'മണിമുത്ത് സീരിയല്‍ നിർത്തിയത് ചില തെണ്ടികളുടെ കുത്സിത പ്രവർത്തികള്‍ കാരണം': തുറന്ന് പറഞ്ഞ് ജിഷിന്
ചില സീരിയലുകള്‍ സയനൈഡിനേക്കാള്‍ വലിയ വിഷമാണെന്ന ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ പ്രേംകുമാറിന്റെ പ്രസ്താവന വലിയ തോതിലുള്ള വിമർശനങ്ങള്‍ക്കാണ് ഇടയാക്കിയത്. പ്രേംകുമാറിന്റെ വാദത്തെ പിന്തുണയ്ക്കുന്നവരും നിരവധിയാണ്. വിമർശനങ്ങളില്‍ അധികവും സ്വാഭാവികമായും സീരിയല്‍ ലോകത്ത് നിന്നാണ് ഉയർന്ന് വരുന്നത്. സിനിമയില്‍ കാണിക്കുന്നതിനേക്കാള്‍ വലിയ എന്ത് മോശം കാര്യമാണ് സീരിയലുകളില്‍ കാണിക്കുന്നതെന്നാണ് സീരിയില്‍ താരം ജിഷിന് ചോദിക്കുന്നത്.
ഉണ്ണി മുകുന്ദന്റെ പുതിയ പടമായ മാർക്കോ മലയാളത്തിലെ ഏറ്റവും അധികം വയലന്‍സ് കണ്ടന്റുള്ള ചിത്രമാണെന്നാണ് പറയുന്നത്. ഇതൊന്നും ഒരു വിഷം അല്ലേ. മറിച്ച് സീരിയലില്‍ കാണിക്കുന്ന അമ്മായി പോരാണോ ലോകത്തിലെ ഏറ്റവും വലിയ വിഷം. 'കില്‍' എന്ന് പറയുന്ന ഒരു പടത്തില്‍ എന്തൊക്കെയാണ് കാണിക്കുന്നത്. പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് എന്ന് പറഞ്ഞ് കാണിക്കുന്നുണ്ടെങ്കിലും ഇത്തരം സിനിമകളില്‍ അധികവും കാണുന്നത് 18 വയസ്സിന് താഴെയുള്ള കുട്ടികളാണെന്നും ജിഷിന് അഭിപ്രായപ്പെടുന്നു. മൂവി വേള്‍ഡ് മീഡിയ ഗ്ലോബല്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

കുട്ടികള്‍ കളിക്കുന്ന ഗെയിമുകളില്‍ അധികവും കൊല്ലും കൊലയും അല്ലേ. സീരിയലിനെ കുറ്റം പറയുന്ന പല യൂട്യൂബേഴ്സുമുണ്ട്. അവരൊക്കെ പച്ചത്തെറികളാണ് വിളിച്ച് പറയുന്നത്. ഇതൊക്കെ കുട്ടികള്‍ കാണുന്നത് ആരേയും ബാധിക്കില്ലേ. സീരിയല്‍ കണ്ട് പ്രായമായ അമ്മമാരും അമ്മൂമമാരും വഴിതെറ്റുന്നതാണല്ലോ നമ്മുടെ പ്രശ്നം. ദൃശ്യം കണ്ട് ആ മോഡലില്‍ കൊലപാതകം നടത്താന്‍ ആരൊക്കെ ശ്രമിച്ചു. അപ്പോള്‍ അതൊന്നും വിഷം അല്ലേയെന്നും ജിഷിന് ചോദിക്കുന്നു.
