Get Updates
Get notified of breaking news, exclusive insights, and must-see stories!

മാളവികയും ഭർത്താവും എവിടെയാണ്? 'അപ്പോൾ ഇതാണല്ലേ പുതിയ വിശേഷം', ഏറ്റെടുത്ത് ആരാധകർ

നടൻ ജയറാമിന്റെയും പാർവതിയുടെയും‌‌ മകൾ മാളവിക ജയറാമിന്റെ വിവാഹം മേയ് മാസത്തിലായിരുന്നു. ​ഗുരുവായൂരിൽ വെച്ച് വളരെ ലളിതമായിട്ടാണ് നടന്നത്. എന്നാൽ ആർഭാടം നിറഞ്ഞതായിരുന്നു വിവാഹ സൽക്കാരം. പാലക്കാട് സ്വദേശിയായ നവനീത് ​ഗിരീഷ് ആണ് മാളവികയുടെ ഭർത്താവ്. ദിവസങ്ങളോളം ഇവരുടെ വിവാഹാഘോഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നത്.

മൂന്നിടങ്ങളിലായി ആണ് റിസപ്ഷൻ നടന്നിരുന്നത്, ഓരോ പരിപാടിയിലും വ്യത്യസ്ത ലുക്കിലാണ് മാളവിക എത്തിയത്. മാളവികയുടെ ലുക്കും ചർച്ചയായിരുന്നു. വിവാഹത്തിരക്കുകളൊക്കെ കഴിഞ്ഞ് നവനീതും മാളവികയും ജയറാമിന്റെയും പാർവതിയുടെയും വീട്ടിലേക്ക് വിരുന്ന് എത്തുകയും ചെയ്തിരുന്നു. മാളവിക വളർന്നു വലുതായ ചെന്നൈയിലെ വീട്ടിലേക്ക് ആഘോഷപൂർവ്വമാണ് ജയറാമും പാർവതിയും സ്വീകരിച്ചത്.

chakki malavika

പാലക്കാട് സ്വദേശി ആണെങ്കിലും നവനീത് യു കെയിലാണ്. യു കെയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ് നവനീത്. നവനീതിനൊപ്പം മാളവികയും യു കെയിലേക്ക് പോകും എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. മാളവിക സ്പോർട്സ് മാനേജ്മെന്റിൽ മാസ്റ്റർ ഡി​ഗ്രി പൂർത്തിയാക്കിയതാണ്.

വിവാഹ ആഘോഷങ്ങൾ അവസാനിച്ചതായി അറിയിച്ച് കൊണ്ട് മാളവിക ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് ശേഷം ഇരുവരുടേയും കാര്യമായ വിശേഷങ്ങളൊന്നും പങ്കുവെച്ചിരുന്നില്ല. ഇതോടെ മാളവികയും ഭർത്താവും എവിടെയാണ്.

രണ്ടാളും യുകെയിൽ എത്തിയോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ആരാധകർ ഉയർത്തി. മാളവിക യു കെയിലേക്ക് പോകുമെന്ന് നേരത്തെ തന്നെ പറഞ്ഞതിനാൽ അവിടേക്ക് പോയിക്കാണുമെന്നാണ് ആരാധകർ പറയുന്നത്. ആരാധകരുടെ ഊഹം തെറ്റിയിട്ടില്ല. നവനീത് ജോലിയെടുക്ക നാട്ടിലാണ് മാളവിക ഇപ്പോൾ.

നവനീത് ​ഗരീഷ് ഇം​ഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് ജോലി. മാളവികയും ഭർത്താവും മാഞ്ചസ്റ്ററിലെ മികച്ച ബേക്കറിയിൽ നിന്നും ഭക്ഷണം വാങ്ങിക്കഴിക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. ചിത്രം പകർത്തുന്ന തന്റെയും നവനീതിന്റെയും ഫോട്ടോയാണ് മാളവിക ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നത്. എന്തായാലും മാളവികയുടെ പുതിയ വിശേഷം അറിഞ്ഞതിലുള്ള സന്തോഷത്തിലാണ് ആരാധകർ.

അതേ സമയം മാളവികയുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ കാളിദാസന്റെ വിവാഹത്തിനെക്കുറിച്ചും ആരാധകർ ചോദിച്ച് തുടങ്ങി. കാളിദാസന്റെ വിവാഹ നിശ്ചയമായിരുന്നു ആദ്യം കഴിഞ്ഞത്. ഇതിന് പിന്നാലെയാണ് മാളവികയുടെ നിശ്ചയം കഴിഞ്ഞത്. കാളിദാസിന്റെ പ്രതിശ്രുത വധു തരിണിയാണ്. കാളിദാസും തരിണിയും പ്രണയത്തിലായിരുന്നു.

കാളിദാസ് തന്നെയാണ് പ്രണയം വെളിപ്പെടുത്തിയത്. ഓണക്കാലത്ത് കാളിദാസിനും ജയറാമിനും പാർവതിക്കും മാളവികയ്ക്കും ഒപ്പം തരിണിയും ഉള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ കാളിദാസും തരിണിയും പ്രണയത്തിലാണോ എന്ന ചോദ്യം ഉയർന്നു. വാലന്റൈൻസ് ദിനത്തിൽ ആയിരുന്നു കാളിദാസ് താൻ പ്രണയത്തിലാണെന്ന് വ്യക്തമാക്കിയത് . ചക്കിയുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ കാളിദാസിന്റെ വിവാഹം എന്നാണെന്ന് ആരാധകർ ചോദിച്ച് തുടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+