Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദുബായിൽ പോയാൽ പെണ്ണ് നാട്ടിൽ വന്നാൽ ആണ്'; ജാസിയുടെ മറുപടി, 'ആഷിക്ക് ഞാൻ വയറ് കാണിക്കുന്നത് ഇഷ്ടമല്ല'

സോഷ്യൽ മീഡിയയ്ക്ക് വൈറൽ ജോഡികളാണ് ജാസിയും ആഷിയും. ടിക്ക് ടോക്കിലുള്ളവർക്ക് ഇവരെ കുറിച്ച് കൂടുതൽ വിവരണങ്ങളൊന്നും ആവശ്യമില്ല. ഇരുവരുടേയും വീഡിയോകളെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. എന്നാൽ വിമർശനങ്ങൾക്കും യാതൊരു കുറവുമില്ല. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങളെയൊന്നും തങ്ങൾ ഇപ്പോൾ കാര്യമാക്കാറില്ലെന്ന് പറയുകയാണ് ജാസിയും ആഷിയും. മാത്രമല്ല വളരെ സന്തോഷകരമായ ജീവിതമാണ് തങ്ങൾ നയിക്കുന്നതെന്നും ഇരുവരും പറഞ്ഞു. മൂവ് വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഞങ്ങൾ ഒരേ വൈബ് ഉള്ള ആളുകളാണ്. ബാക്കിയുള്ളവർ എന്തൊക്കെ പറഞ്ഞാലും ഞങ്ങളുടെ ജീവിതത്തിൽ ഞാൻ ഹാപ്പിയാണ്. ഇപ്പോൾ ഞങ്ങളെ ആളുകൾ അംഗീകരിച്ച് തുടങ്ങിയിട്ടുണ്ട്. തുടക്കത്തിൽ വളരെ അധികം നെഗറ്റീവ് കമന്റുകൾ നേരിടേണ്ടി വന്നിട്ടുണ്ടായരുന്നു. ഇപ്പോൾ അതൊക്കെ മാറി. പരസ്പരം മനസിലാക്കി ജീവിക്കുന്നുവെന്നത് തന്നെയാണ് ഞങ്ങളുടെ സന്തോഷത്തിന് കാരണം. വിട്ടുവീഴ്ചയൊക്കെ ചെയ്ത് ജീവിക്കും. തെറ്റുകളൊക്കെ പരസ്പരം പൊറുത്ത് ജീവിക്കും. ജീവിതം കിടക്കുകയല്ലേ, വെറുതെ പ്രശ്നം ഉണ്ടാക്കി മുൻപോണ്ട് പോകേണ്ട കാര്യമില്ലല്ലോ.

jasi

ആഷിക്ക് കുറെ സൗഹൃദങ്ങൾ ഉണ്ട്. എന്നെ സംബന്ധിച്ച് വളരെ ചുരുക്കും സൗഹൃദങ്ങളെ ഉള്ളൂ. അവർ മതിയെനിക്ക്. നാട്ടിൽ വരുമ്പോൾ ആണും ദുബായിൽ പോകുമ്പോൾ പെണ്ണും എന്നൊക്കെയാണ് എനിക്ക് എതിരെ വരുന്ന കമന്റുകൾ. എല്ലാവരും ചോദിക്കാറുണ്ട് ഞാൻ ആണാണോ പെണ്ണാണോയെന്ന്. ഞാൻ മനുഷ്യനാണെന്ന് പറയാനാണ് എനിക്ക് ഇഷ്ടം. ഇപ്പോൾ എന്നെ എല്ലാവരും ആക്സപ്റ്റ് ചെയ്ത് തുടങ്ങിയ ചില ലേഡീസ് എന്നോട് ചോദിക്കുന്നത് എന്റെ കോസ്റ്റ്യൂമിനെ കുറിച്ചും വസ്ത്രത്തെ കുറിച്ചുമൊക്കെയാണ്. ഇതൊക്കെ എവിടെ നിന്നാണെന്നൊക്കെ ചോദിക്കും. ബ്യൂട്ടി ടിപ്സ് ഒക്കെ ചോദിക്കും. ഇതൊക്കെ സന്തോഷമാണ്.
സുഹൃത്തുക്കളുടെ നല്ല പിന്തുണയുണ്ട്. പക്ഷെ ബന്ധുക്കൾ അംഗീകരിച്ചിട്ടില്ല. എന്റെ പാട്ണർ തന്നെയാണ് ആഷി. ഞങ്ങൾ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോഷൂട്ടൊക്കെ അടിത്ത് പങ്കുവെച്ചിരുന്നു. അന്ന് കുറെ പേര് ആശംസ അറിയിച്ചു.

ഞാൻ ജീവിതത്തിൽ ഏറ്റവും വെറുക്കുന്നത് ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയ പെൺകുട്ടിയെ ആണ്. അവളോട് ഒരു കാലത്തും പൊറുക്കാൻ എനിക്ക് സാധിക്കില്ല. ഒരു സുഹഡത്തിനെ പോലെ ചിരിച്ച് ഞങ്ങൾക്കിടയിലേക്ക് കടന്ന് വന്നിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കി. അവൾ ഇപ്പോഴും എന്റെ പഴയ വീഡിയോ മോശം കാപ്ഷനോടെയൊക്കെ ഇടാറുണ്ട് അവർ. നിരന്തരമായി എന്നെ അവർ എന്നെ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്. എന്നെ കുറിച്ച് ആഷിക്ക് അവർ മോശം പറഞ്ഞ് തെറ്റിധരിപ്പിച്ചു. അതാണ് പ്രശ്നമായത്. ഞാൻ കർമ്മയിൽ വിശ്വസിക്കുന്ന ആളാണ്. ആ കുട്ടി എന്നെ കുറിച്ച് പറഞ്ഞതൊക്കെ കള്ളങ്ങളായിരുന്നു. എന്നാൽ ആ കുട്ടിയുടെ മുൻ ബന്ധങ്ങളെ കുറിച്ചൊക്കെയുള്ള തെളിവുകളുമായി അവരുടെ മുൻ കാമുകൻ എന്നെ കാണാൻ വന്നു. ഇതൊക്കെ ഞാ്‍ ആഷിക്ക് കാണിച്ച് കൊടുത്തു. അങ്ങനെയാണ് തിരിച്ചുവന്നത്.

ദുബായി നല്ല സ്ഥലമാണ്. അവിടെ ആരും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കില്ല. അതിനുള്ള സമയം ആളുകൾക്ക് ഇല്ല. ഞങ്ങളുടെ അപ്പുറത്തെ മുറിയിൽ ഉള്ളത് ആരാണെന്ന് പോലും ഞങ്ങൾക്ക് അറിയില്ല. ദുബായിൽ നിന്നും ബാഡ് ഇമേജ് നേരിട്ടിട്ടില്ല. എന്നാൽ നാട്ടിൽ വരുമ്പോൾ പലരും മോശമായി പെരുമാറിയിട്ടുണ്ട്. മുൻപാണ് കേട്ടോ. ഇപ്പോൾ പക്ഷെ കുറെയൊക്കെ മാറി.

ആഷി ഭയങ്കര പൊസസിവ് ആണ്. ഞാൻ വയറ് കാണിക്കുന്നതൊക്കെ പ്രശ്നമാണ്. അബായ ഇട്ട് നടക്കാനാണ് ഇഷ്ടം. സാരിയിട്ട് വീഡിയോ ചെയ്യുമ്പോൾ ചോദിക്കും ആരെ കാണിക്കാനാണെന്ന്', ചിരിച്ചുകൊണ്ട് ജാസി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+