'ദിലീപും ജയറാമുമടക്കം ഇത് പറഞ്ഞിട്ടില്ലേ, തെറ്റായിപ്പോയെന്ന് ഇപ്പോൾ ജയസൂര്യക്ക് തോന്നിക്കാണും'; വൈറലായി വീഡിയോ
ഏറെ ആരാധകരുള്ള നടനാണ് ജയസൂര്യ. വ്യത്യസ്ത വേഷങ്ങൾ തിരഞ്ഞെടുത്ത് അത് മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിൽ എന്നും ജയസൂര്യ മുന്നിൽ തന്നെയാണ്. എന്നാൽ പലപ്പോഴും ഇന്റർവ്യൂവിൽ ജയസൂര്യ പറയുന്ന കാര്യങ്ങൾ വിമർശിക്കപ്പെടാറുണ്ട്. നന്മമരം എന്ന് വിളിച്ച് ജയസൂര്യയെ പരിഹസിക്കാറുമുണ്ട്. ഇപ്പോൾ ജയസൂര്യ ബോഡി ഷെയ്മിംഗിനെക്കുറിച്ച് പറയുന്ന ഒരു വീഡിയോയും ഒരു നടിയെ തടിയുടെ പേരിൽ കളിയാക്കുന്ന വീഡിയോയും ചേർത്തുള്ള ട്രോൾ ആണ് സോഷ്യൽ മീഡിയയയിൽ വൈറൽ ആയിരിക്കുന്നത്. എന്നാൽ ഈ ട്രോളിന് താഴെ ധാരാളം വിമർശനം ഉയരുന്നുണ്ട്.
ഈ വീഡിയോേകൾ റിവേഴ് ഓർഡറിലാണ് കൊടുത്തിരിക്കുന്നത്. പഴയ വീഡിയോ രണ്ടാമതും അടുത്തിടെ പറഞ്ഞ വീഡിയോ ആദ്യവും കൊടുത്താണ് ട്രോൾ. ഇക്കാര്യം വ്യക്തമാക്കിയാണ് കമന്റുകള്‍. മനുഷ്യന്മാർക്ക് തിരിച്ചറിവ് ഉണ്ടാവുക എന്നതാണ് വലിയ കാര്യം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ എന്തിനാണ് വീഡിയോ ഇട്ടത് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

ജയസൂര്യ അടുത്തിടെ പറഞ്ഞത് ഇങ്ങനെ:
ചിലർ ചിരിക്കുമ്പോൾ പല്ലിന്റെ ഇവിടെ ചില പ്രശ്‌നങ്ങൾ ഉണ്ടാവും, എന്താടാ കോന്ത്രപ്പല്ലാണല്ലോ എന്ന് പറഞ്ഞ് തമാശയാക്കിയാൽ അവന്റെ ലൈഫിൽ നിന്നാ ചിരി നഷ്ടമാകും ഇത്രയും പേർ കളിയാക്കുന്നത് കൊണ്ട്. എത്രയോ പേരുടെ ചിരി നഷ്ടമായിട്ടുണ്ടെന്നോ. അവരുടെ ഏറ്റവും ഭംഗിയുള്ള ഒന്നാണ് ആ ചിരി. ഈ കളിയാക്കൽ കാരണം ഈ ചിരി അവരുടെ ലൈഫിൽ നിന്ന് പോയിപ്പോകും. തടിയുടെ കാര്യത്തിലും നിറത്തിന്റെ കാര്യത്തിലും ഒക്കെ കളിയാക്കുമ്പോൾ ഇത് തന്നെയാണ് സംഭവിക്കുന്നതെന്ന് ജയസൂര്യ പറയുന്നുണ്ട്. പഴയ വീഡിയോയിൽ ഒരു പരിപാടിക്കിടെ ഒരു നടിയെ ആനയോട് ഉപമിച്ചാണ് ജയസൂര്യ സംസാരിക്കുന്നത്. ഈ രണ്ട് വീഡിയോ ചേർത്താണ് ട്രോൾ
നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. '' ജയസൂര്യയോട് വലിയ മതിപ്പ് ഒന്നുല്ല എന്നാലും പറയാണ് മറ്റേത് പഴയ വീഡിയോ അല്ലെ ആ കാലത്ത് ദിലീപ്, ജയറാം അടക്കം ഈ നാട്ടിലെ സാധാരണക്കാർ വരെ കോമഡി പറയുന്നത് മറ്റൊരാളെ ബോഡി ഷെയിമിങ് നടത്തിയും കളിയാക്കിയിട്ടും ആണ്. കാലഘട്ടം മാറിയപ്പോൾ കുറേപേർക്ക് വിവരം, ബുദ്ധിയൊക്കെ വെച്ചു തിരിച്ചറിവ് ഉണ്ടായി.. ബോഡി ഷെയിമിങ് എന്താണെന്ന് മനസിലായി,
ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിലാണല്ലോ ആളുകൾക്ക് ബോധോദയം വരുന്നത്. മറ്റേത് പഴയ വീഡിയോ അല്ലേ. അങ്ങേർക്ക് വിവരം വച്ചത് പിന്നീടാവാം. എല്ലാം തികഞ്ഞൊന്നും ആരും ജനിക്കുന്നില്ലലോ, ഇത് പറഞ്ഞതിന് ശേഷം വർഷങ്ങൾക്ക് ശേഷം ആണ് ജയസൂര്യ ആ ഇന്റർവ്യുവിൽ അത് പറയുന്നത്. അന്ന് പുള്ളി പറഞ്ഞത് തെറ്റായി പോയി എന്ന് മനസിലാക്കിയ കാര്യമാണ് ഇന്റർവ്യുവിൽ പറയുന്നത്, അന്ന് പുള്ളി അങ്ങനെ ആയിരുന്നു... ഇന്ന് മാറിക്കാണും... അതാണ് ആ ഇൻ്റർവ്യുവിൽ കണ്ടത്, എന്നിങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications