Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരുവിധപ്പെട്ട എല്ലാവർക്കും അറിയാം, ഞാൻ അതിൽ മൂടി വെയ്ക്കേണ്ട കാര്യമില്ല; വെളിപ്പെടുത്തി ജിഷിൻ

കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ജിഷിൻ മോഹനും വരദയും. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്നാൽ ഇപ്പോൾ രണ്ട് പേരും ഒരുമിച്ചല്ല താമസിക്കുന്നത്. ഇതിന് പിന്നാലെ താരങ്ങൾ വിവാഹമോചിതരായോ എന്ന ചോദ്യങ്ങൾ ഉയർന്നുവന്നിരുന്നു. പലപ്പോഴും ജിഷിനോട് ഇക്കാര്യത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും ചോദിച്ചിട്ടുണ്ടെങ്കിലും താരം അതേക്കുറിച്ച് തുറന്ന് സംസാരിക്കാൻ താല്പര്യം കാണിച്ചിരുന്നില്ല.

ഇപ്പോൾ മൂവിവേൾഡിന് നൽകിയ അഭിമുഖത്തിൽ വേർപിരിഞ്ഞ് താമസിക്കുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ജിഷിൻ പറഞ്ഞിരിക്കുകയാണ്. ഒരുവിധപ്പെട്ട എല്ലാവർക്കും അറിയാം, എന്താണ് സംഭവിച്ചത് എന്നത്. അതിൽ ഞാൻ മൂടി വെയ്ക്കേണ്ട കാര്യമില്ല. ഞങ്ങൾ സെപ്പറേറ്റഡ് ആണ്, ഞങ്ങൾ ഡിവോഴ്സ്ഡ് ആണ്. അതിനിപ്പോൾ എന്താ, അത്രേ ഉള്ളൂ ക്ലാരിഫിക്കഷൻ വന്നില്ലേ, ജിഷിൻ ചോദിച്ചു.

jishin

വരദയുമായി ഇപ്പോഴും കോൺടാക്ട് വെയ്ക്കാറുണ്ടോ എന്ന ചോദ്യത്തിന് താരം മറുപടി പറഞ്ഞില്ല. ആ ഒരു ഭാ​ഗത്തെക്കുറിച്ച് സംസാരിക്കാൻ താത്പര്യം ഇല്ലെന്നും ജിഷിൻ പറഞ്ഞു. സോഷ്യൽ മീഡിയിയിൽ വരുന്ന വിവാഹ വാർത്തകളെക്കുറിച്ചും ജിഷിൻ പറഞ്ഞു. കന്യാദാനം എന്ന സീരയലിൽ കൂടെ അഭിനയിക്കുന്ന നായികയെ വിവാഹം ചെയ്തു എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ജിഷിൻ സംസാരിച്ചു.

അത് പ്രചരിപ്പിക്കുന്നവർക്കും അറിയാം സീരിയൽ ജോഡികളാണ്, പറയുന്നതിൽ കഴമ്പില്ല എന്ന്. എന്നാലും ഒരു മനസ്സുഖത്തിന് വേണ്ടി അവരത് ചെയ്യും. ഈ വാർത്തകളൊക്കെ കണ്ട് ഒരു ലൊക്കേഷനിൽ വെച്ച് ഒരു സംവിധായകൻ ചോദിച്ചു ജിഷിൻ കല്യാണം ഒക്കെ കഴിഞ്ഞല്ലേ, ഞങ്ങളോട് പറഞ്ഞില്ലല്ലോ എന്ന്, ജിഷിൻ പറയുന്നു. ഐശ്വര്യ വിവാഹിതയാണെന്നും തനിക്ക് സഹോദരിയെ പോലെയാണെന്നും ജിഷിൻ പറഞ്ഞു.

സിനിമ - സീരിയൽ മേഖലയിലെ പാരവെപ്പിനെക്കുറിച്ചും ജിഷിൻ പറയുന്നു. ഒരു പ്രൊജക്ടിൽ കമ്മിറ്റഡ് ആയിക്കഴിഞ്ഞാൽ, അത് ഓൺ ആകുന്നത് വരെ നമ്മൾ ആരോടും അതിനെക്കുറിച്ച് സംസാരിക്കാൻ പാടില്ല. അങ്ങനെ സംസാരിച്ചാൽ പാരവെച്ച് നമുക്കത് നഷ്ടപ്പെടുത്തിക്കളയും.

സിനിമയിൽ നിന്നും സീരിയലിൽ നിന്നും അത്തരം ധാരാളം അനുഭവം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അമ്മയോട് പോലും ഞാൻ പ്രോജക്ടിനെക്കുറിച്ച് സംസാരിക്കാറില്ല. ദൈവം സഹാച്ച് ഞാൻ ഹാപ്പിയാണ്, വർക്കുകളുണ്ട്. അതുകൊണ്ട് സ്വകാര്യ വിഷയങ്ങളെക്കുറിച്ച് ഓർത്ത് സങ്കടപ്പെടാൻ നേരമില്ല, ജിഷിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+