പുതിയ ബംഗ്ലാവ് വാങ്ങി ജോണ്‍ എബ്രഹാം: നികുതി മാത്രം 4 കോടി, ആപ്പോള്‍ വസ്തുവിന്റെ വിലയോ?
മുംബൈയിലെ ഖാറിൽ പുതിയ വസതി സ്വന്തമാക്കി ബോളിവുഡ് നടനും നിർമ്മാതാവുമായ ജോൺ എബ്രഹാം. രണ്ട് നിലകളിലായി 13138 ചതുരശ്ര അടി വിസ്തീർണമുള്ള ആഡംബര ബംഗ്ലാവ് 75 കോടി രൂപയ്ക്കാണ് താരം വാങ്ങിയതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. മുംബൈയിലെ ഏറ്റവും വലിയ റീട്ടെയിൽ ഹൈ സ്ട്രീറ്റുകളിലൊന്നായ ഖാർസ് ലിങ്കിംഗ് റോഡിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.
ഇന്‍ഡക്സ്ടാപ് എന്ന വെബ്സൈറ്റിന് ലഭിച്ച പ്രോപ്പർട്ടി രജിസ്ട്രേഷൻ രേഖകളിലൂടെയാണ് ഇടപാട് വിവരം പുറത്ത് വന്നത്. യു എസിലെ പെൻസിൽവാനിയയിൽ താമസിക്കുന്ന 81 കാരനായ പ്രവീൺ നത്തലാൽ ഷായുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള വസ്തുവിൽ 7,722 ചതുരശ്ര അടി വിസ്തീർണ്ണമുള്ള രണ്ട് നിലകളുള്ള 5416 ചതുരശ്ര അടി ബംഗ്ലാവും ഉൾപ്പെടുന്നു. ഇത് വേണമെങ്കില്‍ വീണ്ടും വിപുലീകരിച്ച് പണിയാന്‍ സാധിക്കുന്ന കെട്ടിടമാണ്.

ബെംഗളൂരുവിലെ എംജി റോഡിന് ശേഷം ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ മൂന്നാമത്തെ ഹൈസ്ട്രീറ്റ് റീട്ടെയില്‍ മേഖലയാണ് ഖാർസ് ലിങ്കിംഗ് റോഡ്. മേഖലയില്‍ ഒരു ചതുരശ്ര അടിക്ക് മാത്രം 40000 രൂപ മുതൽ 90000 രൂപ വരെയാണ് വിലയെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
ജോൺ എബ്രഹാം 2023 ഡിസംബർ 27 നാണ് പ്രവീൺ നത്തലാൽ ഷായുമായും ഇപ്പോൾ യുഎസിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിലെ 10 അംഗങ്ങളുമായും കരാർ രജിസ്റ്റർ ചെയ്യുന്നത്. നിർമ്മൽ ഭുവൻ എന്ന ബംഗ്ലാവിന് വിലയായി 70.83 കോടിയും സ്റ്റാമ്പ് ഡ്യൂട്ടിയായി 4.25 കോടിയും മുംബൈ കോർപ്പറേഷന് നൽകിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തേയും ഇത്തരത്തിലുള്ള പ്രോപ്പർട്ടികള്‍ വാങ്ങിക്കൂട്ടിയ വ്യക്തിയാണ് ജോണ്‍ എബ്രഹാം. ബാന്ദ്ര വെസ്റ്റിലെ ഷേർലി രാജൻ റോഡിലെ ഹിറ്റൻ അപ്പാർട്ടുമെന്റിലെ കടലിനഭിമുഖമായ പെന്റ്ഹൗസിലാണ് തരം നിലവില്‍ താമസിക്കുന്നത്. റിയൽ എസ്റ്റേറ്റിന് പുറമെ ഓൺലൈൻ, ഫുഡ് ആൻഡ് ബിവറേജസ്, കമ്മ്യൂണിറ്റി , ഫിറ്റ്‌നസ്, ലൈഫ്‌സ്‌റ്റൈൽ തുടങ്ങിയ നിരവധി കമ്പനികളിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഇന്ത്യൻ ഹോക്കി ലീഗിൽ കളിക്കുന്ന പ്രൊഫഷണൽ ഹോക്കി ടീമായ ഡൽഹി വേവറൈഡേഴ്‌സ് എന്നിവയുടെ ഉടമസ്ഥനുമാണ് ജോണ്‍ എബ്രഹാം.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി












Click it and Unblock the Notifications