Get Updates
Get notified of breaking news, exclusive insights, and must-see stories!

'നീ ഇവളെ അഴിച്ച് വിട്ടേക്കുകയാണോ, നീയൊരു ഭർത്താവാണോ, ആണാണെന്ന് പറയാൻ നാണമില്ല എന്നൊക്കെയാണ് മെസേജ്'; ജീവ

അവതരാകരായും സോഷ്യൽ മീഡിയ കണ്ടന്റ് ക്രീയേറ്റർമാരായും മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയ താരങ്ങളാണ് ജീവയും ഭാര്യ അപർണയും. ഇരുവരുടേയും യുട്യൂബ് വീഡിയോകളെല്ലാം തന്നെ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. ഇൻസ്റ്റഗ്രാമിലും ഇരുവർക്കും ആരാധകർ ഏറെയാണ്.

ഇപ്പോഴിതാ തങ്ങൾക്ക് സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വരുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് ഇരുവരും തുറന്ന് സംസാരിക്കുന്ന ഒരു അഭിമുഖം വൈറലാവുകയാണ്. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരുടേയും പ്രതികരണം. ഭാര്യയെ അഴിച്ച് വിട്ടേക്കുകയാണോയെന്ന് ഉൾപ്പെടെ ചോദിച്ച് സ്ത്രീകളടക്കം തനിക്ക് മെസേജ് അയച്ചിട്ടുണ്ടെന്ന് ജീവ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇരുവരുടേയും വാക്കുകളിലേക്ക്

aparna-jeeva

'സോഷ്യൽ മീഡിയയെ ചിലർ ടോക്സിസിറ്റി പരത്താൻ വേണ്ടി മാത്രം ഉപയോഗിക്കാറുണ്ട്. ഒരുപാട് പേർ സോഷ്യൽ മീഡിയയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കാമെന്ന് പൂർണമായും നമ്മുക്ക് ഒരു ഐഡിയ കിട്ടിയിട്ടില്ല. അത്ര വലിയൊരു പ്ലാറ്റ്ഫോമാണ് ഇത്. എന്നാൽ വ്യക്തിപരമായ ദേഷ്യം വെച്ച് ഒരാളെ മോശം പറയാനും തെറി വിളിക്കാനും വായി തോന്നിയത് എന്തും പറയാനുമുള്ള പ്ലാറ്റ്ഫോമായി അത് മാറിയിട്ടുണ്ട്. എത്ര പോസിറ്റീവായും ക്രീയേറ്റീവായും ഇത് ഉപയോഗിക്കാം. എത്ര പേർ നല്ല രീതിയിൽ ചെയ്യുന്നുണ്ട്.

നിങ്ങൾക്ക് ഒരാളെ ഇഷ്ടപ്പെടുന്നില്ലേൽ അത് മൈന്റാക്കാതെ പോയിക്കൂടെ? ഇതൊക്കെ മാറുമെന്ന് കരുതുന്നില്ല. ഇതൊക്കെ നമ്മളെ ശരിക്കും ഒരു മോശക്കാരാനാക്കും. പല വിഷയത്തിലും എനിക്ക് ഇടപെടണമെന്നൊക്കെ ഉണ്ട്. പക്ഷേ നല്ലതിനൊക്കെ ഇവിടെ മോശം വിലയാണ്. എന്തെങ്കിലും നല്ലത് ചെയ്താൽ അതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. ഇവൻ വലിയ നൻമമരമാണെന്ന തരത്തിലാണ് വിമർശനം.

ഭാര്യയെ ഫ്രീ ആയി വിട്ട് പുറകിലൂടെ നിനക്ക് നിന്റെ കാര്യങ്ങൾ നോക്കാനല്ലേ എന്നാണ് ചോദ്യം. ഇതൊന്നും ഞാൻ ആലോചിക്കാത്ത കാര്യമാണ്. എനിക്ക് സ്ത്രീകൾ മെസേജ് അയച്ചിട്ടുണ്ട്. നീയൊരു ഭർത്താവാണെന്ന് പറഞ്ഞ് നടക്കാൻ നാണമില്ലേ, നീ അവളെ അഴിച്ച് വിട്ടേക്കുകയാണോയെന്ന്. നീ ആണ് ആണോ എന്നൊക്കെ ചോദിക്കും. ഇത് തലയിൽ എടുത്ത് കഴിഞ്ഞാൽ നമ്മുടെ ജീവിതം എന്താ?

എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം ഭാര്യയെ കൊണ്ട് ഇടീക്കുന്നതാണോ ആണത്തം. ഞാന്‍ പറയുന്നിടത്ത് എന്റെ ഭാര്യ നില്‍ക്കുന്നതാണോ ആണത്തം. അതിലാണോ ആണത്തം ഉള്ളത്. ഭാര്യക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യിക്കാതിരിക്കുന്നിടത്താണോ ആണത്തമുള്ളത്. അതൊന്നും എനിക്ക് മനസിലാക്കാന്‍ പറ്റാത്ത കാര്യങ്ങളാണ്,അതൊന്നും ആലോചിക്കാൻ പറ്റാത്ത കാര്യമാണ്.

അമ്മയാണ് ഈ ഒരു തരത്തിൽ എന്നെ ചിന്തിക്കാൻ സഹായിച്ചത്. പല കാര്യങ്ങൾ പറഞ്ഞ് തന്നിട്ടുണ്ട്. പല കാര്യങ്ങൾ പറയാതെ പറഞ്ഞിട്ടുണ്ട്. എന്റെ ലൈഫ് മോൾഡ് ചെയ്തതിൽ എന്റെ അമ്മയ്ക്ക് വലിയ പങ്കുണ്ട്', ജീവ പറഞ്ഞു.

'ഞാനൊരു ബിക്കിനി ഇട്ടാല്‍ പറയും നിനക്ക് നിന്റെ ഭര്‍ത്താവിനെ കാണിച്ചാല്‍ പോരേ, എന്തിനാ നാട്ടുകാരെ കാണിക്കുന്നേയെന്ന് കേട്ടിട്ടുണ്ട്', അഭിമുഖത്തിൽ അപർണ പറഞ്ഞു. 'ഇങ്ങനെയുള്ള ആണുങ്ങളെ എനിക്ക് പറ്റില്ല. അങ്ങനെയുള്ള ആളാണ് ജീവ എങ്കില്‍ നമ്മുക്ക് രണ്ട് പേർക്കും കല്യാണം കഴിക്കാൻ പറ്റില്ലായിരുന്നു. അങ്ങനെയൊരു സ്വഭാവം ജീവ ഞങ്ങള്‍ക്കിടയില്‍ കൊണ്ടുവരാത്തതുകൊണ്ടാണ് ഈ ബന്ധം തുടരുന്നത്,' അപര്‍ണ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+