ണിമുത്ത് എന്ന സീരിയല്‍ പെട്ടെന്ന് നിർത്താനുള്ള കാരണത്തേക്കുറിച്ചും ജിഷിന് അഭിമുഖത്തില്‍ പറയുന്നു. " വളരെ നല്ല രീതിയില്‍ പോയിക്കൊണ്ടിരുന്ന സീരിയലായിരുന്നു മണിമുത്തം. എനിക്ക് ഏറെ ഇഷ്ടമായിരുന്നു. എന്നാല്‍ ചില തെണ്ടികളുടെ കുത്സിത പ്രവർത്തി കാരണമാണ് നിർമ്മാതാവ് സീരിയല്‍ പെട്ടെന്ന് നിർത്തിയത്. നിർമ്മാതാവ് പാവമൊരാളാണ്" താരം പറയുന്നു.
അമിത ആത്മവിശ്വാസത്തിലല്ല ഇതൊന്നും പറയുന്നത്. നമ്മുടെ മനസ്സിലുള്ള കാര്യങ്ങള്‍ തുറന്ന് പറയാന്‍ ആരേയും പേടിക്കേണ്ട ആവശ്യമില്ല. ചില തെണ്ടികളുടെ കുത്സിത പ്രവർത്തികള്‍ കാരണമാണ് നിർമ്മാതാവിന് ആ സീരിയല്‍ നിർത്തേണ്ടി വന്നത് എന്നാണ് ഞാന്‍ പറഞ്ഞത്. ആ തെണ്ടികള് ആരാണെന്ന് ഇത് കാണുന്ന അവന്, അല്ലെങ്കില്‍ അവർക്ക് മനസ്സിലാകും. അവർക്ക് മനസ്സിലായാല്‍ എനിക്കെന്ത് പ്രശ്നമാണ്. അല്ലാതെ ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ല.
ഉള്ള കാര്യങ്ങളാണെങ്കില്‍ ആരുടേയും മുഖത്ത് നോക്കി പറയാം. ലൊക്കേഷനിലായാലും ഇവരുടെയൊക്കെ മുഖത്ത് നോക്കി നിനക്കൊക്കെ പറ്റുന്ന പണിക്ക് പോയാല്‍ പോരേയെന്ന് ചോദിച്ചിട്ടുണ്ട്. അതുകൊണ്ടൊക്കെ ശത്രുക്കളും കൂടുതലാണ്. പക്ഷെ എന്നെ അറിയുന്നവർക്ക് ഞാന്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് മനസ്സാലികുമെന്നും ജിഷിന് പറയുന്നു.
ഞാനും സ്റ്റെബിനും ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണ്. നേരത്തെ അത്ര വലിയ അടുപ്പമൊന്നും ഇല്ല. മണിമുത്തം സീരിയയില്‍ ഒന്നിച്ച് പ്രവർത്തിച്ചതോടെയാണ് ഞങ്ങള്‍ കൂടുതല്‍ അടുക്കുന്നത്. എന്നെ പറ്റി കേട്ടതൊക്കെ വളരെ മോശം കാര്യങ്ങളായിരുന്നുവെന്നും എന്നാല്‍ നേരിട്ട് പരിചയപ്പെട്ടപ്പോള്‍ അതല്ല സ്ഥിതി, വളരെയധികം ഇഷ്ടമായെന്നും ഒരിക്കല്‍ അവന് എന്നോട് പറഞ്ഞത്. നേരിട്ട് പോകുന്നവർക്ക് അത്തരത്തില്‍ പോകുന്ന മറ്റുള്ളവരെ മനസ്സിലാക്കാന്‍ സാധിക്കും.
ചില സംവിധായകരും അങ്ങനെ പറഞ്ഞിട്ടുണ്ട്. കേട്ടറിവ് വെച്ചിട്ടുള്ള മുന്‍വിധി പാടില്ല. നേരിട്ട് പരിചയപ്പെടുമ്പോഴാണ് ഒരാളെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കൂ. അല്ലാതെ ആരെങ്കിലും പറയുന്നത് കേട്ട് മറ്റൊരാളെ വിലയിരുത്തതെന്നാണ് എന്റെ അപേക്ഷയെന്നും ജിഷിന് കൂട്ടിച്ചേർക്കുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications