും ദേശീയ അവാർഡ് കിട്ടുമെന്ന്. എന്നാൽ അവർക്ക് ലഭിച്ചില്ല, കാരണം ദേശീയ അവാർഡിനായി ആ സിനിമ അയച്ചത് പോലുമില്ല. ആ സിനിമയിലെ രംഗങ്ങൾ കാണുമ്പോൾ ഇപ്പോഴും സങ്കടം തോന്നും', ജയറാം പറഞ്ഞു.












Click it and Unblock the Notifications