സോഷ്യൽ മീഡിയ വരുമാനം വെളിപ്പെടുത്തി ജാസിയും ആഷിയും; ഒരു മാസം കിട്ടുന്നത് ഇത്ര ലക്ഷം
കൊച്ചി: സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളാണ് ജാസിയും പങ്കാളിയായ ആഷിയും. എന്നാൽ പലപ്പോഴും കടുത്ത അധിക്ഷേപങ്ങൾ ഇവർക്കെതിരെ ഉയരാറുണ്ട്. ഇരുവരുടേയും ബന്ധം തന്നെയാണ് പലരുേടയും പ്രശ്നം. ഇപ്പോഴിതാ തങ്ങൾക്കെതിരെ ഉയരുന്ന പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകുകയാണ് താരങ്ങൾ. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം.
'നിങ്ങൾ എങ്ങനെയാണ് സെക്സ് ചെയ്യുന്നത് എന്നാണ് പലർക്കും അറിയേണ്ടത്. ആഷിയും ഞാനും ഒകെയാണോ എന്നൊക്കെയാണ് ചോദ്യങ്ങൾ. സെക്സിന് ജീവിതത്തിൽ പ്രാധാന്യം ഉണ്ട്. എന്നാൽ അതിനെക്കാളൊക്കെ ഉപരി ഒരു ബന്ധത്തിൽ പരസ്പര സ്നേഹവും മനസിലാക്കലുമൊക്കെ പ്രധാനമാണ്. പലർക്കും ഇതിൽ കൂടുതലും അറിയാം. ഞങ്ങൾ എല്ലാം ലൈവായി വന്ന് കാണിക്കണമെന്നാണോ പലരും ആഗ്രഹിക്കുന്നത്. വിവാഹം എപ്പോഴാണ്, ഞങ്ങൾ പരസ്പരം പിടിച്ചുവെച്ചിരിക്കുകയാണോ, എന്റെ പണം കണ്ടിട്ടാണോ ജാസി ജീവിക്കുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങളും വരാറുണ്ട്.
ഇങ്ങനെയുള്ള ചോദ്യങ്ങളോട് പ്രതികരിക്കാറില്ല.

ഭാവിയിൽ ഒരു കുട്ടി വേണമെന്നൊക്കെയുള്ള പ്ലാൻ ഉണ്ട്. ഇടക്ക് ഞങ്ങൾ സംസാരിച്ചിരുന്നു. എന്തായാലും ഇപ്പോൾ ഇല്ല. എന്റെ ആദ്യ ബന്ധത്തിലെ വിവാഹമോചന നടപടികളെല്ലാം പൂർത്തിയായതാണ്. എനിക്ക് ആ ബന്ധത്തിൽ കുട്ടികളൊന്നുമില്ല. ആ കുട്ടിക്കൊപ്പം ഒരു മാസം മാത്രമാണ് ഞാൻ ജീവിച്ചത്. പിന്നീട് ഞാൻ ഗൾഫിൽ എത്തി. പ്രശ്നങ്ങളൊക്കെ ആയ ശേഷം നാട്ടിലെത്തി ആ ബന്ധം നിയപരമായി അവസാനിപ്പിച്ചു. ആ കുട്ടിക്ക് തക്കതായ നഷ്ടപരിഹാരം നൽകിയതാണ്.
ആ പെൺകുട്ടിയെ വിവാഹം കഴിച്ചതിൽ കുറ്റബോധം ഇല്ല, പക്ഷെ വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് വിവാഹം കഴിക്കാൻ നിർബന്ധിതനാകുകയായിരുന്നു. പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ വേർപിരിഞ്ഞത്. അല്ലാതെ ഞാൻ ആ കുട്ടിയുടെ ജീവിതം തകർത്തിട്ടില്ല. ഞാൻ ആ കുട്ടിയെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. അതോണ്ട് അങ്ങനെ അവളെ ദ്രോഹിച്ചെന്ന തോന്നൽ ഇല്ല. ആ കുട്ടിയുമായി ബന്ധമൊന്നുമില്ല ഇപ്പോൾ.
ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ വെറുക്കുന്നത് എനിക്കും ആഷിക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയ പെൺകുട്ടിയെ ആണ്. ആ കുട്ടിയോട് മാത്രമേ എനിക്ക് ജീവിതത്തിൽ ശത്രുത ഉള്ളൂ. ഇപ്പോഴും ആ കുട്ടി എന്നെ മനപ്പൂർവ്വം ഉപദ്രവിക്കും. ടിക് ടോക്കിൽ എന്റെ പഴയ വീഡിയോ ഇട്ട് മോശം കമന്റിടും. ആ കുട്ടി ബാറിലാണ് ജോലി ചെയ്യുന്നത്. ആ കുട്ടിയെ ഞാൻ ആ പ്രശ്നങ്ങൾക്ക് ശേഷം കണ്ടിട്ടില്ല. അന്ന് ആ പ്രശ്ന സമയത്ത് ഞാൻ ആഷിക്കെതിരെ വീഡിയോ ഇട്ടിരുന്നു. അത് ഇടേണ്ടെന്ന് പിന്നീട് തോന്നിയിട്ടുണ്ട്', ജാസി പറഞ്ഞു.
ബിഗ് ബോസിലേക്ക് അവസരം ലഭിച്ചാൽ തീർച്ചയായും താൻ പോകുമെന്നും ജാസി വ്യക്തമാക്കി. 'എനിക്ക് ഒരുപാട് കാലം അഭിനയിച്ച് നിൽക്കാൻ പറ്റില്ല. ഞാൻ എന്താണെന്ന് അറിഞ്ഞാൽ ജനങ്ങൾ എന്നെ ചേർത്ത് പിടിക്കും എന്ന വിശ്വാസം എനിക്ക് ഉണ്ട്. അതുകൊണ്ട് എന്നെ വിളിക്കണം എന്നാണ് അവരോട് അഭ്യർത്ഥിക്കാൻ കാരണം', താരം പറഞ്ഞു. സോഷ്യൽ മീഡിയ വരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ-'സോഷ്യൽ മീഡിയയിൽ നിന്നും ഞങ്ങൾക്ക് വരുമാനം ഉണ്ട്. ദുബായിൽ ടിക് ടോക്കിൽ ലൈവ് സ്ട്രീമിങ് എന്നൊരു പരിപാടി ഉണ്ട്. അത് ചെയ്ത് കഴിഞ്ഞാൽ അത്യാവശ്യം വലിയ രീതിയിൽ വരുമാനം ഉണ്ടാകും. ഏകദേശം ഒരു മാസം രണ്ട് ലക്ഷത്തിന് മുകളിൽ വരുമാനം ലഭിക്കും', ഇരുവരും വ്യക്തമാക്കി
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം












Click it and Unblock the Notifications