ദുബായിയിൽ ജാസിയുടേയും ആഷിയുടേയും വരുമാന മാർഗം എന്താണ്? തുറന്ന് പറഞ്ഞ് താരങ്ങൾ
സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളാണ് ജാസിയും പങ്കാളിയായ ആഷിയും. നിലവിൽ ദുബായിലാണ് ഇരുവരും. ആഷിയുടേയും ജാസിയുടേയും ജോലിയും വരുമാനവും എന്തൊണെന്നും ഇരുവരുടെ വീട്ടുകാരുമായുള്ള അടുപ്പം എങ്ങനെയൊക്കെയാണെന്നുമൊക്കെയുള്ള പല ചോദ്യങ്ങളും ഇരുവരുടേയും വീഡിയോയ്ക്ക് താഴെ ഉയരാറുണ്ട്. ഇപ്പോഴിതാ ഇതിനെ കുറിച്ചൊക്കെ തുറന്നുപറയുകയാണ് താരങ്ങൾ. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ജാസിയുടെ വാക്കുകൾ- 'നല്ല ജോലിയും ജീവിതവുമൊക്കെ ആഗ്രഹിച്ചാണ് ഞാൻ ദുബായിലേക്ക് പോയത്. ഇപ്പോഴും വീട്ടുകാരുമായി ഞാൻ കോൺടാക്ട് ഉണ്ട്. ഉമ്മ ദുബായിലേക്ക് വരാറുണ്ട്. ഞാൻ നാട്ടിലേക്ക് വരാറുണ്ട്. എൻറെ ചെറുപ്പകാലമൊന്നും ഓർക്കാൻ പോലും എനിക്ക് ഇഷ്ടമല്ല. വളരെ കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്. എനിക്ക് വളരെ കുറച്ച് സുഹൃത്തുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറെയൊക്കെ കുടുംബത്തിന് വേണ്ടി ജീവിച്ചു. കുടുംബമൊക്കെ സ്റ്റേബിൾ ആയതോടെ പിന്നെ എനിക്ക് വേണ്ടി ജീവിക്കണമെന്ന് തോന്നി. ഇല്ലേങ്കിൽ ഞാൻ എന്നോട് തന്നെ ചെയ്യുന്ന കുറ്റമായിരിക്കും എന്ന് തോന്നി. അങ്ങനെയാണ് ഞാൻ മാറുന്നത്.

ഞാനും ആഷിയും വളരെ നല്ല സുഹൃത്തുക്കളായിരുന്നു. ആ സമയത്ത് റിലേഷനിലായിരുന്നു ആഷി. ആ റിലേഷൻ ബ്രേക്കപ്പ് ആയപ്പോൾ അവനെ ഞാൻ വളരെ അധികം പിന്തുണച്ചു. രണ്ട് പേരും ഒരേ പോലെ ചിന്തിക്കുന്നവരാണ്. എന്നാൽ ഒന്നിച്ച് മുന്നോട്ട് പോകാമെന്ന് കരുതി. എത്രകാലം പോകുമെന്ന് അറിയില്ല. എന്നാൽ പോകുന്ന കാലത്തോളം സന്തോഷത്തോടെ പോകാമെന്ന് കരുതി.
ആളുകളുടെ പെരുമാറ്റങ്ങളൊക്കെ ആദ്യമൊക്കെ വിഷമം ഉണ്ടാക്കിയിരുന്നു. ഇപ്പോൾ അങ്ങനെയൊരു തോന്നൽ ഇല്ല. നമ്മളെ മനസിലാക്കുന്ന കുറച്ച് പേരുണ്ടെങ്കിൽ അത് മതി. പിന്നെ ഇപ്പോൾ കുറെയൊക്കെ മാറി. പണ്ടൊക്കെ നമ്മളെ പോലൊരു സമൂഹത്തെ ഉൾക്കൊള്ളാൻ ആളുകൾക്ക് മടിയായിരുന്നു. എന്താണ് ഇവർ ഇങ്ങനെയൊക്കെ എന്ത ചിന്തയാണ്. ഇപ്പോൾ അങ്ങനെയില്ല. ദുബായിൽ ഒട്ടും ഇല്ല. ആഷിയുടെ കുടുംബവുമായി ബന്ധമില്ല. സഹോദരങ്ങളൊന്നും സംസാരിക്കാറില്ല. അമ്മയുമായി അടുപ്പമുണ്ട്.
ഞാൻ ഇതിനോടകം തന്നെ എന്റെ ഉമ്മയോട് കാര്യങ്ങളൊക്കെ സംസാരിച്ചിട്ടുണ്ട്. ഉമ്മാക്ക് ഞാൻ എവിടെയാണെങ്കിലും സന്തോഷമായി ഇരുന്നാൽ മതിയെന്ന ചിന്തയാണ്. അവരുടെ കാലശേഷം എന്നെ ആര് നോക്കും സംരക്ഷിക്കും എന്നൊക്കെയുള്ള ആശങ്കയുണ്ട്. അല്ലാതെ മറ്റ് കുഴപ്പമൊന്നുമില്ല', ജാസി പറഞ്ഞു.
സോഷ്യൽ മീഡിയയും പെർഫ്യൂം ഷോപ്പുമാണ് തങ്ങളുടെ വരുമാനമാർഗം എന്നും ജാസി വ്യക്തമാക്കി. 'ഞങ്ങൾക്ക് ഒരു പെർഫ്യൂം ഷോപ്പുണ്ട്. വേറൊരു പാട്ണറുടെ കൂടെയാണ് ആ ഷോപ്പ് നടത്തുന്നത്. ആഷി പെർഫ്യൂം ഒക്കെ ഉണ്ടാക്കും. അതിന്റെ കോഴ്സ് കഴിഞ്ഞതാണ്. ഞാൻ സോഷ്യല് മീഡിയയിൽ റിവ്യൂസ് ഒക്കെ പറയും.ആഷി പോയി കഴിഞ്ഞാൽ ഞാൻ വീട്ടിൽ ഫ്രീയാണ്. എനിക്ക് തനിച്ച് ഇരിക്കാൻ ഇഷ്ടമല്ല. സുഹൃത്തുക്കളൊക്കെ അപ്പോൾ വരും, സംസാരിച്ചിരിക്കും. അവിടെ ടിക്ക് ടോക്കിൽ ലൈവ് സ്ട്രീമിങ്ങ് ഉണ്ട്. വരുമാനം വരും. ആഷി വരുന്നത് വരെ ഞാനാണ് ലൈവ് ചെയ്യുക, അത് കഴിഞ്ഞ് ആഷി വന്നാൽ അവൻ ഇരിക്കും, ഞാൻ കുക്ക് ചെയ്യും. ടിക്ക് ടോക്കിൽ ഗെയിം ചെയ്താൽ വരുമാനം വരും. ഒരുപാട് പേര് അത് ചെയ്യുന്നുണ്ട്'.












Click it and Unblock the Notifications