മഞ്ജു വാര്യർ ആയാൽ മറക്കരുത് എന്ന് പറഞ്ഞ് പെൺകുട്ടികളെ മുറിയിലേക്ക് കയറ്റി വിട്ടവനെ അറിയാം';ശാന്തിവിള ദിനേശ്
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടര്‍ന്നുള്ള വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലെടുത്തിൽ നടൻ ജയസൂര്യയ്ക്കും സംവിധായകൻ ബാലചന്ദ്രകുമാറിനും എതിരെ പോലീസ് കേസ് എടുത്തിരുന്നു. എന്നാൽ ഇരുവർക്കുമെതിരെ തെളിവില്ലെന്ന് കാണിച്ച് കേസ് അവസാനിപ്പിച്ചിരിക്കുകയാണ് പോലീസ്. ഉപ്പോഴിതാ കേസിലും ആരോപണങ്ങളിലും പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം
'വഞ്ചനയിൽ ചതിപാടില്ലെന്ന് പറഞ്ഞത് നെടുമുടി വേണു ചേട്ടനാണ്. ആ പക്ഷക്കാരനാണ് ഞാനും. പലതരത്തിലുള്ള പീഡനങ്ങൾ സിനിമയിൽ ഉണ്ടെന്ന പക്ഷക്കാരനാണ് ഞാൻ. ഒരു ചാൻസ് ഒപ്പിച്ച് തരാൻ നോക്കിയും കണ്ടുമൊക്കെ നിൽക്കണം. നാളെ വളർന്ന് എന്ന് പറഞ്ഞ് നമ്മളെ മറക്കരുതെന്ന് പറഞ്ഞ് പെൺകുട്ടികളെ മുറിയിൽ കൊണ്ടുവിട്ട് പോകുന്ന കുറെ മാമാൻമാരെ എനിക്ക് അറിയാം. നമ്മുടെ വീട്ടിലെ കഷ്ടപ്പാട് അറിയാലോ മോൾ ഒന്ന് കണ്ണടച്ചാൽ മതി എന്ന് ഉപദേശിക്കുന്ന അമ്മമാരും ചേച്ചിമാരും ഉണ്ട്. ഞാനും മോളും എന്തിനും റെഡിയാണ് പക്ഷെ ചതിക്കരുത് വേഷം തന്ന് സഹായിക്കണം എന്ന് പറയുന്നവരും ഉണ്ട്. രണ്ട് പടങ്ങളിൽ അഭിനയിച്ചാൽ പറയുന്ന കാശ് മണ്ടൻമാരിൽ നിന്നും വാങ്ങി കിയ കാറും രണ്ടും മുന്നും കോടിയുടെ ഫ്ലാറ്റൊക്കെ വാങ്ങി നമ്മുക്ക് അന്തസായി ജീവിക്കാം എന്ന് കരുതുന്നവും ഉണ്ട്.

മദ്രാസ് സെൻട്രലിൽ ട്രെയിൻ ഇറങ്ങി ഓട്ടോ പിടിച്ചാൽ മലയാളിയാണെന്ന് തിരിച്ചറിഞ്ഞാൽ അപ്പോൾ ഓട്ടോക്കാരൻ ചോദിക്കും റിലാക്സ് പണ്ണണമോ സർ എന്ന്. ഉടൻ ഫോണെടുത്ത് കാണിച്ച് തരും മലയാളി പൊണ്ണാണ് സാർ എന്ന് പറയും. പല പെണ്ണുങ്ങളുടേയും ഫോട്ടോ കാണിക്കും. ആ ഫോട്ടോയിൽ ഉള്ളൊരാൾ ഹേമക്കമ്മിറ്റി വന്നശേഷം മലയാളി സിനിമയിലെ ഒരുപാട് പേർ പീഡിപ്പിച്ചുവെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. കണ്ടിട്ടുള്ളത് കൊണ്ടാണ് ഞാൻ പറയുന്നത്.
അഭിമാനം ആണ് സാറേ വലുത്, എന്റെ മകളെ നൃത്തമൊക്കെ പഠിപ്പിച്ച് ഒരു അഭിനേത്രി ആക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷെ ഞങ്ങളുടെ മാനം വിട്ട് ഈ കോപ്പ് വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപോകുന്ന അന്തസുള്ള അമ്മമാരും ഉണ്ട്. മകൾ ചെറുതല്ലേ സാറേ നിങ്ങളുടെ മകളുടെ പ്രായം പോലും ഇല്ല ഞാൻ വരാം എന്ന് പറയുന്ന ഹതഭാഗ്യരായ അമ്മമാരും ഉണ്ട്. ദേഹത്ത് തൊട്ടപ്പോ സംവിധായകന്റെ മുഖം നോക്കാതെ പൊട്ടിച്ചിട്ട് ഇറങ്ങിപ്പോയ നട്ടെല്ലിന് ഉറപ്പുള്ള പെൺപിള്ളേരും മലയാള സിനിമയിൽ ഉണ്ട്.
ഐശ്വര്യ റായി ആക്കാം, പട്ടണം റഷീദാക്കാം എന്നൊക്കെ പറഞ്ഞ് ഉപയോഗിച്ചിട്ട് അവർക്ക് വേണ്ടത് ചെയ്ത് കൊടുക്കാതെ പറ്റിക്കരുത് എന്ന പക്ഷക്കാരാനാണ് ഞാൻ. ഇതൊന്നും തലയും വാലും ഇല്ലാതെ പറയുന്നതല്ല ഞാൻ. സകലകലാ വല്ലഭൻ ആയ ബാലചന്ദ്രമേനോനെതിരെ പീഡന കേസ് എടുത്തല്ലോ, സാക്ഷിയായി കൊണ്ടുവന്നവർ തന്നെ പരാതിക്കാരിക്ക് എതിരായതിനാൽ കട്ടയും പടവും മടക്കാൻ പോലീസ് തീരുമാനിച്ചു. 2008 ൽ ദേ ഇങ്ങോട്ട് നോക്കിയെ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. മുകേഷ് അടക്കം കുറേ പേരുടെ പേരിൽ ഇതേ കേസ് കൊടുത്തിട്ടുണ്ട്. അത്തരത്തിലൊരു പാവം അതിജീവിതയാണ്.
മലയാള സിനിമയിൽ ഇനി അവർ പരാതി പറയാത്ത ആകും ഇല്ല. ജയസൂര്യയുടെ പേരിൽ കൊടുത്ത പരാതി കണ്ടാൽ തോന്നും ഇവനൊരു കാമഭ്രാന്തൻ ആണെന്ന്. സെക്രട്ടറിയേറ്റിൽ ശുചിമുറിയിൽ വെച്ച് പീഡിപ്പിച്ചെന്നാണ് ആരോപണം. ഒന്നാലോചിച്ച് നോക്കിയേ ജയസൂര്യയെ പോലൊരു പയ്യൻ ഒരു തള്ളയെ ശുചിമുറിയിൽ വെച്ച് പീഡിപ്പിച്ചെന്ന്. അതിരുകടന്ന ആരോപണം ആയിപ്പോയില്ലേ, ഏത് മുറിയിൽ വെച്ച പീഡിപ്പിച്ചെന്ന ചോദ്യത്തിന് പരാതിക്കാരിക്ക് തന്നെ ധാരണ ഇല്ല. അങ്ങനെ ആ പരാതി കുളമായി. ഇതിൽ നിന്നൊക്കെ പഠിക്കേണ്ടവർ പഠിക്കട്ടെ പഠിക്കാത്തവർ ഇതുപോലെ നാറട്ടെ'.












Click it and Unblock the Notifications