Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തമായി ആഡംബര കാറും ബൈക്കും, കൊച്ചിയിൽ വില്ല; ആസ്തിയിലും പ്രതിഫലത്തിലും ഒട്ടുംപിന്നിലല്ല ജയസൂര്യ

മിമിക്രി രം​ഗത്ത് നിന്നും സിനിമയിൽ എത്തിയ താരമാണ് ജയസൂര്യ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ മുൻനിര താരങ്ങളുടെ പട്ടികയിൽ ജയസൂര്യ സ്ഥാനം പിടിക്കുകയും ചെയ്തു. ഇന്ന് ഒരു സിനിമയ്ക്ക് കോടികളാണ് ജയസൂര്യ വാങ്ങുന്ന പ്രതിഫലം എന്നാണ് റിപ്പോർട്ട്. മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം ഉൾ‌പ്പെടെ നിരവധി പുരസ്കാരങ്ങൾ ജയസൂര്യയ്ക്ക് ലഭിച്ചിരുന്നു. തുടർച്ചായായി സിനിമകൾ ചെയ്യുന്ന രീതിയല്ല ജയസൂര്യയുടേത്.

അതുകൊണ്ട് തന്നെ ചെയ്യുന്ന സിനിമകൾക്ക് താരം നല്ല പ്രതിഫലം വാങ്ങിക്കാറുണ്ട് എന്നാണ് വിവരം. അഭിനയത്തിലൂടെ മാത്രമല്ല താരം വരുമാനം ഉണ്ടാക്കുന്നത്. നിരവധി ബ്രാൻഡുകളുടെ അംബാസിഡർ കൂടിയാണ് ജയസൂര്യ. അതുപോലെ ടി വി പരസ്യങ്ങളിലും താരം അഭിനയിക്കാറുണ്ട്. റിപ്പോർട്ടുകൾ പറയുന്നത് ശരിയാണെങ്കിൽ ജയസൂര്യയ്ക്ക് സ്വന്തമായി ഒരു മേഴ്സിഡസ് ബെൻസ് ജി എൽ സി കാർ സ്വന്തമായുണ്ട്.

jayasurya

കൂടാതെ കൊച്ചിയിൽ ഒരു ഫ്ലാറ്റും ജയസൂര്യയ്ക്കുണ്ട്. അടുത്തിടെയാണ് അദ്ദേഹം മേഴ്സിഡസ് ബെൻസ് ബി ക്ലാസ് താരം സ്വന്തമാക്കിയത്. ഇത് കൂടാതെ Jaguar XE, BMW 520D, അത്യാഡംബരം ബൈക്കും അദ്ദേഹത്തിന്റെ ഗ്യാരേജിൽ ഉണ്ടെന്നാണ് പറയുന്നത്. ഒരു സിനിമയ്ക്ക് ജയസൂര്യ 1. 5 കോടി ആണ് ഈടാക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ പറയുന്നത്. ഒപ്പം ബിസിനസ്സ് സംരംഭങ്ങളുമുണ്ട്.

ചെറിയ ചെറിയ വേഷങ്ങളിൽ സിനിമയിൽ ചെയ്തിരുന്ന ജയസൂര്യ 2002ൽ ആണ് ഊമപ്പെണ്ണിന് ഉരിയാട പയ്യൻ എന്ന സിനിമയിലൂടെ നായകനായി എത്തുന്നത്. പിന്നീട് സ്വപ്നക്കൂട്, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു എന്നീ സിനിമകളിലെ അഭിനയത്തോടെ മലയാള സിനിമയിലെ മുൻനിര നായകനായി താരം ഉയർന്ന. ആദ്യകാലങ്ങളിൽ കൂടുതലും കോമഡി വേഷങ്ങളായിരുന്നു ചെയ്തത്. പിന്നീട് ആക്ഷൻ വേഷങ്ങൾ ഉൾപ്പെടെ താരം ചെയ്തു. നെ​ഗറ്റീവ് വേഷങ്ങളിലും താരം എത്തിയിട്ടുണ്ട്.

കത്തനാരാണ് ജയസൂര്യയുടേതായി വരാനിരിക്കുന്ന ചിത്രം. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയിരിക്കും കത്തനാർ. മിനി സ്ക്രീനുകളിലും നാടകങ്ങളിലും മറ്റും കണ്ട് പരിചയിച്ച കത്തനാരിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥയും കഥാപാത്രവുമാകും സിനിമയിലേത്. കത്തനാരെ ബിഗ് കാൻവാസിൽ ഒരുക്കാനാണ് അണിയറക്കാർ പദ്ധതിയിടുന്നത്. 2024 ൽ റിലീസ് ചെയ്യുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+